നിങ്ങള്‍ക്കീ ഇന്ത്യയെപ്പറ്റി ഒന്നും മനസ്സിലായിട്ടില്ല

219

 Hereena Alice Fernandez

അതായത് നിഷ്കളങ്കരേ, നാളെ പ്രതി എന്ന് ആരോപിച്ചു എന്നെയോ നിങ്ങളെയോ അറസ്റ്റ് ചെയ്യാനും ,മാധ്യമങ്ങളെയും പോലീസിനെയും സ്റ്റേറ്റിനെയും ഉപയോഗിച്ച് ഒരു പൊതുവികാരം ഉണ്ടാക്കി നമ്മളെ വെടി വെച്ചു കൊല്ലാനുമുള്ള ഒരു വ്യവസ്ഥ സൃഷ്ടിക്കാനുമാണ് നിങ്ങളുടെ കയ്യടികൾ ഉപകരിക്കുക എന്നാണ് പറയാൻ ശ്രമിക്കുന്നത്.ഈ രാജ്യം ഭരിക്കുന്നത് ഹിന്ദു വർഗീയ വാദികൾ ആണ് എന്നും, ബലാത്സംഗത്തേക്കാൾ ഭീകരമായ കുറ്റകൃത്യമാണ് രാജ്യദ്രോഹം എന്നും, മുസ്ലിമും , ദളിതനും ,ക്രിസ്ത്യനും, കമ്മ്യൂണിസ്റ്റ്കാരനും ഒക്കെ അവരുടെ ശത്രുക്കൾ ആണ് എന്നു കൂടെ ഓര്മ്മിപ്പിക്കട്ടെ.ഭരണഘടന ദിനം ആഘോഷിച്ചിട്ട് അധിക ദിവസമായില്ല എന്നും.(എല്ലാ ആർപ്പുവിളികൾക്കും മറുപടി പറയാൻ പാങ്ങില്ലാത്തത് കൊണ്ടാണ്)

PS: നാളെ നിനക്കോ നിനക്കറിയുന്ന ഒരാള്ക്കോ ആണിങ്ങനെ സംഭവിച്ചതെങ്കിലോ എന്ന് പറയാന് വരുന്നവരോടാണ് : “നിങ്ങള്ക്കീ ഇന്ത്യയെപ്പറ്റി ഒന്നും മനസ്സിലായിട്ടില്ല”🙂

ബലാത്സംഗത്തേക്കാള് ഭീകരമായ കുറ്റകൃത്യമാണ് രാജ്യദ്രോഹം എന്ന വരി കൊണ്ട് ഇതിനെ അളക്കാന് വരരുത്.’കുറ്റാരോപിതര്‘ എന്ന മേല്വിലാസത്തില് നിന്ന നാല് പേരെ വെടി വെച്ച് കൊല്ലുമ്പോള് തൊട്ടപ്പുറത്ത് പള്ളിയുടേയും,അമ്പലത്തിന്റേയും, ജാതിയുടേയും, പേരില് കുറ്റം ചെയ്യുന്ന,ആളുകളെ കൊന്ന് തള്ളുന്ന പ്രതികള് അപ്പോഴും സുഖമായി നടക്കുകയാണ്.ഒരു കാര്യം നടന്നാല് അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രണ്ട് ചേരികളായി രൂപപ്പെടുന്നത് അനേക കാലം മുമ്പുള്ള മനുഷ്യന്റെ സ്വഭാവമാണ്.പക്ഷേ എനിക്കെന്തോ ഇതില് സ്വാഭാവികമായൊന്നും കാണാന് സാധിക്കുന്നില്ല.പേടിക്കേണ്ടത് തന്നെയാണ്