തീർച്ചയായും തീ തെളിക്കേണ്ടതുണ്ട്, എത്ര ശാസ്ത്രീയമായാണ് നമ്മുടെ പ്രധാൻജി ‘കത്തിക്കാൻ’ ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് നോക്കു

70

ഹേമ ഹേമാംബിക

തീർച്ചയായും തീ തെളിക്കേണ്ടതുണ്ട്. എത്ര ശാസ്ത്രീയമായാണ് നമ്മുടെ പ്രധാൻജി ‘കത്തിക്കാൻ’ ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് നോക്കു. നിങ്ങൾക്കറിയാമോ, മൈക്രോബയോളജി ലാബിൽ തീ ഒരു അവശ്യ ഘടകമാണെന്ന്? അണു ലബോറട്ടറികളിൽ ഉപയോഗിക്കുന്ന aseptic ടെക്നിക്കുകളിൽ bunsen ബർണറിലെ തീ ഒരു അവശ്യ ഭാഗമാണ്. മിക്കവാറും എല്ലാ രീതിയിലുള്ള അണു കൈമാറ്റവും ചെയ്യപ്പെടുന്നത് ഇത്തരത്തിലുള്ള തീയ്ക്ക് അരികിലൂടെയാണ്. ഈ തീയ്ക്കരികിൽ പ്രവർത്തിക്കുന്നത്, സംവഹനത്തിലൂടെ വായുവിന്റെ മുകളിലേക്കുള്ള ഒഴുക്ക് സൃഷ്ടിക്കുന്നു, ഇത് അണുവിമുക്തമായ ഉപരിതലത്തിലോ ഉപകരണങ്ങളിലോ പൊടിയോ മറ്റ് മലിന വസ്തുക്കളോ വസിക്കുമെന്ന അപകടസാധ്യത കുറയ്ക്കുന്നു. ടെസ്റ്റ് ട്യൂബുകളും സെൻസിറ്റീവ് ബയോളജിക്കൽ സാമ്പിളുകൾ അടങ്ങിയ മറ്റ് പാത്രങ്ങളും തുറക്കുമ്പോൾ അതിന്റെ അടപ്പിലും കഴുത്തിലും ജ്വലിപ്പിക്കണം, മലിനീകരണം ട്യൂബിലേക്ക് പ്രവേശിക്കുന്നത് തടയാൻ. അതുപോലെ സൂക്ഷ്മജീവികളുടെ കൈമാറ്റത്തിനും സംസ്കാരത്തിനുമായി വയർ ലൂപ്പുകൾ, കുത്തിവയ്പ്പ് എന്നിവ ചെയ്യുമ്പോഴും തീ അത്യാവശ്യ ഘടകമാണ്.
ഞാൻ വിശ്വസിക്കുന്നത്, ഇപ്രകാരം ഇന്ത്യ ഒരു മൈക്രോബയോളജി ലാബ് ആയി സങ്കല്പിച്ചാൽ അവിടെ ഒറ്റയടിക്ക് അണുക്കളെ തുരത്താനുള്ള ഒരു മാർഗ്ഗം ഓരോരുത്തരും അഗ്നി ജ്വലിപ്പിക്കുക എന്നത് തന്നെയാണ്. തീർച്ചയായും നിങ്ങൾ എല്ലാവരും മന്ത്രിജിയെ ഇക്കാര്യത്തിൽ സപ്പോർട്ട് ചെയ്യണം. അണുവിമുക്തമായ ഒരിന്ത്യ എന്ന അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാൽക്കാരിക്കാൻ നമ്മൾ കൂടെയുണ്ടാകണം.
(നി.പ്ര.മു. ഇതു കേട്ട് ആരെങ്കിലും തീയിൽ ചാടി അണുവിമുക്തമാക്കിയാൽ അതിന് ഉത്തരവാദി ഈ പ്രൊഫൈലിൻ ഉടമ അല്ലെന്ന് ഇതിനാൽ വ്യക്തമാക്കുന്നു)

Advertisements