അമിത രക്തസമ്മര്ദം – ഏറ്റവും വലിയ നിശ്ശബ്ദ കൊലയാളി

1

ഏതാനും വര്‍ഷം മുന്‍പ് നമ്മോടു വിട പറഞ്ഞ പ്രമുഖ ബ്ലോഗ്ഗര്‍ ബോബന്‍ ജോസഫിനുള്ള ആദരവായി ഈ ലേഖനം സമര്‍പ്പിക്കുന്നു

മെയ്‌ 17 World Hypertension Day ആയി അറിയപ്പെടുന്നു. പണ്ട് അമിത രക്ത സമ്മര്ധവും ഷുഗറും “പണക്കാരുടെ രോഗങ്ങള്‍” ആയിരുന്നു. ഇന്ന് അതൊക്കെ മാറി. ജീവിത രീതി മാറിയത് കൊണ്ടുതന്നെ ആണീ മാറ്റവും. വികസ്വര രാജ്യങ്ങളിലാണ് ഈ രോഗം കൂടുതല്‍ കാണപെടുന്നത്. AD 2025 ആകുമ്പോള്‍ ലോകത്ത്  നൂറു കോടി ജനങ്ങളില്‍ കൂടുതല്‍ ഇതിനടിമകള്‍ ആകും എന്നാണ് ആസ്ട്രേലിയയിലെ George Institute for International Health എന്ന സ്ഥാപനത്തിന്റെ പ്രസിദ്ധീകരണമായ Hypertension എന്ന ജേര്‍ണലില്‍ പറയുന്നത്.  അമേരിക്കന്‍ ജനതയില്‍ മുതിര്‍ന പൌരന്മാരില്‍ ഓരോ മൂന്ന് പേരില്‍ ഒരാള്‍ക് ഉയര്‍ന്ന രക്ത സമ്മര്ദം ഉണ്ടെന്നു, American Heart Institute  പറയുന്നു.  പ്രമേഹം പോലെ തന്നെ ലോകത്ത് ഏറ്റവും കൂടുതല്‍ ബ്ലഡ്‌ പ്രെഷര്‍ രോഗികള്‍  ഉണ്ടായികൊണ്ടിരിക്കുന്നത്  ഇന്ത്യയിലും ചൈനയിലും ആണ്. ജീവിത സമ്മര്ധമുള്ളവര്‍, അമിത വണ്ണം ഉള്ളവര്‍ ഇവരൊക്കെ 30 വയസ്സകുംബോഴേ BP പരിശോധിക്കന്നത് നല്ലതാണ്.

കുഴഞ്ഞു വീണു മരിക്കുന്നവരില്‍ പലരും ഹൈ bp ഉള്ളവരാണ്.  സാധാരണ ഗതിയില്‍ ഇത് വളരെ കൂടി കുറച്ചു കാലം കഴിഞ്ഞു മാത്രമാണ്  നാം മനസ്സിലാക്കുന്നത്‌.  ഇന്ത്യയില്‍   20 കോടിയോളം ജനങ്ങള്‍ ഹൈ bp ഉള്ളവര്‍ ആണ്.  പക്ഷെ പലരും അറിയാതെ നടക്കുന്നവര്‍ ആണ്. അറിയുന്നവര്‍ തന്നെ 50 % പേര്‍ മാത്രമാണ് ചെക്ക് ചെയ്യാറുള്ളൂ. അവരില്‍ തന്നെ 35 % മാത്രമാണ് ചികിത്സിച്ചു നിയന്ത്രിക്കുന്നുല്ലു.

രക്ത സമ്മര്‍ദം രണ്ടു തരം

രക്ത സമ്മര്‍ദം പ്രൈമറി എന്നും സെകണ്ടരി എന്നും രണ്ടു തരമുണ്ട്. 95 % രക്ത സമ്മര്ധവും പ്രൈമറി (സാധാരണം) ആണ്. 5 % സെകണ്ടരി (അസാധാരണം) ആണ്. സെകണ്ടരി, ചില രോഗങ്ങളുടെ പാര്ശ്വഭലം ആയാനുണ്ടാകുന്നത്‌.

