ജീവിതം മാറിമറിയാൻ നിമിഷങ്ങൾ മതി (video)

250

ഇടപ്പള്ളി ലുലു ജംഗ്ഷനിൽ വഴിയോര കച്ചവടം നടത്തിയിരുന്ന ഹിന്ദി പെൺകുട്ടികൾ പരസ്യ മോഡലുകൾ ആയപ്പോൾ.. ജീവിതം മാറിമറയാൻ നിമിഷങ്ങൾ മതി. സൗന്ദര്യ സംരക്ഷണം നടത്താൻ പതിനായിരങ്ങൾ ചിലവഴിക്കുന്നവരുടെ നാട്ടിലാണ് സ്വന്തം സൗന്ദര്യത്തെ കുറിച്ച് ചിന്തിക്കാതെ, അതിജീവനം മാത്രം ലക്ഷ്യമിട്ടു ചില മനുഷ്യരും ജീവിക്കുന്നത്. ചില വേളകളിൽ എങ്കിലും നാം പറഞ്ഞുപോയിട്ടില്ലേ, ആ സ്ത്രീയ്ക്ക് എന്തൊരു അഴകാണ് എന്ന്. അവർ കൂലിപ്പണിക്കാരിയോ മീൻ വില്പനക്കാരിയോ വീട്ടുജോലിക്കാരിയോ ..ഇങ്ങനെ സമൂഹം പാർശ്വവത്കരിച്ച ജോലികൾ ഏതെങ്കിലും ചെയുന്നവൾ ആകാം. ഒന്ന് ഒരുങ്ങിയാൽ ആരെക്കാളും അഴക് അവരിലുണ്ടാകും. ഇവിടെ കല്ലിൽ നിന്നും ശില്പത്തെയെന്നപോലെ ആ അഴകിനെ കണ്ടെടുക്കുകയാണ് ചിലർ

Make-up:- Prabhin Thomas
Photographs:- Mahadevan Thampi

Video