Sree Raj PK

Hijack (2023)
Language: English
Season: 1
Episodes: 7
Duration : 47m
IMDB: 7.6

ഷ്രോഡിംഗർസ് ക്യാറ്റ് എക്സ്പീരിമെന്റ് അറിയില്ലേ….? ഒന്നിലധികം കാര്യങ്ങൾ സത്യമാവുന്ന അവസ്ഥ. ചിലപ്പോൾ എല്ലാം ഒക്കെ ആയിരിക്കും,ചിലപ്പോൾ അങ്ങനെ അല്ലായിരിക്കും,ചിലപ്പോഴത് നമ്മൾ പേടിക്കുന്നത് പോലെ അത്രയും മോശമായിരിക്കും,ചിലപ്പോൾ അല്ലായിരിക്കാം,നമ്മൾ അതിലേക്ക് കയറിചെല്ലാത്തിടത്തോളം… അത് എന്താണ് നമ്മൾക്കു അറിയില്ല..

ദുബായിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട കിംഗ്ഡം എയർബസ്-29 എന്ന ബ്രിട്ടീഷ് വിമാനം യാത്രാമധ്യേ ഹൈജാക്ക് ചെയ്ത ആ സംഘത്തിന്റെ ലക്ഷ്യം എന്തായിരുന്നു? തീവ്രവാദം ആയിരുന്നോ ?… അമേരിക്കയുടെ വേൾഡ് ട്രെഡ് സെന്ററിലേക് പണ്ട് ഒരു യാത്ര വിമാനം ഇടിചിറക്കിയ പോലെ ഒന്ന് ആയിരുക്കുമോ അവരുടെ ലക്ഷ്യം? അല്ലെങ്കിൽ ആ വിമാനത്തെ മുൻനിർത്തിയുള്ള വിലപേശലുകൾ ആയിരിക്കുമോ?…. അതിൽ കയറി ചെല്ലാത്തിടത്തോളം സമയം നമ്മൾ അതിന്റെ പിന്നിലെ സത്യം അറിയില്ല.

വിമാനം ഹൈജാക് ചെയ്ത ആ സംഘം പുറം ലോകവുമായി യാതൊരു ബന്ധവും പുലർത്താത്ത രീതിയിൽ യാത്രാക്കാരെ ബന്ധികളാക്കി വെക്കുകയും ചെയ്യുന്നു.വിമാനം ഹൈജാക് ചെയ്യപ്പെട്ടു എന്ന് പോലും പുറത്ത് അറിയാത വിധം ആ സംഘം എല്ലാം സജ്ജീകരിക്കുന്നു.തുടർന്ന് നടക്കുന്ന ആവേശഭരിതമായ നിമിഷങ്ങളാണ് ഈ മിനിസീരീസ് പങ്കുവെക്കുന്നത്.

കുറച്ച് കാലങ്ങൾ ഞാൻ ശേഷം ഒറ്റയിരിപ്പിനു കണ്ട് തീർത്ത ഒരു സീരിസ് ആയിരുന്നു ഈ വർഷം ആപ്പിൾ ടീവി യിലൂടെ പുറത്തിറങ്ങിയ ഹൈജാക്ക് എന്ന മിനി സീരീസ്. മുക്കാൽ മണിക്കൂറിനു അടുത്ത് വരുന്ന 7എപ്പിസോഡുകൾ ആ സീരിസിൽ ഉള്ളത്.തുടക്കത്തിലേ Slow Paced Thriller എന്ന രീതിയിൽ തുടങ്ങി ഓരോ എപ്പിസോഡ് കഴിയുംതോറും ത്രില്ലിങ്ങിന്റെ തീവ്രത കൂടിവരുന്ന രീതിയിലാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സീരീസ് ബോറടിപ്പിക്കാൻ സാധ്യതയില്ല.

കഥാപാത്രങ്ങളുടെ മനസികാവസ്ഥകളെ നന്നായി കണക്ട് ചെയ്ത് കൊണ്ടാണ് സീരീസ്‌ കഥ പറഞ്ഞു പോകുന്നത്.6ആം എപ്പിസോഡ്ന്റെ എൻഡിങ് ഒക്കെ ഗംഭീരം ആയിരുന്നു.സെക്കന്റ്‌കൾ കൊണ്ട് എന്താണ് ഇവിടെ നടന്നത് എന്ന് പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു.എന്തിനായിരുന്നു ഈ ഒരു ഹൈജാക്ക് ആരാണ് ഇതിന്റെ പിന്നിൽ ആ യാത്ര വിമാനത്തിൽ ഉള്ളവരെ പോലെ തന്നെ പ്രേക്ഷകരിലേക്കും സീരീസ്‌ എത്തിക്കുന്നുണ്ട്. ഒറ്റയിരിപ്പിന് കണ്ട്തീർക്കാനുള്ള ഒരു ത്രില്ലർ സീരിയസ് ആണ് നിങ്ങൾ അന്വേഷിക്കുന്നത് എങ്കിൽ ഇത് നിങ്ങൾക്ക് ഉള്ളതാണ്.

Leave a Reply
You May Also Like

‘പുന്നാര കാട്ടിലെ പൂവനത്തിൽ’, മലൈക്കോട്ടൈ വാലിബൻ വീഡിയോ സോങ് പുറത്തിറങ്ങി

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ വീഡിയോ സോങ് പുറത്തിറങ്ങി . ‘പുന്നാര…

മലയാളികൾക്ക് പ്രത്യേകമായി ഒരു സർപ്രൈസും ആദ്യ എപ്പിസോഡിൽ തന്നെയുണ്ട്

Vani Jayate   ഹൈജാക്ക് ആപ്പിൾ ടിവിയിൽ സ്ട്രീം ചെയ്യുന്ന തരക്കേടില്ലാത്ത ഒരു സീരീസ് ആണ്. അതിന്റെ…

ആദ്യകാല ഗോഡ്സില്ല ചിത്രങ്ങളിലൂടെ ഒരു യാത്ര

Jithin K Mohan 1954ഇൽ ആദ്യമായി Gojira എന്ന ജാപ്പനീസ് സിനിമ ഇറങ്ങുമ്പോൾ ആ സിനിമ…

മകൾ സിനിമയുടെ വിജയത്തിൽ വികാരഭരിതയായി ദേവു.

ഇന്നലെയായിരുന്നു സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന സിനിമ റിലീസ് ആയത്. ജയറാം, മീരാജാസ്മിൻ, ദേവിക സഞ്ജയ്, നസ്ലിൻ എന്നിവരടങ്ങിയ ഒരു കുടുംബചിത്രമാണ് റിലീസ് ചെയ്തത്