എന്താണ് ഉയര്‍ന്ന രക്ത സമ്മര്‍ദം?

ഹൃദയത്തെ ഒരു പമ്പ് ഹൌസായി ഉപമിക്കുക. രക്തം ശക്തമായി വെളിയിലേക്ക് പമ്പ് ചെയ്യപെടുമ്പോള്‍ രക്ത കുഴലിനുള്ളില്‍ അനുഭവപെടുന്ന സമ്മര്‍ദം ആണ്  സിസ്ടോലിക് bp . ഇത് സാധാരണ 120 mm /hg ആണ്. രക്തം വീണ്ടും ഹൃദയത്തിലേക്ക് പോകുമ്പോള്‍ രക്തക്കുഴലുകള്‍ ചുരുങ്ങുന്നു അപ്പോള്‍ അവിടുത്തെ സമ്മര്‍ദം ആണ് diastolic bp  ഇത് സാധാരണ 80  mm /hg  ആണ്.  ഇങ്ങിനെ 120 / 80 mm /hg എന്ന നിലയാണ് സാധാരണ രക്ത സമ്മര്‍ദം. ഈ ലെവലില്‍ കൂടുതല്‍ ആയാല്‍ അതിനെ ഹൈ ബ്ലഡ്‌ പ്രഷര്‍ എന്ന് പറയുന്നു. 140 / 90 mm /hg  വരെ ആയാല്‍ അതത്ര അപകടമല്ല. ഈ നിലയെ ഹൈ നോര്‍മല്‍ എന്ന് പറയുന്നു.  അതിനും മുകളില്‍ പോകുമ്പോള്‍ അത് ഉയര്‍ന്ന രക്ത സമ്മര്‍ദം എന്ന് പറയുന്നു.

രക്തത്തിന്റെ ചങ്ക്രമണം

ശ്വാസകോശത്തില്‍ നിന്നും ഒക്സിജെന്‍  സ്വീകരിച്ച രക്തം  ശുദ്ധ രക്തമാണ്. അത് വന്നു ഹൃദയത്തില്‍ നിറയുകയും അയോര്‍ട എന്ന മഹാ ധമനി വഴി ശക്തമായി ശരീരകലകളിലേക്ക്  പമ്പ് ചെയ്യുകയും ചെയ്യുന്നു.  ഇത് ഓരോ പേശികളിലും   ഉള്ള നേര്‍ത്ത രക്ത കുഴലുകള്‍ വഴി ശരീര കലകളില്‍ എത്തുന്നു. അവിടെ ആവശ്വതിനു ഓക്സിജനും, പോഷകങ്ങളും, ജലവും കൊടുത്ത ശേഷം, കലകളിലെ അഴുക്കു കലര്ന്ന രക്തതവുമായി വീണ്ടും ഹൃദയത്തിന്റെ ഇടതു അറയിലേക്ക് പോകുന്നു. അവിടെ നിന്നും കാര്‍ബണ്‍ ദൈഒക്സൈദ്  സ്വീകരിച്ച അശുദ്ധ രക്തം വീണ്ടും ശ്വാസകോശത്തിലേക്ക് പോയി ഒക്സിജെന്‍ സ്വീകരിക്കുന്നു.

