നൂറു കണക്കിന് കിലോമീറ്റർ നടന്നു നീങ്ങുന്ന മനുഷ്യരെ കാണുമ്പോൾ എങ്ങിനെയാണ് തിരഞ്ഞെടുക്കപ്പെട്ടവരെ നിങ്ങൾക്ക് പാമ്പും കോണിയും കളിക്കാനും രാമായണം കണ്ടു എസിയില് ഇരിക്കാനും തോന്നുന്നത്?

105

Hema Hemambika

എനിക്ക് മനസ്സിലാകാത്തത്, ഒരു രാജ്യത്തു നിന്ന് മനുഷ്യർക്ക്, വീട്ടിൽ നിന്ന് വിട്ടുപോയവർക്ക് പാവങ്ങൾക്ക്, അന്നന്നത്തെ അന്നം തേടി വന്നവർക്ക്, അവരുടെ വീടുകളിലേക്ക് തിരികെ പോവാൻ സാധിക്കുന്നില്ല എന്നതാണ്. this is ridiculous! പിന്നെ എന്തിന്റെ പേരിലാണ്, നിങ്ങൾ മറ്റു രാജ്യങ്ങളിൽ നിന്ന് നിങ്ങളുടെ പൗരന്മാരെ പണം ചെലവിട്ട് നിങ്ങളുടെ രാജ്യത്തേക്ക് കൊണ്ടുവന്നത്? ഇപ്പോഴും അതിനു ശ്രമിച്ചുകൊണ്ടിരിക്കുന്നത്? ഇന്ത്യ ഒരൊറ്റ രാജ്യമല്ലെന്നും, രാജ്യങ്ങൾ പോലവിടെ വ്യത്യസ്ത ഭാഷയും സംസ്കാരവും പേറുന്ന സംസ്ഥാനങ്ങളാണ് എന്നും നിങ്ങൾക്കറിയാമെന്നിരിക്കെ, ഒരു പൗരനോട് നിങ്ങൾ എവിടെയാണോ അവിടെ ഇരിക്കൂ എന്നു പറയുന്നതിനോട് ന്യായം കാണുവാൻ സാധിക്കുന്നില്ല. നിങ്ങൾ വീട്ടിലിരുന്ന് fairy quarantine അനുഭവിക്കുന്നത് പോലെ, അതുപോലെയല്ലെങ്കിലും, അവർക്കും അവരുടെ ഉറ്റവരുടെ ഇടങ്ങളിലേക്ക് തിരികെ പോകണമെന്നില്ലേ? അവർക്കവിടെ പുതുജീവിതം തുടങ്ങണമെന്ന് ആഗ്രഹമുണ്ടാകില്ലേ? നിങ്ങളുടെ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടിയാണോ നിങ്ങൾ അവരെ തടഞ്ഞു വയ്ക്കുന്നത്? ദുരിത കാലം കഴിഞ്ഞാൽ നിങ്ങളുടെ, നിങ്ങൾ ചെയ്യാത്ത ജോലി ചെയ്യാൻ അവർ വരില്ല എന്നു തോന്നുന്നത് കൊണ്ടോ? തിങ്ങി നിറഞ്ഞ, നൂറു കണക്കിന് കിലോമീറ്റർ നടന്നു നീങ്ങുന്ന മനുഷ്യരെ കാണുമ്പോൾ എങ്ങിനെയാണ് തിരഞ്ഞെടുക്കപ്പെട്ടവരെ നിങ്ങൾക്ക് പാമ്പും കോണിയും കളിക്കാനും രാമായണം കണ്ടു എസിയില് ഇരിക്കാനും തോന്നുന്നത്? അതേ, പാമ്പും കോണിയും തന്നെയാണല്ലോ, കളി. കോണികൾ നിങ്ങൾക്കായും, പാമ്പുകൾ ആ പാവങ്ങൾക്കായും നിരത്തി വെച്ച രാഷ്ട്രീയക്കളം.
genocide നെ അനുസ്മരിപ്പിക്കുന്ന അവരുടെ യാത്ര അവസാനിപ്പിക്കൂ. ഓരോരുത്തരെയും അവരുടെ ഭാഷകളിലേക്ക്, സംസ്കാരങ്ങളിലേക്ക്, വീടുകളിലേക്ക് മടങ്ങിപ്പോകാൻ അനുവദിക്കു. അവർക്ക് എത്രയും പെട്ടെന്ന് ആ സഹായങ്ങൾ ചെയ്തു കൊടുക്കു.ആപത്തു കാലത്ത്, മനുഷ്യൻ ഭക്ഷണത്തെക്കാളേറെ ആഗ്രഹിക്കുന്നത് അവന്റെ വീടും ഉറ്റവരെയും ആണ്. നിങ്ങൾ നീക്കി വച്ച കോടികൾ ഇതിനും കൂടിയുള്ളതാകട്ടെ.