1f6d6_shruti-hassan-at-balupu-movie-trailer-launch-9526 കിലോമീറ്റര്‍ ദൂരമുള്ള അതിവേഗ റെയില്‍ കേരളത്തില്‍ വന്നാല്‍ കേരളം വികസിക്കുമോ?ഏക ദേശം ആറായിരത്തില്‍ അധികം കുടുംബങ്ങളെ പുനരധിവസിപ്പിച്ചു,1,18,000 കോടി രൂപ ചിലവാക്കി ഈ പദ്ധതി നടത്തിയാല്‍ ആര്‍ക്കാണ് അതിന്റെ യഥാര്‍ത്ഥ പ്രയോജനം എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം.

രണ്ടര മണിക്കൂറില്‍ കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്ത് എത്തുന്ന പൂര്ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ട്രെയിന്‍ ആണ് വിഭാവനം ചെയ്തിരിക്കുന്നത്.അതിനു വേണ്ടി ചിലവാക്കുന്ന തുകയില്‍ എണ്‍പത് ശതമാനം ജാപ്പനീസ് സഹായത്തോടുകൂടി എന്ന് പറയപ്പെടുന്നു.

ഈ പണത്തിന്റെ ഒരു വളരെ ചെറിയ ശതമാനം ഉണ്ടായിരുന്നെങ്കില്‍ കേരളം മുഴുവന്‍ പാത ഇരട്ടിപ്പിക്കാമായിരുന്നു.അല്ലെങ്കില്‍ നേരത്തെ മുനീര്‍ മന്ത്രിയായിരുന്നപ്പോള്‍ വിഭാവനം ചെയ്ത എക്‌സ്‌പ്രെസ്സ് ഹൈവേ നിര്മ്മിക്കാമായിരുന്നു. കേരളത്തിന് വേണ്ടത് അതായിരുന്നു.കടം എടുത്താല്‍ ഇത്രയും പണം എന്ന് കൊടുത്തു തീരും എന്നോ,ഈ പണം എന്ന് ബ്രേക്ക് ഈവന്‍ ആയി തീരും എന്നോ ഒരു കണക്കു ഉണ്ട് എന്ന് തോന്നുന്നില്ല.അതുപോലെ തന്നെ അതിവേഗ റെയില്‍ വരുമ്പോള്‍ ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക വ്യതിയാനങ്ങള്‍ എന്തൊക്കെയാണ് എന്നതിലും ഒരു പഠനം നടന്നു എന്ന് തോന്നുന്നില്ല.

കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് ഹൈസ്പീഡ് റെയിലില്‍ എത്താനുള്ള ചിലവ് പരിഗണിച്ചാല്‍ എത്ര സാധാരനക്കാര്ക്ക് അത് താങ്ങനാകും എന്നതാണ് പ്രധാന കാര്യം.പത്തു ശതമാനം മാത്രം കയറാറുള്ള എ.സി കോച്ചുകള്‍ പോലും ഒഴിവാക്കുന്ന സാധാരണക്കാരന്‍,ഈ വലിയ തുക മുടക്കി കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുമോ ?

നമ്മുടെ നാട്ടില്‍ ഇതേ വരെയായി റെയില്‍ പാത ഇരട്ടിപ്പിക്കല്‍ പോലും പൂര്‍ത്തിയായിട്ടില്ല.മുട്ടിനു മുട്ടിനു സ്‌റ്റോപ്പ് അനുവദിപ്പിച്ചു തീവണ്ടിയാത്ര ദുരിതത്തില്‍ ആക്കുന്ന നമ്മുടെ രാഷ്ട്രീയക്കാര്‍, ലക്ഷം കോടികളുടെ വികസനം കൊണ്ടുവരാതെ അതിവേഗതീവണ്ടികള്‍ കൂടുതല്‍ അനുവദിപ്പിക്കാനാണ് ശ്രമിക്കേണ്ടത്.കേരളത്തിന് എല്ലാ തവണയും അവഗണന മാത്രമാണ് റെയില്‍വേ മന്ത്രാലയം തന്നു കൊണ്ടിരിക്കുന്നത്.കേന്ദ്രവും കേരളവും ഒരേ കക്ഷി ഭരിച്ചിട്ടു പോലും ഒരു പുതിയ തീവണ്ടി പോലും അനുവദിപ്പിക്കുക എന്നത് പോലും നടക്കാതെ വരുമ്പോള്‍ കൂടുന്നത് സാധാരണക്കാരന്റെ ബുദ്ധിമുട്ടാണ്.

അടിസ്ഥാന സൌകര്യങ്ങളായ ശുദ്ധജലം,വെളിച്ചം,ആതുര സൌകര്യങ്ങള്‍ എന്നിവ പോലും,എല്ലായിടത്തും അപ്രാപ്യമായ കേരളത്തില്‍,1,18,000 കോടി രൂപയുടെ ഒരു പദ്ധതി വരുമ്പോള്‍ അതിന്റെ ഗുണഭോക്താക്കള്‍ പൊതു ജനങ്ങള് അല്ല,മറ്റു പലരുമാണ്.

വികസനത്തില്‍ മുന്നിട്ടു നില്ക്കുന്ന ഗുജറാത്ത്, നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഇല്ലാത്ത ഹൈസ്പീഡ് റെയില്‍ കൊണ്ട് നമുക്ക് എന്ത് വികസനമാണ് വരാന്‍ പോകുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രമുഖ കാര്‍ നിര്മാതാക്കലായ ബി.എം.ഡബ്ല്യു ഫോര്‍ഡ്, എന്നിവയൊക്കെ കേരളത്തെ പരിഗണിച്ചതിന് ശേഷം തമിഴ്‌നാട്ടിലേക്ക് പോയത് അവിടെ അതിവേഗ തീവണ്ടി ഉണ്ടായത് കൊണ്ടല്ല, മറിച്ചു വ്യവസായങ്ങള്‍ അവിടെ എത്തിച്ചു നാടിനെ പുരോഗതിയില്‍ എത്തിക്കാനുള്ള ഇശ്ചാശക്തിയുള്ള ഒരു നേതൃത്വം അവിടെ ഉള്ളതുകൊണ്ടാണ് .

പത്തുശതമാനം പേര്‍ക്ക് സുഖമായി സഞ്ചരിക്കാന്‍ ബാക്കി വരുന്ന തൊണ്ണൂറു ശതമാനം പേരുടെ നികുതിപ്പണം പൊടിക്കണമോ എന്നതാണ് പ്രസക്തമായ ചോദ്യം

Advertisements