Connect with us

Featured

ഇറോടിക് രംഗങ്ങളുടെ അതിപ്രസരം കൊണ്ട് ശ്രദ്ധിക്കപ്പെട്ട മർഡർ 2

പാകിസ്ഥാൻ ഗായകരായ ‘അതിഫ് അസ്ലം’, ‘മുസ്തഫാ സാഹിദ്’ എന്നിവരെ പോലെ നമ്മുടെ ‘അറിജിത് സിങും’ ബോളിവുഡിൽ പാടിതുടങ്ങിയത് ‘

 52 total views

Published

on

ഹിമൽലാൽ പാട്യം

“ദിൽ സംഭൽഝാ സറാ
ഫിർ മൊഹോബ്ബത്ത്,
കർനേ ചലാ ഹെ തൂ….
ദിൽ യെഹി റുക്ജാ സറാ,
ഫിർ മൊഹോബ്ബത്ത്..,
കർ നേ ചലാ ഹെ തൂ…..”

പാകിസ്ഥാൻ ഗായകരായ ‘അതിഫ് അസ്ലം’, ‘മുസ്തഫാ സാഹിദ്’ എന്നിവരെ പോലെ നമ്മുടെ ‘അറിജിത് സിങും’ ബോളിവുഡിൽ പാടിതുടങ്ങിയത് ‘ഇമ്രാൻ ഹാഷ്മിക്ക്’ വേണ്ടിയാണ്. മോഹിത് സൂരിയുടെ സംവിധാനത്തിൽ 2011 ൽ പുറത്തിറങ്ങിയ ‘മർഡർ 2’ ഒരു ഡാർക് സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ്. വേശ്യകളെ മാത്രം തിരഞ്ഞുപിടിച്ച് നിഷ്ഠൂരം കൊലപ്പെടുത്തുന്ന ഒരു സൈകോപാത്തിനെ തേടിയുള്ള മുൻകാല പോലീസ് ഓഫീസറും ക്രിമിനലുമായ നായകൻ്റെ അന്വേഷണമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.

Murder 2 Photos: HD Images, Pictures, Stills, First Look Posters of Murder  2 Movie - FilmiBeatഅർജുൻ ഭാഗ്വത് (ഇമ്രാൻ ഹാഷ്മി) പണത്തിന് വേണ്ടി എന്തും ചെയ്യുന്ന മുൻ പോലീസ് ഉദ്യോഗസ്ഥനും ക്രിമിനലുമാണ്. അനാഥാലയത്തിൽ വളർന്നത് കൊണ്ട് തന്നെ തനിക്ക് കിട്ടുന്ന പണത്തിൽ ഒരു പങ്ക് അർജുൻ അവിടെ ഏൽപ്പിക്കാറുണ്ട്. എങ്കിലും പണമാണ് ദൈവം എന്ന് വിശ്വസിച്ചിരുന്ന അർജുനിൽ സ്നേഹബന്ധങ്ങൾക്ക് ഒന്നും ഒരു സ്ഥാനവുമുണ്ടായിരുന്നില്ല. അതുകൊണ്ട്, തന്നെ ഇഷ്ടപ്പെട്ടിരുന്ന പ്രിയയെ (ജാക്വലിൻ ഫെർണാണ്ടസ്) അർജുൻ കണ്ടിരുന്നത് വെറും ശരീരം മാത്രമായാണ്. അങ്ങനെ തിന്മകളിലൂടെ മുന്നേറിയിരുന്ന അർജുനിൽ വലിയൊരു മാറ്റം സംഭവിക്കുന്നത് ശേഖർ ശുക്ല എന്ന ലോക്കൽ ഗുണ്ടയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ്. ശേഖർ അർജുന് വലിയൊരു ഉത്തരവാദിത്തം ഏൽപ്പിക്കുന്നു. ശേഖറിൻ്റെ വേശ്യാലയത്തിൽ നിന്നും കാണാതെ പോയ പെൺകുട്ടികളെ കണ്ടുപിടിക്കുക, അതിന് പിന്നിൽ പ്രവർത്തിച്ചവനെയും കൈയോടെ പൊക്കുക. അർജുൻ്റെ അന്വേഷണത്തിൽ ഒരു മൊബൈൽ നമ്പർ കാണാതായ പെൺകുട്ടികളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാവുന്നു.

