Heisei era Godzilla
(പഴയകാല ഗോഡ്സില്ല ചിത്രങ്ങൾ – രണ്ടാംഭാഗം, ഒന്നാം ഭാഗം ഈ ലിങ്കിൽ വായിക്കാം > പഴയകാല ഗോഡ്സില്ല ചിത്രങ്ങൾ – 1 )

Jithin K Mohan

Showa era ഗോഡ്സില്ലയെ പറ്റി മുൻപ് ഒരുപോസ്റ്റ് ഇട്ടിരുന്നു. 1984 മുതൽ 1995 വരെ ഇറങ്ങിയ Godzilla films, Heisei era ആയാണ് ക്ളാസിഫൈ ചെയ്തിരിക്കുന്നത്. 1975 ഇൽ Terror of MechaGodzilla ഇറങ്ങിയതിനു ശേഷം 9 കൊല്ലത്തിനു ശേഷം പുതിയ സിനിമ വരുമ്പോൾ ആദ്യ സിനിമയിലെ 4:3 ratio, Showa era cinemascope എന്നിവയിൽ നിന്ന് മാറി flat ratio ആയാണ് അവതരിച്ചത്. ഓരോ aspect ratio വരുമ്പോഴും അത് ഉപയോഗിക്കുന്നതിലെ മിടുക്ക് നോക്കുകയാണെങ്കിൽ ഒറിജിനൽ 1954 വേർഷൻ കഴിഞ്ഞാൽ പിന്നീട് അത് ഏറ്റവും നല്ല രീതിയിൽ ഉപയോഗിച്ചത് Heisei era ആണ്. Flat ratio സ്‌ക്രീനിൽ ഗോഡ്സില്ല സ്ക്രീൻ മുഴുവൻ ഫിൽ ആവാതെ ഉള്ള എൻട്രി തന്നെ വളരെ ഭീമാകരമായ രൂപമായിത്തീരുന്നുണ്ട്. മാത്രമല്ല റബ്ബർ സ്യൂട്ട് ഇട്ട് വരുന്ന ആളുകൾ തന്നെയാണ് ഈ ചിത്രങ്ങളിലെ മോൺസ്റ്റർസ് എങ്കിലും മുൻ ചിത്രങ്ങളിൽ നിന്ന് മാറി സ്യൂട്ട് ഡിസൈൻ കുറേ കൂടി ശ്രദ്ധിച്ച്, സ്യുട്ടിന്റെ സെന്റർ ഓഫ് ഗ്രാവിറ്റി മാറ്റി, എവിടെയും പൊള്ളയായി ആയി തോന്നിക്കാതെ ഹെവി ആക്കി, മൂവ്മെന്റ്സ് എല്ലാം കുറേ കൂടി മോൺസ്റ്ററിനെ പോലെ ആക്കി ആണ് ചിത്രീകരിച്ചത്. അത്കൊണ്ട് തന്നെ Showa era ചിത്രങ്ങൾ സില്ലി ആയ പോലെ തോന്നിക്കാത്ത രീതിയിൽ ആണ് Hesei era ചിത്രങ്ങൾ എല്ലാം.

The Return of Godzilla (1984)

