കോവിഡും കുഞ്ഞുകുട്ടികളും

24

Hema Schmetterling (ജർമനിയിൽ നിന്നും)

കോവിഡും കുഞ്ഞുകുട്ടികളും:

ലോക്ക് ഡൗണ് നു ശേഷം ഇവിടെ ഓഫിസുകൾ കൃത്യമായി പ്രവർത്തിച്ചില്ലെങ്കിലും, കിന്റർ ഗാർട്ടണുകൾ കൃത്യമായി പ്രവർത്തിച്ചിരുന്നു. എന്നിട്ടും, ഈ മൂന്നു മാസത്തിനുള്ളിൽ ഞങ്ങളുടെ കി.ഗാ. യിൽ ആർക്കും കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല. 100 കുട്ടികളെ നാലു ഗ്രൂപ്പായി തിരിച്ച കി. ഗാ. ആണ് ഞങ്ങളുടേത്. കുട്ടികളെ കൊണ്ടു വിടാനും കൂട്ടാനും മുതിർന്നവർ എന്നും കേറിയിറങ്ങും. പക്ഷെ വ്യക്തമായ പ്രോട്ടോക്കോൾ എല്ലാവരും പാലിച്ചിരുന്നു. (കുട്ടികൾ മാസ്‌ക്ക് ധരിച്ചിരുന്നില്ല)വളരെ പ്രസക്തിയുള്ള ഒരു പഠനത്തിന്റെ റിസൾട്ട് ഇവിടെ ഇപ്പോൾ പുറത്തു വന്നിരിക്കുന്നു. അതായത്, കുഞ്ഞുകുട്ടികൾ എത്ര മാത്രം കോവിഡ് പരത്തുന്നുണ്ട് എന്ന ഒരു പഠനമാണ്, ജർമനിയിലെ ഡുസ്സൽഡോർഫിൽ നടന്നിരിക്കുന്നത്.ഇതിനായി ഡുസ്സൽഡോർഫിൽ ഉള്ള 100 ൽ അധികം കിന്റർഗാർട്ടനുകളെ ഉപയോഗിച്ചു. കുട്ടികളും കേയർട്ടെക്കർമ്മാരും അടങ്ങുന്ന 5000 ഇൽ അധികം ആളുകളെ പരീക്ഷണത്തിന് വിധേയമാക്കി. ജൂണ് പകുതി മുതൽ ആണ് പരീക്ഷണം. കുട്ടികളുടേതും കെയർട്ടെക്കര്മാരുടെയും സ്വാബ്കൾ ആഴ്ചയിൽ രണ്ടു പ്രാവശ്യം എടുത്തു പരിശോധിച്ചു. ഇത്രയും സാമ്പിളുകൾ ടെസ്റ്റ് ചെയ്തതിൽ നിന്ന് ഒരു കുട്ടി മാത്രമാണ് പോസിറ്റീവ് ആയത്. 35000 ടെസ്റ്റുകൾ ആണ് ചെയ്തത് .എന്നു വച്ചു കുട്ടികളിൽ നിന്ന് പകരില്ല എന്നു കരുതാൻ വരട്ടെ. ലോക്ക്ഡൗണ് നു ശേഷം, കിന്റർ ഗർട്ടനിൽ പ്രത്യേക പ്രോട്ടോക്കോൾ ചെയ്തിരുന്നു. രക്ഷകർത്താക്കൾ അകലം പാലിച്ചു, മസ്‌ക്ക് ധരിച്ചു മാത്രമേ കുട്ടികളെ കൊണ്ടു വരാൻ പാടുണ്ടായിരുന്നുള്ളൂ. കുട്ടികൾ അവിടെ എത്തിയ ഉടനെ കൈകൾ കഴുകി മാത്രമേ എന്തെങ്കിലും തൊടു. അതുപോലെ, കുട്ടികൾ ഉപയോഗിക്കുന്ന ഫർണിച്ചറുകൾ, പാത്രങ്ങൾ, കാന്റീൻ എന്നിവ എപ്പോഴും ആൽക്കഹോൾ ഇട്ട് തുടച്ചു വൃത്തിയാക്കി കൊണ്ടേയിരിക്കും. എന്തായാലും ആശ്വാസം പകരുന്ന ശുഭവാർത്ത.