ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
11 SHARES
135 VIEWS

Film – 5 To 7
year – 2014
Language : English
Director :Victor Levin
95 min

Hijas UL

നോവലിസ്റ്റ് ബ്രയാന്‍ ബ്ലൂമിന് പ്രസാധകരില്‍നിന്നും തിരസ്കരണ കത്തുകൾമാത്രം ലഭിക്കുന്നതിൽ അളവറ്റ നിരാശയുണ്ട്. ഒരു ദിവസം അവന്റെ പുസ്തകം വെളിച്ചം കാണുമെന്നവൻ പ്രതീക്ഷിക്കുന്നു. അങ്ങനെയിരിക്കെ, മഴയുള്ളൊരു ദിവസം തിരക്കേറിയ തെരുവിന് കുറുകെ കടക്കുമ്പോള്‍ സെന്‍റ്റെജിസ് ഹോട്ടലിന് പുറത്ത് പുകവലിക്കുന്ന ഏരിയല്ലെ എന്ന സ്ത്രീയിൽ ബ്രയാന്റെ കണ്ണുടക്കി. വിടര്‍ന്ന ചിരിയുള്ള ആ ഫ്രഞ്ച് സുന്ദരിയെ ആദ്യമായണവൻ കാണുന്നത്. അവന്‍ അവളുടെ നേരെ ചെന്ന്, മറ്റൊരു സിഗരറ്റ് കത്തിച്ച് എങ്ങനെയെങ്കിലും അവളെ വശീകരിക്കുന്നു, ആ പരിശ്രമം വിജയം കാണുന്നു. ബ്രയാന്‍, 24 വയസ്സുള്ള അവിവാഹിതനായ അമേരിക്കക്കാരനാണ്; ഏരിയല്ലെക്ക് 33 വയസ്സുണ്ട്, വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയും ഫ്രഞ്ചുകാരിയുമാണ്. കൂടാതെ ഏരിയല്ലെ ഒരു മുന്‍ ഫ്രഞ്ച് മോഡലാണ്, ഒരു ഫ്രഞ്ച് നയതന്ത്രജ്ഞന്റെ ഭാര്യയും.

പിന്നീടവര്‍ എല്ലാ വെള്ളിയാഴ്ച്ചകളിലും രണ്ടു മണിക്കൂര്‍ ഒരുമിച്ച് ചിലവഴിക്കാമെന്ന് നിശ്ചയിക്കുന്നു. കാണാം മിണ്ടാം എന്തുവേണമെങ്കിലും ചെയ്യാം എവിടെ വേണമെങ്കിലും പോകാം, എല്ലാം അവര്‍ക്ക് ഇഷ്ടമുള്ളപോലെ. പക്ഷെ ഒരു നിബന്ധനയുണ്ട്, വൈകിട്ട് 5 മുതല്‍ 7 വരെ മാത്രമേ ഇതൊക്കെ നടക്കൂ. എരില്ലേയുടെ ഭര്‍ത്താവിനും അവരുടെ ഇത്തരമൊരു ബന്ധത്തിൽ വിയോജിപ്പേതുമില്ല. ഈ രണ്ടു മണിക്കൂറിൽ സംഭവിക്കുന്ന വൈകാരിക മുഹൂർത്ഥങ്ങളാണ് ചിത്രത്തിന്റെ മർമ്മം. ഒരിക്കൽ ഏരിയലലിന്റെ വീട്ടില്‍ നടക്കുന്ന ഒരു സല്‍കാരത്തിലേക്ക് അവളുടെ ഭര്‍ത്താവ് ബ്രയാനെ സ്നേഹപൂര്‍വ്വം ക്ഷണിക്കുകയുമുണ്ടായി. അവിടെ വച്ച് ബ്രയാന്, ജെയ്ന്‍ എന്ന ഭാവിയുടെ വാഗ്ദാനമായ ഒരു ബുക്ക് എഡിറ്ററെ പരിചയപ്പെടാൻ ഭാഗ്യമുണ്ടായി. അവർ അടുത്ത സുഹൃത്തുക്കളായിത്തീരാൻ അധികസമയം വേണ്ടിവന്നില്ല. അതു മറ്റൊരു വഴിത്തിരിവായി.

ബ്രയാന്റെ യഥാസ്ഥിതികരായ ജൂത മാതാപിതാക്കൾക്ക് അവന്റെ 5-7 പ്രണയത്തോട് മതിപ്പൊട്ടുമില്ല. അവരുടെ മകനേക്കാൾ പ്രായമുള്ള, രണ്ടു കുഞ്ഞുങ്ങളുടെ അമ്മയെ പ്രേമിക്കുന്ന ബ്രയാന്‍റെ നീക്കങ്ങൾ അവരിൽ ആശങ്ക പടർത്തുന്നു. ബ്രയാൻ അവരെ കഴിയുംവിധം പ്രതിരോധിക്കുകയും തന്റെ പ്രേമത്തെ നിർവ്വചിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അതൊന്നും അവരിൽ ഫലവത്താവുന്നില്ല.ചിത്രത്തില്‍ എടുത്തു പറയേണ്ടത് ഏരിയല്‍ എന്ന കഥാപാത്ര സൃഷ്ടിയാണ്, അവളുടെ ധീരതയുള്ള മനോഭാവം, ആയാസകരമായ സംസാരം, മനോഹരമായ ചിരി, ഒക്കെയും ആരെയും അവളിലേക്ക് വീഴ്ത്തും. തീര്‍ത്തും നമുടെ ചിന്താഗതിക്കപ്പുറം നില്‍ക്കുന്ന ഒരു കഥാസന്ദര്‍ഭമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. പ്രവചിച്ചേക്കാവുന്നതുപോലെ, ബ്രയാന്റെ ഭാവി പൂവണിയുമ്പോള്‍, ഏരിയല്ലുമായുള്ള ബന്ധം ഒരു സ്തംഭനാവസ്ഥയിലാവുന്നുണ്ട്. വിവാഹനിശ്ചയത്തിന് പാരമ്പര്യേതര മാർഗങ്ങൾ തേടാനാവാതെവരുമ്പോള്‍ ബ്രയാനും ഏരിയലും എന്തുചെയ്യും?

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം. സംവിധായകൻ ലെവിന്‍, ക്ലീഷേകളും അമിതപ്രസ്താവനകളും സ്വീകരിക്കുന്നുണ്ടെങ്കിലും അതിലോലമായ സ്പര്‍ശനങ്ങള്‍, ധീരയായ ഒരു പെണ്ണിന്റെ ചിരി, കൃത്യമായ നിലപാട് എന്നിവകൊണ്ട് പ്രേക്ഷകനെ അത്ഭുതപ്പെടുത്തുന്നു. “Life is collection of moments, the idea is to have as many good ones as you can”

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.