fbpx
Connect with us

Entertainment

ഹിന്ദി റൊമാന്റിക്‌ കാലഘട്ടവും അനുകരണവും

Published

on

നിഖിൽ വേണുഗോപാൽ

ഹിന്ദി റൊമാന്റിക്‌ കാലഘട്ടവും അനുകരണവും

കുറഞ്ഞത് രണ്ടോ മൂന്നോ തലമുറകളെ സ്വാധീനിച്ച, പ്രണയാതുരരാക്കിയ, ഹിന്ദി ഗാനാസ്വാദകരാക്കി മാറ്റിയ ഒരു സംഗീത കാലഘട്ടമാണ് 1990-1997. മുഹമ്മദ് റഫി-കിഷോർ കുമാർ യുഗങ്ങൾക്കു ശേഷം ഹിന്ദി സിനിമാ സംഗീതം അതിന്റെ പോപ്പുലാരിറ്റിയും തിളക്കവും തിരികെ പിടിക്കുന്നത് മേൽപ്പറഞ്ഞ കാലത്താണ്.

റൊമാൻസിൽ അധിഷ്ഠിതമായ, ആധുനിക പരിചരണരീതികളിൽ ചിട്ടപ്പെടുത്തിയ, പുതിയൊരു ആലാപനയുഗത്തിന് നാന്ദി കുറിച്ച ആ ഗാനങ്ങൾക്ക് ഇന്നും തലമുറഭേദമന്യേ ആരാധകവൃന്ദങ്ങളുണ്ട്. പാട്ടു കേൾക്കുന്ന ഏതൊരു ശരാശരി ആസ്വാദകനും സാജൻ, ആഷിഖി, ബാസിഗർ, ദീവാന, ഖയാമത് സെ ഖയാമത് തക്, ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളെ ഏതെങ്കിലുമവസരങ്ങളിൽ ഒരിക്കലെങ്കിലും കേട്ടിടുണ്ടാകും, പലരും അവയെ ജീവിതസങ്കേതങ്ങളുടെ മധുരമൂറുന്ന സ്ഫുരണങ്ങളായി ഇന്നും മനസ്സിൽ സൂക്ഷിക്കുന്നുണ്ടാകും.

Advertisement

നദീം-ശ്രാവൺ, അനു മല്ലിക്, ആനന്ദ്-മിലിന്ദ്, ജതിൻ-ലളിത്, ദിലീപ്സെൻ-സമീർസെൻ, നിഖിൽ-വിനയ്, ശിവ്-ഹാരി തുടങ്ങി നിരവധി സംഗീതജ്ഞരും കുമാർ സാനു, ഉദിത് നാരായൺ, അൽകാ യാഗ്നിക്, കവിതാ കൃഷ്ണമൂർത്തി, അനുരാധാ പൗഡ്‌വാൾ, അഭിജിത്, വിനോദ് റാത്തോഡ് എന്നിങ്ങനെയുള്ള ഗായകരും ഹിന്ദിസംഗീതത്തിൻ്റെ ഈ സുവർണ്ണകാലത്തെ പ്രതിനിധാനം ചെയ്യുന്നു.

റൊമാൻസിന്റെയും പോപ്പുലാരിറ്റിയുടേയും ഉച്ചസ്ഥായി എന്നു വിശേഷിപ്പിക്കാവുന്ന ഈ കാലത്തു തന്നെയാണ് അനുകരണങ്ങളും ഹിന്ദി സംഗീതത്തിൽ വളരെ വ്യാപകമായിത്തീർന്നത് എന്നത് തികഞ്ഞ വൈരുദ്ധ്യമാണ്. അനുകരണങ്ങൾ എക്കാലത്തും ഏതു സംഗീതരംഗത്തും നിലവിലുണ്ടായിരുന്നെങ്കിലും തൊണ്ണൂറുകളിലെ ഹിന്ദി സിനിമാസംഗീതത്തിലെ അവയുടെ തോതും വ്യാപ്തിയും ആരെയും അതിശയിപ്പിക്കുന്നതാണ്.

മേൽപ്പറഞ്ഞ ചില സംഗീതജ്ഞരുടെ സംഗീതം നമുക്കൊന്നു വിശകലനം ചെയ്തു നോക്കാം.