രക്ത സമ്മര്‍ദം ശ്രദ്ധിക്കാതിരുന്നാല്‍

ഞാന്‍ സാധാരണ ഏതെങ്കിലും അസുഖത്തിന് ഡോക്ടറിന്റെ അടുത്ത് പോകുമ്പോള്‍ ചില സംശയങ്ങള്‍ ചോദിക്കുക പതിവാണ്. ഒരിക്കല്‍ ഡോക്ടറിന്റെ അടുത്ത് ചെന്നപ്പോള്‍ രക്ത സംമധര്തിന്റെ കാര്യം ചോദിക്കുകയുണ്ടായി. “സര്‍ രക്ത സമ്മര്‍ദം അല്പം ഉണ്ടെന്നുള്ള കാര്യം അറിയാമെന്നിരിക്കെ അത് നിയന്ത്രിക്കാതിരുന്നാല്‍ എന്ത് സംഭവിക്കും? ഡോക്ടര്‍ “ഒന്നും സംഭവിക്കില്ല, പക്ഷെ ഒരു പത്തു പന്ത്രണ്ടു വര്ഷം അങ്ങിനെ പോയാല്‍ രക്തക്കുഴല്‍ കട്ടിയാകുന്നു (എലസ്ടിസിടി) പിന്നെ അത് പൊട്ടന്‍ സാധ്യാതെ ഏറെയാണ്‌.  ഇതാണ് സത്യം. ഇങ്ങനെ ഉണ്ടാകാതിരിക്കാനാണ് നാം ഇതൊക്കെ നിയന്ത്രിച്ചു നിര്തണ്ടത്. ഇത് കൂടുന്നത് പെട്ടെന്ന് നമ്മള്‍ അറിയാറില്ല, അല്പമെങ്കിലും അറിയുന്നത് 220 നു മുകളില്‍ എത്തുമ്പോള്‍ മാത്രമാണ്. അപ്പോള്‍ ഉണ്ടാകുന്ന തല കറക്കവും വേറെ വല്ല രോഗമാണെന്ന് കരുതി നാം അല്പം വിശ്രമിക്കുന്നു. അത് കുറയുന്നു. അങ്ങിനെ അപ്പോഴും നാം അതരിഞ്ഞെന്നു വരില്ല.

രക്ത സമ്മര്‍ദം അളക്കുന്ന വിധം

സ്മിഗ്മോ മനോമീറ്റെര്‍ എന്ന ഉപകരണം ആണ് bp അളക്കാന്‍ ഉപയോഗിക്കുന്നത്. ഇന്ന് പല രീതിയിലുള്ള ഡിജിറ്റല്‍ ഉപകരങ്ങള്‍ മാര്‍ക്കറ്റില്‍ കിട്ടുമെങ്കിലും സ്മിഗ്മോ മനോമീറ്റെര്‍ തന്നയാണ് കൂടുതല്‍ നല്ലത്. കൈമുട്ടിനു മുകളില്‍ റബ്ബര്‍ കഫിന്റെ ടേപ്പ് വെച്ച് ചുറ്റി മുറുക്കുന്നു. പിന്നെ റബ്ബര്‍ കഫ് പ്രസ് ചെയ്തു അതിനുള്ളിലേക്ക് കുറേശെ വായു കയറ്റി വിടുന്നു. അപ്പോള്‍ മീടറിലെ രസം (mercury) നില ഉയര്‍ന് വരുന്നു. ഈ സമയത്ത് പ്രഷര്‍ ഏറ്റവും കൂടി അവസാനം രക്ത ഓട്ടം പൂര്‍ണമായി നില്കുന്നു. ആ സമയത്ത് ഒരു മരവിപ്പ് അനുഭവപ്പെടും. ഈ സമയം ാലൃരൗൃ്യ നില എത്ര മുകളിലാണോ ആ അളവാണ് ഉയര്‍ന്ന രക്ത സംമര്ധ (systolic bp) നില. വീണ്ടും കഫിലെ വായു ഡോക്ടര്‍ കുറേശ്ശെ അയച്ചു വിടുന്നു. അപ്പോള്‍ ‘ഗ്ലഗ് ഗ്ലഗ്’ എന്ന ഒരു ശബ്ദം കേള്കാനാകും. ഈ ശബ്ദം നില്‍കുമ്പോള്‍ രക്ത ഓട്ടം പൂര്‍ണമായി പുനരാരംഭിക്കുന്നു. ഈ പൊയന്റാണ് താഴ്ന്ന രക്ത സംമര്ധ (diastolic bp) നില.

