COVID 19
കോവിഡിൽ ‘പ്രിപ്പറേഷൻ ടൈം’ കൂടുതൽ കിട്ടിയ ഇന്ത്യയിൽ മങ്കി ബാത്ത് അല്ലാതെ എന്താണ് നടന്നത് ?
വാക്സിന്റെ വിലയെക്കുറിച്ചാണ്. എന്തുകൊണ്ടാണ് ഈ നാട്ടിൽ ഒന്നും ചെയ്യാൻ കഴിയാത്തത്? അല്ലെങ്കിൽ വാ മൂടിക്കെട്ടി വാക്സിന് കമ്പനികൾ പറയുന്ന വില കേൾക്കേണ്ടി വരുന്നത്?
109 total views

വാക്സിന്റെ വിലയെക്കുറിച്ചാണ്. എന്തുകൊണ്ടാണ് ഈ നാട്ടിൽ ഒന്നും ചെയ്യാൻ കഴിയാത്തത്? അല്ലെങ്കിൽ വാ മൂടിക്കെട്ടി വാക്സിന് കമ്പനികൾ പറയുന്ന വില കേൾക്കേണ്ടി വരുന്നത്? എന്തുകൊണ്ടാണ് യൂറോപ്പിൽ അമേരിക്കയിൽ സ്വതവേ വാക്സിന് വില കുറവ്?
യൂറോപ്പിലെ കാര്യം പറയാം. വാക്സിൻ ഗവേഷണം ചെയ്യുന്ന കമ്പനികൾ അതിന്റെ വിശദാംശങ്ങൾ പുറത്തു വിട്ടതിനു പിന്നാലെ, ഇവിടങ്ങളിലെ സർക്കാർ അതിന്റെ റിസർച്&ഡവലപ്മെന്റ് ലേക്ക് ധാരാളം പണം ഒഴുക്കി. യൂറോപ്യൻ യൂണിയനും അതു തന്നെ ചെയ്തു. ഒരു തരത്തിൽ പറഞ്ഞാൽ വാക്സിന് കമ്പനികൾ വിലക്കെടുക്കുന്ന പോലെ. എന്തിനു പറയുന്നു, ട്രംപ് ഒരു ജർമൻ വാക്സിന് കമ്പനിയെ വാങ്ങാൻ പോലും പുറപ്പെട്ടു. ജർമൻ, അതു തന്ത്രപൂർവ്വം മുടക്കി. ഇതേ സ്ഥിതി തന്നെ, അമേരിക്കയിലെ മോഡേണ യുടെ കാര്യത്തിലും. അവിടുത്തെ സർക്കാർ, കമ്പനിക്ക് വേണ്ടിയുള്ള എല്ലാ ഒത്താശകളും ചെയ്തു.
ഇങ്ങനെ നോക്കുമ്പോൾ, മിക്കവാറും എല്ലാ രാജ്യങ്ങളിലെ ഗവർമെന്റും ചെയ്ത കാര്യമാണ് വാക്സിന് കമ്പനികളുമായുള്ള തന്ത്രപരമായ ഇടപെടൽ എന്നത്. അതുകൊണ്ടു തന്നെ, ഗവര്മെന്റിന് കുറഞ്ഞ തുകയ്ക്ക് വാക്സിന് സപ്ലൈ ചെയ്യാൻ അതാത് കമ്പനികൾ ബാധ്യസ്ഥരാവുകയും ചെയ്തു. അതുകൊണ്ടാണ്, മോഡേണ യൂറോപ്പിൽ എത്തുമ്പോൾ ഒരു വിലയും അമേരിക്കക്കാർക്ക് മറ്റൊരു വിലയും, അതുപോലെ ഫൈസർ-ബയോന്റെക്ക് നു യൂറോപ്പിൽ ഒരു വിലയും, അമേരിക്കയിൽ കൂടിയ വിലയും.
ഇത്തരത്തിൽ എന്തു തരം, അടവുകളാണ് മോഡി സർക്കാർ സെറം ഇൻസ്റ്റിറ്റിയൂട്ട് നും ഭാരത് ബയോട്ടെക്ക് നും ചെയ്തിരിക്കുന്നത്?
അതുപോട്ടെ. മറ്റൊരു കാര്യം പറയാനുള്ളത്, ഓക്സിജൻ, മറ്റു മെഡിക്കൽ ഇനങ്ങളുടെ ക്ഷാമത്തെക്കുറിച്ചാണ്. ഒരു തരത്തിൽ പറഞ്ഞാൽ, കോവിഡ് ന്റെ കാര്യത്തിൽ മറ്റ് രാജ്യങ്ങളെക്കാളും ഏറ്റവും കൂടുതൽ preparation time കിട്ടിയത് ഇന്ത്യയ്ക്കാണ് എന്നു പറയാം. ഏതാണ്ട് ഒരു വർഷം. ഈ ഒരു വർഷം മങ്കിബാത് പറഞ്ഞതല്ലാതെ എന്തു തരം തയ്യാറെടുപ്പുകളാണ് ഇന്ത്യ ചെയ്തത്? ഇതൊരു പൻഡാമിക് ആണെന്നും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു, ലോകത്തിന്റെ നാനാ ഭാഗത്തു നിന്ന് വരുന്ന വാർത്തകൾ ചേർത്തു വച്ചാൽ തന്നെ, ഏതു സാധാരണക്കാരനും പ്രിഡിക്ട് ചെയ്യാൻ സാധിക്കുന്ന ഒരു കാര്യത്തെ ഇത്രയും ലാഘവത്തോടെ എടുത്ത ഒരു സർക്കാർ മാപ്പ് അർഹിക്കുന്നില്ല.
110 total views, 1 views today
Continue Reading