ബാക്ടീരിയകളും വൈറസുകളും തമ്മിലുള്ള ഇടപാടുകൾ ശ്രദ്ധിച്ചിട്ടുണ്ടോ?

30

Hema Schmetterling

ബാക്ടീരിയകളും വൈറസുകളും തമ്മിലുള്ള ഇടപാടുകൾ ശ്രദ്ദിച്ചിട്ടുണ്ടോ? അതിൽ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടോ? ചുരുക്കി പറഞ്ഞാൽ അതിൽ നിന്നെ പഠിക്കാനുള്ളൂ. എന്നാൽ ക്ലാസ് തുടങ്ങട്ടെ?

ബാക്ടീരിയകളും വൈറസുകളും മനുഷ്യരെ ആക്രമിക്കുമെങ്കിലും, അവർ തമ്മിൽ ഒരു അന്തര്ധാര ഉണ്ടായിട്ടില്ലെന്നും, പ്രകൃത്യാ അവർ തമ്മിൽ അകൽച്ചയിൽ ആണെന്നും നമ്മൾ മനസ്സിലാക്കണം.ഉദാഹരണത്തിന്, ഒരു വൈറസ് ആദ്യമായി ഒരു ബാക്ടീരിയയെ കുത്തിക്കൊല്ലാൻ വരുന്നു എന്ന് വയ്ക്കുക. വൈറസിന്റെ അകത്തുള്ള ജനിതകം ബാക്റ്റീരിയയിലേക്ക്, ഒരു കൊതുകിനെപോലെ ആഴ്ന്നിറങ്ങി ഇന്ജെക്ട് ചെയ്യുകയാണ് അത് ചെയ്യുന്നത്. CRISPR ചങ്ങല ഉള്ള, ബാക്ടീരിയ ഈ ജനിതകത്തെ തന്നോട് ചേർത്തു കൂട്ടി യോജിപ്പിച്ചു, വൈറസിനെ പ്രതിരോധിക്കുന്നു. വിഷമം തന്നെ, തന്റേതല്ലാത്ത ഒരു സ്വഭാവ ഗുണത്തെ തന്റെ ദേഹത്തു കെട്ടി വയ്ക്കുക.ബാക്ടീരിയയെ സംബന്ധിച്ചിടത്തോളം, ഇതു ഓർമ്മയാണ്. ആഴത്തിൽ ഈ ആക്രമണതിന്റെ ഓർമ്മ സൂക്ഷിക്കുകയാണ് അവ ചെയ്യുന്നത്.

രണ്ടാമത്, ഇതേ വൈറസ് വീണ്ടും ബാക്ടീരിയയെ സമീപിക്കുന്നു. ബാക്ടീരിയ വീണ്ടും ചിരിച്ചു സ്വീകരിക്കുന്നു. പക്ഷെ ഇപ്രാവശ്യം, നേരത്തെ തുന്നിച്ചേർത്ത ഓർമ്മ ബാക്ടീരിയയുടെ ദേഹത്ത് ഉള്ളത് കൊണ്ട് തന്നെ അതിനറിയാം എന്തു ചെയ്യണം എന്ന്.
തന്നോട് ചേർത്തു വച്ച വൈറസിന്റെ അതേ ജനിതകം കൊണ്ടു തന്നെ തന്റെ cas പ്രോടീനുമായി കൂട്ടുചേർന്നു രണ്ടാമതും കടന്നു വന്ന വൈറൽ ജനിതകത്തെ കുത്തിമലർത്തുന്നു. അജയ്യമാകുന്നു.ഇതിൽ നിന്ന് എന്തു മനസ്സിലായി?

അതു തന്നെ. നമ്മൾ ഓരോരുത്തരും പ്രതിരോധത്തിന്റെ ഓർമ്മകൾ, ആകുലകതകൾ ഉള്ളിൽ സൂക്ഷിക്കേണ്ടതുണ്ട്. വീണ്ടും ഒരു ആക്രമണത്തെ നേരിടാൻ. നേരത്തെ പഠിച്ച പാഠങ്ങൾ ഉൾക്കൊണ്ട്, പുതിയവയെ നേരിടണം എന്നാണ് ഇതു പറഞ്ഞു തരുന്നത്.
ഇതിലും വലിയൊരു പാഠത്തിന് നോബൽ സമ്മാനം കൊടുത്തില്ലെങ്കിൽ പിന്നെ മറ്റെന്തിന് കൊടുക്കും?
എന്നു സ്വന്തം ചന്തു.😊