കാരണങ്ങള്‍

 1. രക്ത കുഴലുകള്‍ സാധാരണ ഒരു റബ്ബര്‍ കുഴല്‍ പോലെയാണ്. പ്രഷര്‍ കൂടുമ്പോള്‍ അത് ആവശ്യത്തിനു വികസിക്കുകയും കുറയുമ്പോള്‍ സാധാരണ സാധാരണ എത്തുകയും ചെയ്യുന്നു. ഈ ഇലാസ്ടിസിടി നഷ്ടപ്പെടുമ്പോഴാണ് പ്രഷര്‍ ആവശ്യത്തില്‍ അധികം ഉയര്‍ന്നു നില്‍ക്കാന്‍ തുടങ്ങുന്നത്. പിന്നെ ചില മനുഷ്യരില്‍ രക്ത കുഴലിനു പൊതുവേ ഇലാസ്ടിസിടി കുറവായിരിക്കും. ഇന്ത്യാക്കര്കും ആഫ്രികക്കാര്കും ഇത്തരത്തിലുള്ള രക്ത കുഴലാണ് ഉള്ളത്.
 2. നമുക്ക് ദേഷ്യം, ദുഖം, ഉത്കണ്ട, ഭയം മുതലായ വികാരങ്ങള്‍ ഉണ്ടാകുമ്പോള്‍ ശരീരത്തിലെ ചില ന്യുരോനുകള്‍ അദ്രീനാലിന്‍, നോര്‍ അദ്രീനാലിന്‍, ഡോപമിന്‍  തുടങ്ങിയ ചില ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നു. ഇത് നെഞ്ചിടിപ്പ്, ആകാംഷ, വികാര വിക്ഷോപം പോലുള്ള വ്യതിയാനങ്ങള്‍  ഉണ്ടാകുന്നതോടൊപ്പം  രക്ത സമ്മര്ധവും കൂട്ടുന്നു. 55 വയസിനു താഴെയുള്ളവര്‍ക് പ്രഷര്‍ ഉണ്ടാകുന്ന പ്രധാന കാരണം ഇതാണ്.
 3. മേല്പറഞ്ഞ ഹോര്‍മോണുകള്‍ ശരീരത്തില്‍ കൂടുതല്‍ ആകുമ്പോള്‍ അത് കിട്നിയെയും പ്രതികൂലമായി ബാധിക്കുന്നു. ശരീരത്തില്‍ ആഹാരവും മറ്റും ദഹിച്ചതിനു ശേഷമുള്ള പഴ്വസ്തുക്കളും ജലവും ഉപയോഗിച്ചാണ് വൃക്കകള്‍ മൂത്രം ഉണ്ടാകുന്നത്. ഉയര്‍ന്ന bp കാരണം അങ്ങോട്ടുള്ള രക്ത ഓട്ടം കുറയുമ്പോള്‍ അവിടെ ആഞ്ചിയോ ടെന്‍സിന്‍, റെനിന്‍, ആള്ടോ സ്ടീരോണ്‍ മുതലായ ഹോര്‍മോണുകള്‍ ഉണ്ടാകുന്നു. ഇവയുടെ സാന്നിധ്യം ഉപ്പിനെ അരിച്ചു കളയുന്ന വൃക്കയുടെ കഴിവിനെ കുറയ്ക്കുന്നു. ഉപ്പ് ശരീരത്തില്‍ കെട്ടിക്കിടക്കുന്നു. ഇത് പ്രഷര്‍ കൂടാന്‍ കാരണം ആകുന്നു. 
