എക്കിൾ/ഇക്കിൾ (Hiccup)

Sreekala Prasad

മുന്നറിയിപ്പുകളില്ലാതെ നമ്മുടെ വായിൽ നിന്ന് വരുന്ന വിചിത്രമായ ചെറിയ ശബ്ദങ്ങളോടുകൂടിയ ‘എക്കിൾ/ ഇക്കിൾ’ നാമെല്ലാം ഇടയ്ക്കിടെ അനുഭവിക്കുന്നതാണ്. നമ്മുടെ ശരീരത്തിനകത്തുള്ള ഡയഫ്രത്തിലോ അതിലേക്കുള്ള നാഡിയിലോ ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ(മയോക്ളോണിക് ജെർക്ക്) നേരിടുമ്പോൾ ഡയഫ്രം ചുരുങ്ങുകയും ഈ ചുരുക്കം തടയുന്നതിനുവേണ്ടി ചെറുനാക്ക് അടയുകയും ചെയ്യുന്നു. ഈ അടയലാണ് നമുക്ക് എക്കിൾ ആയി അനുഭവപ്പെടുന്നത്.

സാധാരണഗതിയിൽ മിക്കവരിലും ഇക്കിൾ എന്നത് കുറച്ചു സമയത്തിന് ശേഷം സ്വയം നിൽക്കും. എന്നാൽ, ചില അവസരങ്ങളിൽ വിട്ടുമാറാത്ത ഇക്കിൾ ഉണ്ടാകുകയും ഇവയുടെ പരിഹാരത്തിനായി വൈദ്യസഹായം തേടേണ്ടതായി വരാറുമുണ്ട്. ശാസ്ത്രഭാഷയിൽ മിനിറ്റുകൾക്കകം മാറാത്ത ഇക്കിളിനെ രണ്ടായി തരംതിരിക്കുന്നു. രണ്ടു ദിവസത്തിൽ കൂടുതൽ നീളുകയാണെങ്കിൽ, അവയെ ‘പെർസിസ്റ്റന്റ് ഹികപ്പ്’ എന്നും രണ്ടിൽ കൂടുതൽ ദിവസം നില നിൽക്കുകയാണെങ്കിൽ അവയെ ‘ഇന്ററാക്റ്റബിൾ ഹികപ്പ്’ എന്നും അറിയപ്പെടുന്നു.

വേഗത്തിൽ ഭക്ഷണം കഴിക്കുമ്പോഴും, അമിതമായി ചിരിക്കുമ്പോഴുംകരയുമ്പോഴും , ദഹനക്കുറവ് ഉണ്ടാകുമ്പോഴും കാർബണേറ്റഡ് (കോള പോലെയുള്ള) പാനീയങ്ങൾ അധികം കുടിക്കുമ്പോൾ ഒക്കെയാണ് നമുക്ക് എക്കിൾ ഉണ്ടാവുന്നത് . എക്കിൾ മാറ്റാൻ നമ്മൾ ചില വീട്ടു ചികിത്സ ചെയ്യാറുണ്ട്. അതിൽ ചിലതാണ്: ഒരു ചെറിയ നുള്ള് പഞ്ചസാര നുണയുക, അല്പം വെള്ളം പതുക്കെ കുടിക്കുക, കുറച്ചുസമയം ശ്വാസം പിടിച്ചുവയ്ക്കുക, നാക്ക് പുറത്തേക്ക് വലിച്ചുപിടിക്കുക, മുകളിൽ നോക്കി കുറച്ചുനേരം ഇരിക്കുക എന്നിവയൊക്കെ. ഇതൊക്കെ വീട്ടുചികിത്സയാണെങ്കിലും ഇതിനു പിന്നിലും ചില ശാസ്ത്രസത്യങ്ങളുണ്ട്.

