Hijas UL
Pretty Woman സിനിമയെകുറിച്ച് സംസാരിക്കുക എന്നതിനര്‍ത്ഥം ലൈംഗിക തൊഴിലിനെ ചുറ്റിപ്പറ്റിയുള്ള മനോഭാവത്തിന്റെ പരിണാമത്തെക്കുറിച്ച് സംസാരിക്കുക എന്നാണ്. സിനിമ പുറത്തിറങ്ങി 32 വര്‍ഷമാകുമ്പോൾ ഒരുപാട് മാറ്റങ്ങള്‍ സമൂഹത്തിൽ സംഭവിച്ചു: ‘ലൈംഗിക തൊഴിലാളി’ എന്ന പദം പോലും ആ മാറ്റത്തിന്റെ പ്രതീകമാണ്.
ചിത്രത്തിൽ എഡ്വേര്‍ഡ് ലൂയിസ്, ന്യൂയോര്‍ക്കിലെ ധനികനായ ഒരു കോര്‍പ്പറേറ്റ് റൈറ്ററാണ്. ഒരു രാത്രി, തന്റെ വക്കീലിന്റെ സ്പോര്‍ട്സ് കാറുമെടുത്ത് അദ്ദേഹം ബെവര്‍ലി ഹില്‍സിലേക്ക് തിരിച്ചു. ഡ്രൈവിംഗിനിടെ വഴിതെറ്റിയ അദ്ദേഹം രാത്രിസന്ദര്ഷകരെ കാത്തുനില്ക്കുന്ന ലൈഗീകതൊഴിലാളികൾ നിറഞ്ഞിരിക്കുന്ന ചുവന്നതെരുവിന്റെ നടുവിലാണ് എത്തിച്ചേര്‍ന്നത്. ലൈഗീകതൊഴിലാളി വിവിയന്‍ എന്ന മിടുക്കി പെണ്‍കുട്ടിയോട് വഴി ചോദിക്കാന്‍ അയാള്‍ നിര്‍ത്തിയപ്പോഴേക്കും അവൾ കാറില്‍ കയറി, 10 ഡോളറിന് ബെവര്‍ലി ഹില്‍സിലേക്ക് അവനെ നയിക്കുന്നു. എഡ്വേര്‍ഡിന് എന്തോ അവളുടെ പെരുമാറ്റം വളരെ ഇഷ്ടമാവുന്നു.
വിവിയൻ വായാടിയാണ്, എന്നാൽ മുഷിപ്പിക്കുന്നില്ല. സംസാരിക്കുന്നത് കേട്ടാൽ കാറുകളെക്കുറിച്ച് അവൾക്ക് ധാരാളമറിയാമെന്ന് തോന്നും. അവളുടെ പെരുമാറ്റരീതികൾ എഡ്വേര്ഡിൽ കൗതുകമുണര്‍ത്തി, അവന് അവളെ തന്റെ ഹോട്ടലിലേക്ക് ക്ഷണിക്കുന്നു. എങ്ങോട്ട് വേണേലും വരാം, പണം നൽകണം, അതാണ് വിവിയന്റെ ആവശ്യം. എഡ്വേര്‍ഡ് സമ്മതിക്കുന്നു. തീർച്ചയായും ലൈംഗികതയല്ല, അവൻ ദിശകള്‍ തേടുകയാണെന്ന് കാഴ്ചക്കാർക്ക് ഇതിനകം മനസ്സിലാവും.