അർജുൻ ശേഖറിനോട് ആ നമ്പറിൻ്റെ ഉടമസ്ഥനിലേക്ക് മറ്റൊരു പെൺകുട്ടിയെ അയക്കാൻ ആവശ്യപ്പെടുന്നു. എന്നാൽ ശേഖർ അയച്ചത്, തൻ്റെ പഠനത്തിനും കുടുംബത്തിൻ്റെ പട്ടിണി മാറ്റാനും വേണ്ടി അവിടെ പുതുതായി എത്തിയ രേഷ്മ (സുലഗ്ന) എന്ന പെൺകുട്ടിയെ ആയിരുന്നു. പിന്നീട് സ്ത്രീകളെ നിഷ്കരുണം വെട്ടിനുറുക്കി കിണറ്റിലേക്ക് വലിച്ചെറിയുന്ന ധീരജ് പാണ്ഡെ (പ്രശാന്ത് നാരായണൻ) എന്ന സൈകോപാത്തിൻ്റെ അടുത്തേക്കാണ് രേഷ്മയെ അയച്ചത് എന്ന് മനസ്സിലാക്കുന്ന അർജുൻ അവളെ അവിടെ നിന്നും രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. തുടർന്ന് തീർത്തും ത്രില്ലിംഗായ നിമിഷങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.

‘ഇമ്രാൻ ഹാഷ്മി’ പതിവുപോലെ തൻ്റെ റോൾ മനോഹരമാക്കിയപ്പോൾ എല്ലാവരെും അൽബുദ്ധപ്പെടുത്തും വിധം മാസ്മരിക പ്രകടനമായിരുന്നു ചിത്രത്തിലെ വില്ലനും കണ്ണൂർക്കാരനുമായ ‘പ്രശാന്ത് നാരായണൻ്റേത്’. പ്രത്യേകതരം ആക്ഷനുകളും ചേഷ്ടകളും സംഭാഷണരീതിയും കൊണ്ട് ഒരു യഥാർതഥ സൈകോപാത്ത് എന്ന് തോന്നിക്കും വിധം അതിഗംഭീര പ്രകടനം. ചിത്രത്തിലെ പ്രകടനത്തിന് മികച്ച വില്ലനുള്ള സ്റ്റാർ ഡസ്റ്റ് അവാർഡ് കരസ്ഥമാക്കിയ പ്രശാന്ത് നാരായണൻ സമാനമായ ഒരു കഥാപാത്രം 10 കല്പനകൾ എന്ന മലയാള ചിത്രത്തിലും അവതരിപ്പിച്ചിട്ടുണ്ട്. അതുകൂടാതെ ഉന്നം, 7th ഡേ, ഒരു സിനിമാക്കാരൻ എന്നിങ്ങനെ 3 മലയാളചിത്രങ്ങളിലും വേഷമിട്ടു. അലാദ്ദിൻ എന്ന ആദ്യ ചിത്രത്തിന് ശേഷം ബോളിവുഡിൽ നിന്നും തഴയപ്പെട്ട ‘ജാക്വലിൻ ഫെർണാണ്ടസ്’ ഇന്ന് തിരക്കുള്ള നടിയായി മാറിയത് മർഡർ 2 വിൻ്റെ വമ്പൻ വിജയത്തിന് ശേഷമാണ്. ജാക്വലിൻ്റെ ഹോട്‌നസ്സും ഇമ്രാനുമൊത്തുള്ള കെമിസ്ട്രിയും നല്ല രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. മറ്റൊരു പ്രധാന കഥാപാത്രമായ രേഷ്മയെ അവതരിപ്പിച്ച സുലഗ്നയുടെ പ്രകടനവും മികച്ചതായിരുന്നു. ഇസൈ എന്ന SJ സൂര്യ ചിത്രത്തിലും ‘സുലഗ്ന’ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിട്ടുണ്ട്.

