ഏറെക്കുറെ എല്ലാ ജേർണറിലും ഉള്ള ചിത്രങ്ങൾ ചെയ്യാൻ കഴിവുള്ള സംവിധായകനാണ് ജയരാജ്. അദ്ദേഹം സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് ഹൈവേ. തിയേറ്ററിൽ വലിയ ചലനം ഉണ്ടാക്കിയില്ലെങ്കിലും സിനിമാപ്രേമികൾക്കു ഈ ചിത്രം ഇന്നുമൊരു വികാരമാണ്. സുരേഷ്‌ഗോപി വളരെ സ്റ്റൈലിഷ് ആയ വേഷത്തിൽ വന്ന ചിത്രം കൗബോയി സിനിമകളുടെ രീതിയിൽ ആണ് അണിയിച്ചൊരുക്കിയത്. ഇപ്പോഴിതാ ഏറെ കൌതുകമുണര്‍ത്തുന്ന ഒരു പ്രോജക്റ്റ് പ്രഖ്യാപനം ജയരാജില്‍ നിന്ന് ഉണ്ടായിരിക്കുകയാണ്. സുരേഷ് ഗോപിയെ (Suresh Gopi) നായകനാക്കി 1995ല്‍ താന്‍ സംവിധാനം ചെയ്‍ത ഹൈവേ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് അത്.ആക്ഷന്‍ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ചിത്രമായിരുന്നു ഹൈവേയെങ്കില്‍ മിസ്റ്ററി ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ചിത്രമായിരിക്കും സീക്വല്‍. ഹൈവേ 2 (Highway 2) എന്നാണ് രണ്ടാംഭാഗത്തിന് പേരിട്ടിരിക്കുന്നത്. ടൈറ്റില്‍ പോസ്റ്ററിനൊപ്പം സുരേഷ് ഗോപിയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 254-ാം ചിത്രവുമാണിത്. ലീമ ജോസഫ് ആണ് നിര്‍മ്മാണം. ചിത്രീകരണം ഉടന്‍ ആരംഭിക്കും. ആവേശകരമായ പ്രതികരണമാണ് ചലച്ചിത്ര പ്രേമികളില്‍ നിന്നും ഈ പ്രഖ്യാപനത്തിന് ലഭിക്കുന്നത്.

നിഗൂഢതകളുടെ പറുദീസയായ ആമസോൺ കാടുകളിലേക്ക് ഒരു വലിയ പര്യവേഷണമാണ് ഈ ചിത്രം
The Lost City of Z(2016) Raghu Balan ആമസോൺ കാടുകളിൽ ഉണ്ടെന്ന്