1. നദീം-ശ്രാവൺ

റൊമാന്റിക്‌ കാലഘട്ടത്തെക്കുറിച്ചോർക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുക നദീം-ശ്രാവൺ തന്നെയായിരിക്കും. സാജൻ, ആഷിഖി, സഡക്, ദീവാന തുടങ്ങി ഹിന്ദി സിനിമാസംഗീതചരിത്രത്തിന് ഏറെ ആസ്വാദ്യകരമായ ചില സംഗീതസൃഷ്ടികൾ സമ്മാനിച്ചിടുള്ളത് ഈ സംഗീതജ്ഞരാണ്.
ആദ്യകാലത്തൊന്നും പ്രസ്തുതസംഗീതത്തിന്റെ മൗലികതയെക്കുറിച്ച് സംശയങ്ങളുണ്ടായിരുന്നില്ല. മറ്റാരെയും പോലെ ഞാനും ആ ഗാനങ്ങൾ മനസ്സറിഞ്ഞാസ്വദിച്ചു, ഇന്നും ആസ്വദിച്ചു കൊണ്ടിരിക്കുന്നു. ആധുനികസമൂഹമാധ്യമങ്ങൾ സജീവമായിത്തുടങ്ങിയ കാലത്താണ് നദീം-ശ്രാവൺ എന്ന സംഗീതജ്ഞരുടെ പേരിലിറങ്ങിയ ചില ഗാനങ്ങളുടെ ഉറവിടങ്ങൾ കണ്ടെത്താൻ തുടങ്ങിയത്.

Advertisement

അനുകരണം അത്ര വലിയ പാതകമെന്നൊന്നും വിശേഷിപ്പിക്കാനില്ല, പക്ഷെ നദീം-ശ്രാവൺ എന്ന സംഗീതജ്ഞരുടെ കരിയർ തന്നെ നിർമ്മിച്ചെടുത്ത പല വിഖ്യാതഗാനങ്ങളും അനുകരണങ്ങളായിരുന്നു എന്ന തിരിച്ചറിവ് അത്ര സുഖകരമല്ലാത്തൊരനുഭവമായിരുന്നു. ഒന്നോ രണ്ടോ ഗാനങ്ങൾ അനുകരിച്ചു എന്നതിലല്ല, പക്ഷെ ആ ഗാനങ്ങൾ ഏതൊക്കെയെന്നും അവയുടെ കച്ചവടമൂല്യമെന്തെന്നുമറിയുമ്പോഴാണ് നാം ചെറുതായെങ്കിലുമൊന്നു ഞെട്ടിപ്പോകുന്നത്.

തൂ മേരി സിന്ദഗി ഹെ (ആഷിഖി), തുമെ അപ്നാ ബനാനെ കീ കസം (സഡക്), ബഹുത് പ്യാർ കർതേ ഹേം (സാജൻ) എന്നീ ഗാനങ്ങളെല്ലാം നഗ്നമായ അനുകരണങ്ങളായിരുന്നു. (ഈ പട്ടിക ചെറുതല്ല, ഇവിടം കൊണ്ടു നിർത്തിയെന്നു മാത്രം, ഈ വിഷയത്തെക്കുറിച്ച് വിസ്തരിച്ചൊരു ലേഖനം പണ്ടെഴുതിയിടുണ്ട്). അനുകരണങ്ങളീല്ലാതെയും ചില മികച്ച ഗാനങ്ങൾ ഇവർ സൃഷ്ടിച്ചിടുണ്ടെങ്കിലും നദീം-ശ്രാവൺ എന്ന സംഗീതജ്ഞരോടുള്ള മതിപ്പ് കുറയുവാൻ ഈ തിരിച്ചറിവുകൾ കാരണമായി.
(പക്ഷെ ഈ ഗാനങ്ങൾ അവയുടെ ഒറിജിനലുകളേക്കാൾ എനിക്കിഷ്ടമാണ് എന്നതും പറയാതെ വയ്യ. വളരെ അസംസ്കൃതമായ ചില ഗസലുകൾ, പാകിസ്ഥാനി ഗാനങ്ങൾ എന്നിവ വളരെ ആകർഷകമായ രീതിയിലാണ് നദീം-ശ്രാവൺ പുന:സൃഷ്ടിച്ചിടുള്ളത്).

