മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് മോണ്‍സ്റ്റര്‍. ഉദയ് കൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ് ചിത്രമായ പുലിമുരുകന് ശേഷം മോഹന്‍ലാലും വൈശാഖും വീണ്ടുമൊന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.
സുദേവ് നായര്‍, ഹണി റോസ്ഗ, ണേഷ് കുമാര്‍, സിദ്ദിഖ്, കൈലാഷ്, ജോണി ആന്റണി, ബിജു പപ്പന്, ലഷ്മി മഞ്ജു ,ലെന, ഗണേഷ് കുമാർ, ജഗപതി ബാബു, അഞ്ജലി നായർ, സാധിക എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇതിലെ ഭാമിനി എന്ന കഥാപാത്രമായി ഹണി റോസ് കാഴ്ച്ച വെച്ചത് ഈ നടിയുടെ കരിയർ ബെസ്റ്റ് പ്രകടനമാണ്. തെലുങ്ക് നടിയായ ലക്ഷ്മി ശ്രദ്ധ നേടിയത് ഇതിൽ അവർ കാഴ്ച്ചവെച്ച ഗംഭീര ആക്ഷൻ പ്രകടനം കൊണ്ടാണ്.
ബികെ ഹരി നാരായണന്റെ വരികള്‍ക്ക് ദീപക് ദേവ് ആണ് സംഗീതം നല്‍കിയത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം ദീപക് ദേവ്.യുഎഇ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ജിസിസി രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.
ഇതിലെ എൽജിബിറ്റിക്യൂ രംഗങ്ങളുടെ പേരിൽ ആണ് ഗൾഫിൽ നിരോധിക്കപ്പെട്ടത് . വളരെ ശക്തമായ, പരീക്ഷണ സ്വഭാവമുള്ള ഒരു പ്രമേയം അവതരിപ്പിച്ച ഈ ചിത്രത്തിൽ സ്വവർഗാനുരാഗികൾ ആയാണ് ഹണി റോസും ലക്ഷ്മി മാഞ്ചുവും അഭിനയിച്ചത്.ഇപ്പോഴിതാ ഇരുവരുടെയും പ്രണയ രംഗങ്ങൾ ഉൾപ്പെടുത്തിയ ഇതിലെ ഹൈ ഓണ്‍ ഡിസയർ എന്ന ഗാനത്തിന്റെ വീഡിയോ റീലീസ് ചെയ്തിരിക്കുകയാണ്. ദീപക് ദേവ് ഈണം പകർന്ന ഈ ഗാനം രചിച്ചത് ജോർജ് പീറ്ററും ആലപിച്ചത് സായനോര ഫിലിപ്പുമാണ്. നായികാ താരങ്ങളുടെ ഇഴുകി ചേർന്നുള്ള രംഗങ്ങൾ തന്നെയാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. ഇൻഡസ്ട്രി ഹിറ്റായ പുലിമുരുകന് ശേഷം മോഹൻലാലും വൈശാഖും ഉദയ കൃഷ്ണയും ഒന്നിച്ച ചിത്രം കൂടിയാണിത്.