 4. ഉപ്പ്  കൂടുതല്‍ കഴിച്ചാല്‍ bp  കൂടുന്നു. നാം ഉപ്പ് കൂടുതല്‍ കഴിക്കുമ്പോള്‍ (ഉപ്പ് – സോഡിയം ക്ലോരൈട്) അതിലെ സോഡിയം ആണ് പ്രശ്നക്കാരന്‍. കാരണം ഇവന്‍ ശരീരത്തിലെ പേശികളില്‍ കടക്കുമ്പോള്‍ കാത്സ്യത്തെ  കൂടെ എപ്പോഴും കൊണ്ടുപോകുന്നു.     കാത്സ്യം കാത്സ്യം പേശികളില്‍ കടന്നാല്‍ പേശികള്‍ മുറുകുന്നു. രക്ത കുഴലിന്റെ ഭിത്തികളിലെ പേശികളിലും ഇവയെത്തുന്നു. അതിന്റെ കൂടെ കൊളസ്ട്രോളും കൂടിയുണ്ടെങ്കില്‍  അതിലെ കൊഴുപ്പും കാല്‍സ്യത്തിന്റെ കൂടെ രക്ത കുഴലിന്റെ ഭിത്തികളില്‍ അടിഞ്ഞു കൂടുന്നു. തലച്ചോറിലെ നേര്‍ത്ത രക്തക്കുഴലുകളില്‍ ഇവയെത്തിയാല്‍ സ്വാഭാവികമായും അവയുടെ ഉള്‍വ്യാസം വീണ്ടും കുറയുകയും bp കൂടുമ്പോള്‍ രക്തക്കുഴല്‍ പൊട്ടി രക്ത സ്രാവം (hemorrhage ) അല്ലെങ്കില്‍ രക്തം കട്ടിപിടിച്ച് രക്തയോട്ടം നില്‍കുകയും (thrombosis ) ചെയ്യുന്നു.  hemorrhage ആയാലും thrombosis ആയാലും, ശരീരത്തിന്റെ ഒരു ഭാഗം തളരുകയും സംസാരശേഷി നഷ്ടപെടുകയും ചെയ്യാം.  ചെറുതായി രക്തസ്രാവം ഉണ്ടായാല്‍ ചിലപ്പോള്‍ നാം അറിഞ്ഞില്ലെന്നു വരാം. പക്ഷെ ഓര്മ ശക്തിയില്‍ കുറവുണ്ടാകും.  അങ്ങിനെ ഒരു രോഗം പല രോഗങ്ങള്‍ക് കാരണം ആകുന്നു. 
 5. വ്യായാമമോ ജോലിയോ ചെയ്യാതിരുന്നാല്‍ . ഏതു രോഗത്തെ പോലെയും രക്ത സമ്മര്ധവും കൂടുന്നു.  വ്യായാമം ചെയ്യാതിരുന്നാല്‍ ദുര്മേധസ്സും കൂടുന്നു.  രക്തക്കുഴലിന്റെ ഭിത്തികളില്‍ കൊഴുപ്പും കാത്സ്യവും മറ്റും അടിഞ്ഞു കൂടുന്നു.  കുഴലിന്റെ ഉള്‍വ്യാസം കുറയുകയും പ്രഷര്‍ കൂടുകയും ചെയ്യുന്നു. 
 6. ചില ഗര്‍ഭിണികളില്‍ 6 – 7 മാസം പ്രായമാകുമ്പോള്‍ പ്ലാസെന്ടയുമായി ബന്ധപ്പെട്ടു ചില ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുകയും അത് bp കൂടാന്‍ കാരണം ആകുകയും ചെയ്യുന്നു. പക്ഷെ ഇത് പ്രസവം കഴിയുമ്പോള്‍ നോര്‍മല്‍ ആകുന്നു. 
 7. ചില രോഗങ്ങളുടെ പാര്ശ്വ ഭലമായി സെകണ്ടരി രക്ത സമ്മര്ദം ഉണ്ടാകാറുണ്ട്. ഉദാ: വൃക്കയുടെ മുകളില്‍ പറ്റി പിടിച്ചിരിക്കുന്ന ഗ്രന്ധിയാണ് അദ്രീനല്‍ ഗ്രന്ഥി. ഇവയിലുണ്ടാകുന്ന കാന്‍സര്‍ bp കൂട്ടുന്നു.