2. അനു മല്ലിക്

അനു-മല്ലിക്കിൻ്റെ അനുകരണങ്ങളും ഒട്ടും രഹസ്യമായിരുന്നില്ല. സുദീർഘമായ അദ്ദേഹത്തിൻ്റെ സംഗീതജീവിതത്തിൽ, ഗാനങ്ങളിൽ അനുകരണങ്ങളുടെ നിരവധി സ്ഫുരണങ്ങളുണ്ട്. ഡോലെ ഡൊലെ ദിൽ (ബാസി), ദിൽ മേരാ ചുരായാ ക്യോം (അകേലേ ഹം അകേലേ തും), അരെ ബാബാ അരെ ബാബാ (ഔസാർ), നീന്ദ് ചുരായി മേരി (ഇഷ്ഖ്) എന്നിങ്ങനെ അനുകരണങ്ങളുടെ നീണ്ട ഒരു പട്ടികയുണ്ട് അനു മല്ലിക്കിനും.
അനു മല്ലിക്കിന്റെ മെലഡി ലൈനുകൾക്ക് “ലൗവ് സ്റ്റോറി” യുടെ തീം മ്യൂസികിനോട് ചെറുതല്ലാത്ത കടപ്പാടുണ്ട്. അദ്ദേഹത്തിന്റെ മിക്ക റൊമാന്റിക്‌ ഗാനങ്ങളുടേയും സ്വരസഞ്ചാരം ഏകദേശം ഒരേ രീതിയിലാണ്, ഘടനയിലാണ്.
ഈ കാലഘട്ടത്തിൽ നദീം-ശ്രാവണു ബലാബലം നിന്ന ഒരു സംഗീതജ്ഞനാണ് അനു മല്ലിക്. മൗലികതയിലായാലും അനുകരണത്തിലായാലും. (“കം സെപ്റ്റംബർ” എന്ന ഗാനം ഏതാണ്ട് ഒരേ കാലത്താണ് രണ്ടു പേരും തങ്ങളുടെ ഗാനങ്ങളിൽ ഉപയോഗപ്പെടുത്തിയത്!!!)

3. ആനന്ദ്-മിലിന്ദ്

“ഇളയരാജ ഈ സ്റ്റുഡിയോയുടെ ഐശ്വര്യം” എന്ന് ആനന്ദ്-മിലിന്ദിന്റെ റിക്കാർഡിംഗ് സ്റ്റുഡിയോകളിൽ എഴുതി വയ്ക്കാറുണ്ടെന്ന് പലരും ഫലിതം പറയാറുണ്ട്. ഇളയരാജാ ഗാനങ്ങളോടുള്ള തങ്ങളുടെ താല്പര്യം അവരൊരിക്കലും മറച്ചു വച്ചിട്ടില്ല. “ധക് ധക് കർനേ ലഗാ” എന്ന ഗാനത്തിന്റെ ഉറവിടം ഇപ്പോൾ ഏവർക്കും സുപരിചിതമായിരിക്കും. അന്ന് തെലുങ്ക് സംഗീതത്തിൽ മാത്രം ഒതുങ്ങി നിന്ന “അബ്ബനീ തീയ്യനീ” ആനന്ദ്-മിലിന്ദിനു സമ്മാനിച്ചത് അവരുടെ ഏറ്റവും പോപ്പുലറായ ഗാനങ്ങളിലൊന്നാണ്.
“സാഥിയാ തൂനേ ക്യാ കിയാ” (ലവ്), “ചാന്ദ്നീ രാത് ഹെ” (ഭാഘി), “തു തു തു താര” (ബോൽ രാധാ ബോൽ), “ഹോലെ ഹോലെ ദിൽ ഢോലേ” (അംഗരക്ഷക്), “ഓഹ് പ്രിയാ പ്രിയാ” (ദിൽ) എന്നിങ്ങനെ ഇളയരാജാ ഗാനങ്ങളുടെ ഹിന്ദി പതിപ്പുകൾ അനവധിയുണ്ട് ആനന്ദ്-മിലിന്ദ് എന്ന സംഗീതജ്ഞരുടെ പേരിൽ.
ആനന്ദ്-മിലിന്ദ് എന്നിവരെ ഏറെ പോപ്പുലറാക്കിയ “ഖയാമത് സെ ഖയാമത് തക്” എന്ന ചിത്രത്തിലെ “അകേലേ ഹൈൻ”, “ഗസബ് കാ ഹൈ ദിൻ” എന്ന ഗാനങ്ങളിലും അനുകരണസ്പർശങ്ങളുണ്ടായിരുന്നു, ഇളയരാജയുടേതിൽ നിന്നായിരുന്നില്ല എന്നു മാത്രം. “സുഹാഗ്” എന്ന ചിത്രത്തിലെ “തേരെ ലിയേ ജാനം” എന്ന ഗാനവും ഏവർക്കും സുപരിചിതമായിരിക്കുമല്ലോ.
—————————————

Advertisement

മറ്റു സംഗീതജ്ഞരുടേയും പോപ്പുലറായ ചില അനുകരണങ്ങൾ വേറെയുമുണ്ട്, വിസ്തരിക്കുന്നില്ല. ഈ മൂന്നു പേരോടും പ്രത്യേകിച്ചെന്തെങ്കിലും വിരോധമുള്ളതു കൊണ്ടോ മറ്റുള്ളവരെല്ലാം വിശുദ്ധരായതു കൊണ്ടോ അല്ല, മറിച്ച് ഹിറ്റുകളുടെ എണ്ണത്തിലും അനുകരണങ്ങളുടെ വ്യാപ്തിയിലും സമകാലീനരെ അപേക്ഷിച്ച് ഇവർ മുന്നിട്ടു നിന്നതു കൊണ്ടു മാത്രമാണ് പേരെടുത്തു പരാമർശിച്ചത്.