വിശ്വാസമെന്ന വികാരത്തെ ആരും വിശ്വസിക്കുന്നില്ല എന്നതാണ് വസ്തുത. അവര്‍ പലപ്പോഴും മുറിവേറ്റിട്ടുണ്ട്, എല്ലാം കച്ചവടമാണ്. അന്നേ രാത്രിയ്ക്ക് ശേഷം പോകാനൊരുങ്ങിയ വിവിയനോട് ഒരാഴ്ചത്തേക്ക് തന്നോടൊപ്പം നില്‍ക്കാനും തന്റെ മീറ്റിംഗുകളില്‍ കാമുകിയായി വരാനും എഡ്വേര്‍ഡ് ആവശ്യപെടുന്നു. 3,000 ഡോളര്‍ വാഗ്ദാനം ചെയ്യുന്നു, അവള് സ്വീകരിക്കുന്നു. വിവിയന്‍ ഉടനെ വേശ്യാവൃത്തിയുടെ തന്ത്രങ്ങള്‍ തന്നെ പഠിപ്പിച്ച അവളുടെ റൂംമേറ്റ് കിറ്റുമായി ഈ വാര്‍ത്ത പങ്കിടുന്നു. പരിഷ്കാരികളായ കസ്റ്റമറോട് എങ്ങനെ പെരുമാറണം, ടേബിൾ മാന്നേഴ്സ് എങ്ങനെ, സാമൂഹ്യചടങ്ങുകളിൽ എങ്ങനെ, ഷോപ്പിങ് എങ്ങനെ തുടങ്ങിയ മര്യാദകൾ അവൾ വിവിയനോട് ഫോണിലൂടെ പറഞ്ഞു പഠിപ്പിക്കുന്നു.
ഒരു ബിസിനസ്സ് ഇടപാട് എന്ന നിലയിൽ തുടങ്ങിയ വിവിയനും എഡ്വേര്‍ഡും തമ്മില്‍ അസാധാരണമായ ഒരു അടുപ്പത്തിന്റെ തലത്തിലേക്ക് നീങ്ങുന്നു. അവള് അവനുമായി പ്രണയത്തിലാകുകയും വായില്‍ ചുംബിക്കരുതെന്ന കഠിനനിയമം ലംഘിക്കുകയും ചെയ്യുന്നു. എഡ്വേര്‍ഡും തന്റെ ബിസിനസ് ലക്ഷ്യങ്ങൾ പുനര്‍വിചിന്തനം ചെയ്തു. കമ്പനി വളർച്ചയേക്കാൾ വിവിയനോടുള്ള തന്റെ ഭ്രാന്തമായ പ്രണയത്തിനു പിന്നാലെ അയാൾ ഓടിത്തുടങ്ങി. ജീവിതത്തിന്റെ അര്‍ത്ഥം നഷ്ടപ്പെട്ട ഒരു ധനികന്റെ കഥ ഹോളിവുഡിനോളം തന്നെ പഴക്കമുള്ളതാണല്ലോ.
സംവിധായകന് ഗാരി മാര്‍ഷല്‍ പറഞ്ഞത് : ‘ഞാന്‍ ചെയ്യുന്നത് മനുഷ്യാസ്തിത്വത്തിന്റെ ഹ്യൂമണ്സ്പിരിറ്റ് ആഘോഷിക്കുന്ന സിനിമകളാണ്. അവിടെ ഒരു മനുഷ്യന്റെ നല്ല വശം തെളിയും അല്ലെങ്കില്‍ അധഃസ്ഥിതര്‍ ഉയര്‍ന്നുവരും.’ എന്നാണ്.എന്തൊരു വാക്കുകൾ! കഴിവുള്ള നടിമാര്‍ക്ക് ഹോളിവുഡില്‍ അവരർഹിക്കുന്നത് ലഭിക്കും. ജൂലിയ റോബര്‍ട്ട്സിനെ ഹോളിവുഡിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന സ്ത്രീയായി മാറ്റിയത് പ്രെറ്റി വുമണിന്റെ ഉദയമാണ്. ഇത് അവളുടെ സിനിമയാണ്, അവളുടെ പ്രകടനമാണ് പ്രെറ്റി വുമണ്‍ എന്ന മാന്ത്രിക മന്ത്രവാദത്തിനു പിറകിൽ പ്രവർത്തിച്ചത്.