ഡയഫ്രമിന്റെ അപ്രസക്തമായ സങ്കോചം എങ്ങനെയും കൃത്യമായ താളത്തിലേക്ക് കൊണ്ടുവരിക എന്നതാണ് ഇക്കിൾ മാറ്റാനുള്ള വഴി. പഞ്ചസാര വായിലൂടെ അകത്തേക്കെത്തുമ്പോൾ ഞരമ്പുകളുടെ ശ്രദ്ധ ഡയാഫ്രാമിന്റെ അപ്രസക്തമായ സങ്കോചം എന്നതിൽ നിന്ന് തൊണ്ടയിലേക്ക് മാറുന്നു. ഇതുതന്നെയാണ് നാക്ക് വെളിയിലേക്ക് പിടിക്കുന്നതിന്റെയും മുകളിൽ നോക്കി ഇരിക്കുന്നതിന്റെയും മറ്റും പിന്നിലുള്ള ഗുട്ടൻസ്.രക്തത്തിലുള്ള കാർബൺ ഡയോക്സൈഡ് ആണ് നമ്മുടെ ശ്വാസതാളം നിയന്ത്രിക്കുന്നത്. അപ്പോൾ ഇതിന്റെ അളവ് വർദ്ധിപ്പിക്കുകയാണെങ്കിൽ അപ്രസക്തമായ സങ്കോചം നിയന്ത്രിക്കാം. ശ്വാസം വിടാതെ ഇരിക്കുന്നതും വെള്ളം കുടിക്കുന്നതും ഇതിനെ സഹായിക്കുന്നു.

സാധാരണ സാഹചര്യങ്ങളിൽ ഇക്കിൾ വരുന്നതുകൊണ്ട് ആരോഗ്യപരമായി ദോഷമൊന്നുമില്ല. എന്നാൽ, വിട്ടുമാറാത്ത ഇക്കിൾ ശരീരത്തിന്റെ സന്തുലനാവസ്ഥ താറുമാറാക്കും. അതുവഴി ശരീരത്തെ രോഗാവസ്ഥയിൽ എത്തിക്കുകയും ചെയ്യും. അതിനാൽ, ഇക്കിൾ ദിവസങ്ങൾ കഴിഞ്ഞിട്ടും മാറുന്നില്ലെങ്കിൽ തീർച്ചയായും ഡോക്ടറെ കാണുക.

You May Also Like

എന്താണ് പോംപെ രോഗം ?

പോംപെ രോഗം പേശികളെ ബാധിക്കുന്ന ഒരു അപൂർവ ജനിതക വൈകല്യമാണ്, ഇത് ബലഹീനതയ്ക്ക് കാരണമാകുകയും വിവിധ…

19 വയസിൽ അന്തരിച്ച ദംഗൽ താരം സുഹാനി ഭട്നഗറിനു ബാധിച്ച ഡെർമറ്റോമിയോസിറ്റിസ് എന്ന കേട്ടുകേൾവിയില്ലാത്ത രോഗം എന്താണ് ?

ബോളിവുഡ് നടി സുഹാനി ഭട്നാഗര്‍ അന്തരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു . ആമിര്‍ ഖാന്‍ ചിത്രം ദംഗലില്‍…

മരിക്കുന്നതിന് 11 മാസം മുൻപ് ജിഷ്ണു എഴുതിയ ആ കുറിപ്പ് നിങ്ങൾ വായിച്ചിരിക്കണം, അബദ്ധങ്ങളിൽ ചാടരുത്

Joly Joseph ഇന്നേക്ക് കൃത്യം ഏഴ് വർഷം മുൻപ് നമ്മുടെ ജിഷ്ണു ഇംഗ്ലീഷിൽ എഴുതിയതാണ് ….…

ക്യാൻസർ പ്രതിരോധം മുതൽ ഹൃദയാരോഗ്യം വരെ.. ദിവസവും മാതളനാരങ്ങ ജ്യൂസ് കുടിച്ചാൽ ഇത്രയധികം ഗുണങ്ങൾ ?

ക്യാൻസർ പ്രതിരോധം മുതൽ ഹൃദയാരോഗ്യം വരെ.. ദിവസവും മാതളനാരങ്ങ ജ്യൂസ് കുടിച്ചാൽ ഇത്രയധികം ഗുണങ്ങൾ ?…