അന്ധവിശ്വാസങ്ങളുടെ പേരിൽ നിയമത്തെ വ്യാഖ്യാനിക്കുന്ന കോടതികളെ ഓർമ്മിപ്പിക്കട്ടെ ! “ബൈബിളല്ല, ഭരണഘടനയാണ് നിങ്ങളെ നയിക്കേണ്ടത്” .പൊതുജനങ്ങളുടെ ജീവനെയും, സ്വത്തിനേയും ബാധിക്കുന്ന അങ്ങേയറ്റത്തെ ഗുരുതരമായ വിഷയത്തിൽ സ്തോത്രം പാടിയ കോടതി വിധി അപലപനീയമാണ്. ക്രിസ്ത്യൻ പള്ളികളിലെ വിശുദ്ധ ബലിക്കുള്ള അപ്പവും വീഞ്ഞും ഭക്ഷ്യസുരക്ഷാ നിയമം പാലിക്കുന്നില്ലെന്ന് ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി. ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത് വിശ്വാസ വിഷയമാണെന്നും ഇതിൽ നടപടിയെടുക്കേണ്ടത് സഭയാണെന്നും കോടതി നിരീക്ഷിച്ചു.‘അപ്പവും വീഞ്ഞും വിശ്വാസത്തിന്റെ ഭാഗമാണ്. ഭക്ഷണ പദാർത്ഥമല്ല.’- കോടതി ചൂണ്ടിക്കാട്ടി. ക്വാളിഫൈഡ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.
കുര്‍ബാനയുടെ ഭാഗമായി ക്രൈസ്തവ ദേവാലയങ്ങളില്‍ അപ്പവും വീഞ്ഞും വിശ്വാസികളുടെ നാവില്‍ നല്കുന്ന രീതി അനാരോഗ്യകരമാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ഡോക്ടര്‍മാര്‍ പണ്ടേ രംഗത്തുവന്നിരുന്നു. ഈ രീതി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മുന്‍ പ്ലാസ്റ്റിക് സര്ജന് ഡോ. പി.എ. തോമസ് ആരോഗ്യസെക്രട്ടറിക്ക് കത്തുനല്‍കിയിരുന്നു. നിപ, ഹെപ്പറ്റൈറ്റിസ് തുടങ്ങി ഉമിനീരിലൂടെ പകരുന്ന രോഗങ്ങള്‍ മനുഷ്യന് വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണ് ഇത്തരം അനാരോഗ്യകരമായ പ്രവണതയ്ക്കെതീരെ ഡോക്ടർമാർ രംഗത്തുവന്നത് .
കുര്‍ബാനയില്‍ ചെറിയ അപ്പം പട്ടക്കാരന്‍ കൈകൊണ്ട് സ്വീകര്‍ത്താവിന്റെ വായില്‍ വെച്ചുകൊടുക്കുമ്പോള്‍ പുരോഹിതന്റെ കൈവിരലുകളില്‍ സ്വീകര്‍ത്താവിന്റെ ഉമിനീര് പുരളാറുണ്ട്. വീഞ്ഞ് ഒരേ സ്പൂണില്‍ എല്ലാവരുടെയും വായില്‍ പകരുമ്പോള്‍ പല സ്വീകര്‍ത്താക്കളുടെയും നാക്കിലും പല്ലിലും സ്പര്‍ശിക്കുകയും സ്പൂണില്‍ ഉമിനീര് പുരളുകയും ചെയ്യും. ഇത് വളരെ അനാരോഗ്യകരമാണ്. ഈ അപകടകരമായ രീതി ഇന്നും പല ക്രിസ്ത്യന്‍ പള്ളികളിലും ഞായറാഴ്ച ദിവസങ്ങളില്‍ തുടരുന്നുണ്ട്. കേരളത്തിലെ പല പരിഷ്കൃതസഭകളും ചെയ്യുന്നതുപോലെ അപ്പം സ്വീകര്‍ത്താവിന്റെ കൈകളിലും വീഞ്ഞ് ചെറുകപ്പുകളിലും നല്കിയാല് പ്രശ്നം പരിഹരിക്കാം.
രണ്ടുവർഷം മുമ്പ് ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് അസോസിയേഷനും നേരത്തേ ഈ ആവശ്യവുമായി സഭാ നേതൃത്വങ്ങള്‍ക്ക് കത്തുനല്‍കിയിരുന്നു. ചില സഭകൾ പ്രതികരിക്കുകയും ചിലതു മൗനം പാലിക്കുകയും ചെയ്തിരുന്നു. എങ്കിലും കാര്യങ്ങൾ എല്ലായിടത്തും പഴയപടി തന്നെ. അതിനെ തുടർന്നായിരുന്നു ക്വാളിഫൈഡ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കോടതിയിൽ ഹർജി സമർപ്പിച്ചത്