അറിവ് തേടുന്ന പാവം പ്രവാസി

സാൽമൺ മത്സ്യങ്ങളുടെ പേശികൾക്കുള്ളിൽക്കഴിയുന്ന പത്തിൽത്താഴെ കോശങ്ങൾ മാത്രമുള്ള ഹെന്നെബുയ സാൽമിനിക്കോള എന്ന ചെറുപരാദജീവിക്ക് ഓക്സിജനില്ലാതെ ജീവിക്കാൻ കഴിയും . ജെല്ലിഫിഷുകളുടെയും,പവിഴങ്ങളുടെയുമൊക്കെ ബന്ധുവായ ഈ ജീവി പരിണാമം സംഭവിക്കുന്നതിനിടയിൽ ഓക്സിജൻ ശ്വസിക്കുന്നതും ഉപയോഗിക്കുന്നതുമൊക്കെ ഉപേക്ഷിക്കുകയായിരുന്നു. വർഷങ്ങളോളം നീണ്ട പരിണാമത്തിനിടയിൽ ഓക്സിജനില്ലാത്ത അന്തരീക്ഷങ്ങളിൽ ജീവിച്ച് ശ്വസിക്കാ നുള്ള കഴിവു നഷ്ടപ്പെട്ട ഫംഗസുകളും അമീബകളുമൊക്കെ യുൾപ്പെടെയുള്ള ചില ജീവികളുണ്ട്. അത്തരത്തിലാണ് ഈ ജീവിക്കും ഓക്സിജൻ ശ്വസിക്കാനുള്ള കഴിവുനഷ്ടമായതെന്നാണ് കരുതുന്നത്.

ഓക്സിജനുപയോഗിച്ച് ഊർജമുത്പാദിപ്പിക്കുന്ന കോശങ്ങളായ മൈറ്റോകോൺഡ്രിയകൾ ഈ ജീവികളിലില്ല എന്നതാണ് ഓക്സിജൻ ആവശ്യമില്ലാത്ത ജീവികളാണിവയെന്ന നിഗമനത്തിലേക്ക് നയിച്ചത്. എന്നാൽ എങ്ങനെ യാണ് ഈ ജീവികൾ ഊർജം നിർമിക്കുന്നതെന്ന് വിശദീകരിക്കാൻ ശാസ്ത്രത്തിന് ഇത് വരെ കഴിഞ്ഞിട്ടില്ല.സാധാരണയായി പരിണാമ പ്രക്രിയയിലൂടെ ഏകകോശ ജീവികൾ കൂടുതൽ സങ്കീർണമായ ബഹുകോശജീവികളായി മാറുകയാണ് പതിവ്. എന്നാൽ ഈ സിദ്ധാന്തത്തെ വെല്ലുവിളിച്ചു കൊണ്ട് ഈ ജീവി ഓക്സിജനില്ലാത്ത പരിസ്ഥിതിയിൽ ശ്വസനവുമായി ബന്ധപ്പെട്ട ജീനുകളെ ഉപേക്ഷിച്ച് പതിയെ കൂടുതൽ ലളിതമായ ശാരീരിക വ്യവസ്ഥകളുള്ള ജീവിയായി മാറുകയായിരുന്നു.

You May Also Like

400 ഡിഗ്രി സെൽഷ്യസ് ചൂടിൽ ജീവിക്കുന്ന ജീവികൾ !

Baijuraj Sasthralokam 400 ഡിഗ്രി സെൽഷ്യസ് ചൂടിൽ ജീവിക്കുന്ന ജീവികൾ ! . അഗ്നിപർവ്വത ഒച്ചുകൾ.…

ഈ അമേരിക്കൻ ചാരവിമാനം ഉയരാൻ തുടങ്ങുമ്പോൾ ഒരു കാർ അനുഗമിക്കുന്നത് എന്തുകൊണ്ട് ?

ലോക്ഹീറ്റ് മാർട്ടിൻ U2, വിചിത്ര രീതികൾ ഉള്ള ഒന്നാംതരം അമേരിക്കൻ ചാരകണ്ണൻ ഹിരണ് നെല്ലിയോടൻ സാധാരണയായി…

എന്താണ് പ്രീ ഫാബ്രിക്കേഷൻ,മോഡുലാർ കൺസ്ട്രക്ഷൻ കെട്ടിടങ്ങൾ ?

അറിവ് തേടുന്ന പാവം പ്രവാസി എന്താണ് പ്രീ ഫാബ്രിക്കേഷൻ,മോഡുലാർ കൺസ്ട്രക്ഷൻ കെട്ടിടങ്ങൾ ? പ്രീ ഫാബ്രിക്കേഷൻ:…

ഇന്റർനെറ്റിലെ ആദ്യ ഫോട്ടോയുടെ കഥ

ആദ്യമായി ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്യപ്പെട്ട ഫോട്ടോയുടെ ചരിത്രം എത്രപേര്‍ക്കറിയാം…?