ഒറിജിനൽ ഗോഡ്സിലക്ക് ശേഷം ഫ്രഞ്ചിസിലെ ഏറ്റവും മികച്ച ചിത്രം. Showa era ചിത്രങ്ങളെ ഒക്കെ അവഗണിച്ചുകൊണ്ട് 1954-ലെ ചിത്രത്തിന്റെ ഡയറക്റ്റ് സീക്വൽ ആയാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. ഗോഡ്സില്ല വന്ന് 30 വർഷങ്ങൾക്ക് ശേഷം മറ്റൊരു ഗോഡ്സില്ല വരുന്നതാണ് പ്രമേയം. ഒരു തനി ഹൊറർ ചിത്രം പോലെ തുടങ്ങി, വളരെ grim എന്നാൽ അതേ സമയം പ്രതീക്ഷാവഹമായ ഒരു ടോണിൽ ആണ് ചിത്രം പോവുന്നത്. ആദ്യ ചിത്രത്തിലെ പോലെ ഒരു monster of destruction ആയി ഗോഡ്സില്ല വരുമ്പോൾ 54 ലെ പോലെ ന്യൂക്ലീർ ത്രെറ്റ് നേരിട്ട് അനുഭവിച്ച ഒരു ജനറേഷൻ അല്ല അവിടെ ഉള്ളത്. Nuclear accidents എന്നതിനൊപ്പം ശീത യുദ്ധത്തിന്റെ ഭാഗമായി അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള മത്സരം ആയും മറ്റും ആണ് ഈ ജനറേഷൻ ആനവായുധങ്ങളെ കാണുന്നത് എന്നത് വലിയൊരു മാറ്റമാണ്. ആണവായുധങ്ങൾ പൂർണ്ണമായും ബഹിഷ്‌ക്കരിക്കുന്ന ജപ്പാന്റെ പോളിസിയും മറ്റു രാജ്യങ്ങൾ ഈ ഒരു ത്രെറ്റ് എങ്ങനെ നോക്കി കാണുന്നു എന്നതുമെല്ലാം ഈ ചിത്രം ചർച്ച ചെയ്യുന്നു. അതേ സമയം ഗ്രൗണ്ട് ലെവലിൽ ഉള്ള മനുഷ്യ വികാരങ്ങൾക്കും ഈ ചിത്രം പ്രാധാന്യം കൊടുക്കുന്നുണ്ട്.

Godzilla vs Biollante (1989)

5 കൊല്ലത്തിനു ശേഷം ഗോഡ്സില്ല വീണ്ടും വരുമ്പോൾ ബയോ വെപ്പൺസ് , ബയോ എക്സ്പീരിമെൻറ്സ് എന്നിവയുടെ ഉപയോഗവും അതിലെ എത്തിക്കൽ പ്രശ്നങ്ങളും ആണ് ചർച്ച ചെയ്യാൻ ശ്രമിക്കുന്നത്. മകളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച ഒരു സയന്റിസ്റ്, ഗോഡ്സില്ലയുടെ ഹൈബ്രിഡ് ആയി ഒരു മോൺസ്റ്ററിനെ സൃഷ്ടിക്കുന്നതാണ് ഈ ചിത്രത്തിന്റെ കഥ. തുടർന്നങ്ങോട്ടുള്ള എല്ലാ ചിത്രത്തിലും ഭാഗമായ ടെലിപ്പതിക് ആയ ഒരു കഥാപാത്രം ഉൾപ്പെടെ ചില കാര്യങ്ങൾ സില്ലി ആയി തോന്നുമെങ്കിലും നല്ലൊരു മെസ്സേജ് പറയാൻ ശ്രമിക്കുന്ന ഒരു ചിത്രം ആയിരുന്നു ഇത്.

Godzilla vs King Ghidorah (1991)

ഭാവിയിൽ നിന്ന് വരുന്ന ചിലർ ഗോഡ്സില്ല ഒരു ദിനോസർ ആയിരുന്നെന്നും രണ്ടാം ലോക മഹായുദ്ധത്തിന്റെ ഇടയിൽ നടന്ന ആറ്റംബോംബ് ടെസ്റ്റുകൾ ആണ് അതിനെ ഗോഡ്സില്ല ആക്കി മാറ്റിയതെന്നും അറിയിക്കുകയും അങ്ങിനെ സംഭവിക്കാതിരിക്കാൻ അത് നടന്ന ദ്വീപിനെ പറ്റി പഠിച്ച ആൾക്കാരുടെ സഹായം തേടുന്നു. ടൈം ട്രാവൽ ഒരു പ്രാധാന് ഭാഗമായി വരുന്ന ഈ ചിത്രത്തിൽ ടൈം ട്രാവലിൽ അവർ പറയുന്ന നിയമങ്ങൾ പോലും പാലിക്കാത്തവയാണ്. King Ghidorah, Mecha Ghidorah ഒക്കെ വന്ന് പോവുന്ന ഒരു ആവറേജ് അനുഭവം.

