‘ഹെർ’ സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു

ഏ.റ്റി.സ്റ്റുഡിയോസിൻ്റെ ബാനറിൽ അനീഷ്.എം.തോമസ് നിർമ്മിച്ച് ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ” ഹെർ ‘ എന്ന ചിത്രത്തിൻ്റെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടു. ഹെർസ്റ്റോറി എന്ന ടൈറ്റിലോടെയാണ് ഈ ഗാനം പുറത്തുവിട്ടിരിക്കുന്നത്. അൻവർ അലി രചിച്ച്, പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ഗോവിന്ദ് വസന്ത ഈണമിട്ട് സയനോര ഫിലിപ്പ് പാടിയ ഗാനമാണ്
പുറത്തുവിട്ടിരിക്കുന്നത്.

സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന ഒരു സ്ത്രീപക്ഷ സിനിമയാണ് ഹെർ. നാളെ അന്താരാഷ്ട്ര വനിതാദിനമായതിനാലാണ് ഇന്ന് ഈ ഗാനം ഇന്നു പുറത്തു വിടുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഈ ഗാനം പുറത്തു വിടുന്നതിൽ ഏറെ പ്രാധാന്യമുണ്ട്.പാർവ്വതി തെരുവോത്ത്, ഉർവ്വശി, ഐശ്യര്യാ , റാജേഷ്, രമ്യാ നമ്പീശൻ, ലിജാമോൾ, എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഗുരു സോമസുന്ദരം, പ്രതാപ് പോത്തൻ, രാജേഷ് രാഘവൻ, ശ്രീകാന്ത് മുരളി എന്നിവരും പ്രധാന താരങ്ങളാണ്.അർച്ചനാ വാസുദേവിൻ്റേതാണു തിരക്കഥ.ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്
കലാസംവിധാനം -എം.എം.ഹംസ.നിർമ്മാണ നിർവ്വഹണം – ഷിബു.ജി.സുശീലൻ.ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. -വാഴൂർ ജോസ്.

Leave a Reply
You May Also Like

എന്താണ് ടൈം ട്രാവലും( സമയസഞ്ചാരം ), ടൈം മെഷീനും( സമയയന്ത്രം ) ?

എന്താണ് ടൈം ട്രാവലും( സമയസഞ്ചാരം ), ടൈം മെഷീനും( സമയയന്ത്രം ) ? ചിട്ടപ്പെടുത്തിയത്: അറിവ്…

കുഞ്ചാക്കോ ബോബനെ നായ കടിക്കുന്ന രംഗം, ‘ന്നാ താൻ കേസ് കൊട്’ മേക്കിങ് വീഡിയോ പുറത്തുവിട്ടു

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട്…

‘വെടിവഴിപാട്’, മലയാളത്തിൽ വളരെ അപൂർവ്വമായ സെക്‌സ് കോമഡി ചിത്രം

ഹരിപ്പാട് സജിപുഷ്ക്കരൻ സംവിധായകനായ അരുൺകുമാർ അരവിന്ദ് നിർമ്മിച്ച്,നവാഗതനായ ശംഭുപുരുഷോത്തമൻ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് വെടിവഴിപാട്.അതി…

”ഇത്ര സംസ്കാരമില്ലാത്ത ഒരു ക്രൗഡ് ഈ നാട്ടിൽ മാത്രമേ ഉണ്ടാകൂ”, തിരു. ലുലുമാളിലെ ഐമാക്സ് തിയേറ്റർ അനുഭവം ഒരു പ്രേക്ഷകൻ പങ്കുവയ്ക്കുന്നു

Ajay Sudha Biju കേരളത്തിലെ ആദ്യത്തെ IMAX Theatre ആയ തിരുവനന്തപുരം ലുലുമാളിലെ ലെ PVR…