മോഹിത് സൂരിയുടെ സംവിധാനവും ഡാർക് കളർ ടോണും ചിത്രത്തിന് അനുയോജ്യമാകും വിധം മുന്നിട്ടു നിൽക്കുന്നു. തിരക്കഥാകൃത്ത് ഷഗുഫ്ത റഫീഖിന് ചിത്രം തൻ്റെ ജീവിതാനുഭവങ്ങൾ കൂടിയായിരുന്നു. മുൻപ് ബാറിൽ നൃത്തം ചെയ്തും വേശ്യാവൃത്തിയിൽ അകപ്പെട്ടും ജീവിച്ചിരുന്ന ഷഗുഫ്തയെ ബാറിൽ വെച്ച് കണ്ടുമുട്ടുകയും ഷഗുഫ്തയുടെ അവസ്ഥ മനസ്സിലാക്കി സിനിമയിൽ അവസരം നൽകുകയും ചെയ്തത് ‘മഹേഷ് ഭട്ട്’ ആയിരുന്നു. തുടർന്ന് ഭട്ട് നിർമിച്ച പതിനൊന്നോളം ചിത്രങ്ങൾക്ക് ഷഗുഫ്ത തിരക്കഥ രചിച്ചു. മിക്കതും ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. അവയിലൊന്നായ ‘ആഷിഖ്വി 2’ വിലെ RJ – ആരോഹി ബാറിൽ വെച്ച് കണ്ടുമുട്ടുന്നത് മഹേഷ് – ഷഗുഫ്ത കണ്ടുമുട്ടലിൻ്റെ പുനരാവിഷ്‌കാരമായിരുന്നു. ബാർ ഡാൻസർ എന്നുള്ളത് ബാർ സിംഗർ എന്നാക്കി എന്ന് മാത്രം.

ഇമ്രാൻ ഹാഷ്മിയുടെ സിനിമാജീവിതത്തിലെ എറ്റവും വലിയ ഹിറ്റ് ആണ് ‘മർഡർ 2’. മുടക്കുമുതലിൻ്റെ 6 മടങ്ങോളം നേടിയ ചിത്രം 2011 ലെ എറ്റവും വലിയ ബ്ലോക്ബസ്റ്റർ ആയിരുന്നു. കേരളത്തിൽ എറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇമ്രാൻ ഹാഷ്മി ചിത്രവും ഇത് തന്നെ. 2004 ൽ പുറത്തിറങ്ങിയ ഈ സീരീസിലെ ആദ്യ ഭാഗമായ മർഡർ ഇറോടിക് രംഗങ്ങളുടെ അതിപ്രസരം കൊണ്ട് സൂപ്പർ ഹിറ്റ് ആയ ചിത്രമായിരുന്നു. അതിനാൽ അത്തരം രംഗങ്ങൾ പ്രതീക്ഷിച്ചു വരുന്നവർക്ക് വേണ്ടി കഥയിൽ കോട്ടം തട്ടാത്ത രീതിയിലാണ് മർഡർ 2 വിൻ്റെ ആദ്യ 15 മിനുട്ട് മാറ്റിവെച്ചിട്ടുള്ളത്.

Advertisement

ചിത്രത്തിലെ ഗാനങ്ങൾ അക്കാലത്ത് വലിയ രീതിയിൽ പ്രസംസിക്കപ്പെട്ടവയാണ്. ഹർഷിത് സക്സേന ഈണമിട്ട് പാടിയ ‘ഹാലേ ദിൽ’ അന്നുണ്ടാക്കിയ ഓളം ഇന്നും കെട്ടടങ്ങിയിട്ടില്ല. അതുപോലെ മിതൂൻ സംഗീതം നിർവഹിച്ച ‘ഫിർ മൊഹബ്ബത്’, ‘യേ ഖുദാ’ എല്ലാം വൻ ഹിറ്റ് ആയിരുന്നു. 2011 ജൂലൈ 8 ന് റിലീസായ ‘മർഡർ 2’ ഇന്ന് 10 വർഷം പിന്നിടുകയാണ്.

 53 total views,  1 views today

Advertisement
Entertainment11 hours ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment19 hours ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment1 day ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment2 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment2 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment5 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment6 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam7 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment1 week ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment1 week ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment2 months ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Advertisement