Godzilla vs Mothra (1992)

1964ഇലെ Mothra vs Godzilla റീമേക് ചെയ്തത് പോലെയാണ് ഈ ചിത്രം. Mothra, Battra എന്നിങ്ങനെ ഭൂമിയുടെ സംരക്ഷിക്കാനും നശിപ്പിക്കാനും വേണ്ടി യഥാക്രമം വരുന്ന മോൺസ്റ്റർസ്. കാശിനു വേണ്ടി എന്തും ചെയ്യുന്ന കോര്പറേറ്റ്സ് എന്നിവ എല്ലാം ആയി ഒരു ആവറേജ് ചിത്രം.

Godzilla vs MechaGodzilla II (1993)

ഗോഡ്സില്ലയെ നേരിടാൻ മനുഷ്യർ MechaGodzilla നിർമ്മിക്കുമ്പോൾ മറ്റൊരു flying monster ആയ Rodan ഉണർന്നിട്ടുണ്ടെന്ന് കണ്ടെത്തുന്നു. റോഡന്റെ മുട്ട എന്ന് കരുതി അവർ കണ്ടു പിടിച്ച മുട്ട ഗോഡ്സില്ലയുടെ ആണെന്ന് വിരിഞ്ഞതിനു ശേഷമാണ് മനസിലാക്കുന്നത്. മനുഷ്യരുമായി ഇണങ്ങി വളരുന്ന baby godzilla, മനുഷ്യരുടെ ഇടയിലുള്ള സ്റ്റോറി എല്ലാം വളരെ ഫൺ ആയി കൊണ്ട് പോകുന്ന ചിത്രം ആണിത്. Heisei Godzilla കൂടുതൽ ഫാമിലി ഫ്രണ്ട്ലി ആവുന്നത് ഇതിലായിരിക്കും. ഗോഡ്സില്ലയുടെ fins ആദ്യമായി പിങ്ക് കളർ കുറച്ചു നേരത്തേക്ക് ആവുന്നത് ഈ ചിത്രത്തിലാണ്.ഗോഡ്സിലക്കെതിരെ mecha വേർഷൻ മാത്രമല്ലാതെ മറ്റു പല രീതിയിൽ ഉള്ള scifi വെഹിക്കിൾസ് ഈ ചിത്രം തൊട്ട് കാണാൻ കഴിയും. ഈ കോൺസെപ്റ്സ് പലതും ആണ് പിന്നീട് power rangers സീരിസുകളിൽ ഉപയോഗിച്ചത് എന്ന് തോന്നുന്നു.

Godzilla vs SpaceGodzilla (1994)

ഗോഡ്സില്ലയുടെ cells സ്പെസിൽ എത്തിപ്പെട്ടു അവിടെ mutation സംഭവിച്ചു വരുന്ന SpaceGodzilla എന്നതിനൊപ്പം തന്നെ ഗോഡ്സില്ലയുടെ വീക്ക് പോയിന്റ് കണ്ടെത്തി കൊല്ലാൻ ശ്രമിക്കുന്ന മനുഷ്യരും ബേബി ഗോഡ്സില്ലയും എല്ലാം ആയി കണ്ടിരിക്കാവുന്ന ഒരു ഫൺ ചിത്രം

Godzilla vs Destroyah (1995)

