Auto
പ്രശസ്ത കാര്‍ കമ്പനികളുടെ കറക്റ്റ് ഉച്ചാരണം എങ്ങിനെയാണ്, ഇതൊന്ന് കണ്ടു നോക്കൂ
തനിക്കൊരു റെനോള്‍ട്ട് ഡസ്റ്റര്‍ കാര്‍ വേണമെന്ന് പറഞ്ഞു കൊണ്ട് ആ കമ്പനി ഉടമയെ പോയി കണ്ടാല്‍ അദ്ദേഹം നിങ്ങളെ അടിച്ചോടിക്കും എന്നത് തീര്‍ച്ചയാണ്.
273 total views

തനിക്കൊരു റെനോള്‍ട്ട് ഡസ്റ്റര്‍ കാര്‍ വേണമെന്ന് പറഞ്ഞു കൊണ്ട് ആ കമ്പനി ഉടമയെ പോയി കണ്ടാല്‍ അദ്ദേഹം നിങ്ങളെ അടിച്ചോടിക്കും എന്നത് തീര്‍ച്ചയാണ്. കാരണം റെനോയെ റെനോള്‍ട്ട് ആക്കി പേര് മാറ്റിയത് നമ്മള് ഇന്ത്യക്കാരാണ്. കമ്പനി പോലും അറിയാതെ. അത് പോലെ ഓരോ കാര്‍ കമ്പനികളും അത് ഉയര്‍ന്നു വന്ന രാജ്യത്തെ ഉച്ചാരണ ശൈലിയില്‍ ആയിരിക്കും പേരിട്ടത്. എന്നാല്‍ ബാക്കി ഉള്ളവര്‍ അതിനെ അവരുടെ ശൈലിയില്‍ വിളിച്ചു അത് മാറ്റിക്കളയും.
ഈയിടെ ഒരു സ്പാനിഷ് ഓട്ടോ ഷോയില്‍ വെച്ച് ലോകത്തിലെ ഒന്നാം നിര കമ്പനികള്‍ എല്ലാം അണി നിരയ്ക്കുന്ന വേദിയില്‍ ഒരു സ്പാനിഷ് യൂട്യൂബ് ചാനല്‍ ഉടമ ഓരോ കാര്‍ കമ്പനികളെയും പ്രതിനിധീകരിക്കുന്ന ആളുകളെ വിളിച്ചു അതാത് കമ്പനികളുടെ പേര് ശരിയായി ഉച്ചരിക്കുവാന്‍ ആവശ്യപ്പെട്ടു. അതിലപ്പുറം ആ ഉച്ചാരണ ശൈലിയില്‍ നമുക്ക് വ്യക്തത വേണ്ടി വരില്ലല്ലോ.
നമ്മള് ഓരോരുത്തര്‍ക്കും ഉപകാരപ്രദമായേക്കാവുന്ന ആ വീഡിയോ ഒന്ന് കണ്ടു നോക്കൂ.
274 total views, 1 views today