നിയന്ത്രണ മാര്‍ഗങ്ങള്‍

 1. ജീവിത രീതിയിലെ മാറ്റം ആണ് പ്രധാനമായും വേണ്ടത്.
 2. 130 – 80 നും 139 -89 നും ഇടയില്‍ അല്ലെങ്കില്‍ 140 – 90 വരെ നില്കുന്നവര്ക് 30  മിനുട്ട് ഏരോബിക് വ്യായാമം (നടത്തം, ജോഗിംഗ് തുടങ്ങിയവ) ചെയ്‌താല്‍ മതി. വ്യായാമം ചെയ്യുമ്പോള്‍ ശീരത്തിലെ കൊഴുപ്പ് എരിഞ്ഞില്ലതാകുന്നു. വിയര്‍ത്തു ഉപ്പു വെളിയില്‍ പോകുന്നു.
 3. ഉപ്പ് കുറയ്ക്കുക. അച്ചാര്, പപ്പടം, ഉപ്പിലിട്ടത്, ഉപ്പിട്ട മറ്റു ആഹാരങ്ങള്‍ ഇവ കുറയ്ക്കുക.
 4. പച്ചകറികളും, പഴങ്ങളും ധാരാളം കഴിക്കുക.
 5. ഇവകൊണ്ടൊന്നും കുറവില്ലെങ്കില്‍ ഡോക്ടറെ കണ്ടു ചെക്ക് ചെയ്തു മരുന്ന് കഴിക്കുക. ജീവിത ചിട്ടകളിലൂടെ മൂന്നു പ്രാവശ്യം ചെക്ക് ചെയ്തതിനു ശേഷം കുറഞ്ഞില്ലെങ്കില് മാത്രമേ ഡോക്ടര്‍ മരുന്ന് കഴിക്കാന്‍ പറയുകയുള്ളൂ.
 6. bp കൂടുതല്‍ ഉള്ളവര്‍ ജിമ്മില്‍ പോകരുതേ. ജിമ്മില്‍ പോകണമെങ്കില്‍ ഡോക്ടറോട് ചോദിച്ചു മാത്രം പോകുക.
 7. വ്യായാമം ചെയ്യുമ്പോള്‍ നെഞ്ചു വേദന ഉണ്ടായാല്‍ ഉടന്‍ നിര്‍ത്തുക. ഡോക്ടറോട് ചോദിച്ചു മാത്രം വീണ്ടും തുടരുക.
 8. വ്യായാമം ചെയ്‌താല്‍ നെഞ്ചു വേദന ഉണ്ടായാല്‍ ഉടന്‍ നിര്‍ത്തുക. ഡോക്ടറോട് ചോദിച്ചു മാത്രം വീണ്ടും തുടരുക.
 9. Relaxation techniques ശീലിക്കുക, തമാശ പറയുക, കേള്കുക, പാടുക, പാട്ട് കേള്കുക, സോഷ്യല്‍ അക്ടിവിടിയില്‍ പങ്കെടുക്കുക, പ്രാണായാമം ചെയ്യുക, ഇഷ്ടമുള്ള വിനോദങ്ങളില്‍ ഏര്‍പെടുക, തുടങ്ങിയവ പ്രഷര്‍ കുറയാന്‍ സഹായിക്കും. രക്ത സമ്മര്‍ദം മനസിലാകണമെങ്കില്‍ അത് അളന്നു നോക്കുക മാത്രമാണ് വഴി. അത് കൊണ്ടാണ് ഇതും നിശബ്ദ കൊലയാളി ആണെന്ന് പറയുന്നത്.
 10. പുകവലിയും, മദ്യപാനവും നിര്‍ത്തുക.

Comments are closed.