ദോഷം പറയുന്നില്ല, വലിയ തോതിലുള്ള നഗ്നമായ അനുകരണങ്ങളുണ്ടായിരുന്നെങ്കിലും ഈ കാലഘട്ടത്തിലെ, മേൽപ്പറഞ്ഞ ഗാനങ്ങളെ ഇഷ്ടപ്പെടാതെ ഒരു സംഗീതാസ്വാദകനും കടന്നു പോകാനാകില്ല എന്നതാണ് സത്യം. ആ കാലത്തെ എല്ലാ ഗാനങ്ങളും അപ്പാടെ അനുകരണങ്ങളായിരുന്നു എന്നുമല്ല പറഞ്ഞു വന്നത്. മൗലികതയുടെ സംഗീതവും അക്കാലത്തെ പല ഹിറ്റ് ഗാനങ്ങളേയും ധന്യമാക്കിയിട്ടുണ്ട്.
നാം ഏറെയിഷ്ടപ്പെടുന്ന ആ സംഗീതകാലം തന്നെ അനുകരണം എന്ന പ്രക്രിയയ്ക്കും ഉദാഹരണമായി പലപ്പോഴും ചൂണ്ടിക്കാണിക്കേണ്ടി വരാറുണ്ട് എന്നതിലെ വൈരുദ്ധ്യം ഒന്നു സൂചിപ്പിച്ചു എന്നു മാത്രം.

 

 544 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment1 hour ago

ഒരു മുൻനിര ഹീറോക്കും ഇത്പോലൊരു വെല്ലുവിളി നിറഞ്ഞ റോളിലൂടെ അരങ്ങേറേണ്ടി വന്നിട്ടുണ്ടാവില്ലാ

Featured2 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment2 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment2 hours ago

പൊക്കിള്‍ച്ചുഴിയില്‍ തേനൊഴിച്ച്‌ നാവുകൊണ്ട്‌ തുടച്ചെടുക്കുന്നത്‌ സ്ത്രീകളുടെ ലൈംഗിക അഭിവാഞ്ജ വര്‍ദ്ധിപ്പിക്കും

Entertainment3 hours ago

30-35 കോടി പ്രധാന ആർട്ടിസ്ററുകൾക്കു മാത്രം ശമ്പളമായി നൽകുന്ന സിനിമകൾക്കു മുന്നിൽ ഒന്നരക്കോടി മാത്രം അതിനുവേണ്ടി ചിലവഴിച്ച സിനിമ

Entertainment3 hours ago

പൊന്നിയിൻ സെൽവൻ, ജയറാമിനെക്കാൾ പ്രതിഫലം ഐശ്വര്യ ലക്ഷ്മിക്ക്

Entertainment4 hours ago

മരത്തിലിടിച്ച കാറിലിരുന്ന് ചായകുടിക്കുന്ന മമ്മൂട്ടി

condolence4 hours ago

“എന്തിനാണ് അറ്റ്ലസ് രാമചന്ദ്രൻ മരിച്ചെന്നു കേട്ടപ്പോൾ ഞാൻ കരഞ്ഞത് “? കുറിപ്പ്

Entertainment5 hours ago

ബാല എലിസബത്തുമായും പിണങ്ങിയോ ? അഭ്യൂഹങ്ങൾ ശക്തം

Entertainment5 hours ago

സത്യം പറഞ്ഞാ ഈ പടത്തിൽ ഏറ്റവും പേടി സുരേഷേട്ടന്റെ കഥാപാത്രം ആയിരുന്നു

Entertainment8 hours ago

രാമായണം അടിസ്‌ഥാനമാക്കി എഴുതപ്പെട്ട ഏതെങ്കിലും നോവൽ സിനിമയായി കാണണം എന്നാഗ്രഹമുണ്ടെങ്കിൽ അതിതാണ്

Entertainment8 hours ago

ന്യൂ ജേഴ്സിയിലെ മലയാളകളെ ജാതിമതഭേദമന്യ ഒരുമിച്ച് നൃത്തം ചെയ്യിച്ച ഒരു പരിപാടിയായിരുന്നു അത്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Featured2 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment2 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment20 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment22 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Advertisement
Translate »