ആദ്യ ചിത്രത്തിലെ ഓക്സിജൻ ഡിസ്ട്രോയർ വെപ്പൺ എന്ന കൺസപ്റ്റ് ഉപയോഗിച്ച് പുതിയ കണ്ടു പിടിത്തങ്ങൾക്ക് ശ്രമിക്കുമ്പോൾ പുറത്തു വരുന്ന പുതിയ മോൺസ്റ്ററുകൾ . പുതിയ ന്യൂക്ലീർ ടെസ്റ്റിംഗ് നടക്കുന്നതിൽ നിന്ന് ന്യൂക്ലിയർ ഓവർ ചാർജ്ഡ് ആയ ഗോഡ്സില്ല, അതിലൂടെയെല്ലാം തന്നെ പൂർണ്ണ വളർച്ചയിലേക്ക് എത്തുന്ന ബേബി ഗോഡ്സില്ല എന്നിവയെല്ലാം ആയി വന്ന ഈ ചിത്രം ഗോഡ്സില്ല മരിക്കുന്നു എന്ന രീതിയിൽ ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ പ്രചരണം കൊടുത്തത്. അമേരിക്കൻ സ്റ്റുഡിയോ ഗോഡ്സില്ല ചിത്രം ഇറക്കുന്നതിനു മുൻപ് ഈ ചിത്രങ്ങൾ അവസാനിപ്പിക്കുക ആയിരുന്നു അവരുടെ ലക്ഷ്യം. അതിന്റെതായ ഒരു സീരിയസ്നെസ്സ് ചിത്രത്തിന് കിട്ടുന്നുമുണ്ട്. തുടക്കത്തിൽ ചുവപ്പ് നിറം ആയ fin ആണ് ഈ ചിത്രത്തിൽ ഗോഡ്സില്ലയ്ക്ക് അത് ഒരു പ്രത്യേക സാഹചര്യത്തിൽ കൃത്യമായി പിങ്ക് ആവുന്നത് നമുക്ക് കാണാൻ കഴിയും. ഗോഡ്സില്ലയുടെ അകത്തുള്ള nuclear റിയാക്ടർ പുറത്തേക്ക് നേരിട്ട് റിയാക്ഷൻ നടക്കുമ്പോൾ ആണ് ഈ ചിത്രങ്ങളിൽ പിങ്ക് നിറം കൊടുക്കുന്നത്.

7 ചിത്രങ്ങൾ ഉള്ള Heisei era ഗോഡ്സില്ല ചിത്രങ്ങളിലും Showa era പോലെ തന്നെ ക്വാളിറ്റി പല വിധത്തിൽ ആണ്. എന്നാൽ ഈ ചിത്രങ്ങളിൽ മറ്റുള്ളവയും രസകരമായി കണ്ടിരിക്കാവുന്നവ ആണെങ്കിലും ആദ്യത്തെ The Return of Godzilla തന്നെയാണ് തികച്ചും ഒറിജിനൽ 1954 ഗോഡ്സില്ലക്ക് ശേഷം ആ ഒരു ഡെപ്ത്, ക്വളിറ്റി എല്ലാം കുറച്ചെങ്കിലും കൊണ്ട് വന്നത്. ഇനിയും Millenium era, Reiwa era, American versions ഒക്കെ കാണാൻ ബാക്കി കിടക്കുന്നു

ഒന്നാം ഭാഗം ഈ ലിങ്കിൽ വായിക്കാം > പഴയകാല ഗോഡ്സില്ല ചിത്രങ്ങൾ – 1 )

You May Also Like

ദി മാർവൽസ് : അമർ അക്ബർ അന്തോണിയെ അനുസ്മരിപ്പിക്കുന്ന മാർവലിന്റെ പുതിയ ചിത്രം, നൃത്തവും പാട്ടും ആക്ഷനും കോമഡിയും

മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ആരാധകർക്കായി ദീപാവലി ആരംഭിച്ചു. ഹോളിവുഡിലെ പ്രശസ്ത സ്റ്റുഡിയോയായ മാർവൽ സൃഷ്ടിച്ച മാർവൽ…

അവരുടെ ആട്ടിൻ തൊഴുത്തിൽ വിചിത്രവും പ്രകൃതിവിരുദ്ധവുമായ ഒരു നവജാതശിശു ജന്മമെടുക്കുന്നു

സിനിമാപരിചയം Lamb 2021/English Vino വളരെ മിസ്റ്റയിരിയസ് ആയ ഒരു ഹൊറർ ഫാന്റസി ചിത്രം പരിചയപ്പെടാം.ഐസ്‌ലൻഡിലെ…

രാജകുമാരിയിലെ ഒരു ക്നാനായ പ്രണയകഥ

രാജകുമാരിയിലെ ഒരു ക്നാനായ പ്രണയകഥ റഹിം പനവൂർ അഖിൽ തേവർകളത്തിൽ രചനയും സംവിധാനവും നിർവഹിച്ച് നായകനാകുന്ന…

‘അടിപിടി ജോസും ഇന്ദുലേഖയും’, പ്രേക്ഷകരിൽ ആവേശമുണർത്തി മമ്മൂട്ടി- നയൻ‌താര ടീം വീണ്ടും

വൈശാഖ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘അടിപിടി ജോസ്’. മമ്മൂട്ടിയാണ് അടിപിടി ജോസെന്ന…