പ്രവാചകനെ വിമർശിച്ച തിഥി എവിടെ ?

0
152

Jazar Shahul

പ്രവാചകനെ വിമർശിച്ച ഹിന്ദു പെണ്കുട്ടിയെ കാണ്മാനില്ല

ബംഗ്ലാദേശിലെ ജഗന്നാഥ് സർവകലാശാലയിലെ 3–ആം വർഷ സൂഓളജി വിദ്യാർത്ഥിയായ തിഥി ശങ്കറിനെയാണ് കാണാതായത്. ഇസ്‌ലാമിനെയും പ്രവാചകൻ മുഹമ്മദിനെയും വിമർശിച്ചതിന്റെ പേരിൽ ഒക്ടോബർ 23–ന് സർവകലാശാലയിൽ നിന്നും പുറത്താക്കപ്പെട്ടു. പോലീസ് സ്റ്റേഷനിലേക്കും ശേഷം ദുർഗ്ഗ പൂജ മണ്ഡപത്തിലേക്കും പോവുകയായിരുന്നു തിഥി. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തെന്നും തന്റെ അറിവോടെയല്ല അങ്ങനൊരു പോസ്റ്റ് ഇട്ടതും എന്ന കാര്യത്തെ പറ്റി പരാതിപ്പെടാൻ വേണ്ടിയായിരുന്നു തിഥി പോലീസ് സ്റ്റേഷനിലേക്ക് പോയത്. പരാതി കൊടുത്തതിന് ശേഷം ദുർഗ്ഗ പൂജ മണ്ഡപത്തിലേക്ക് പോകും വഴിയാണ് തിഥിയെ കാണാതായത്.

ഫോണ് സ്വിച്ച് ഓഫാണെന്നും ഒരുതരത്തിലും തിഥിയെ ബന്ധപ്പെടാൻ പറ്റാത്ത സാഹചര്യമാണ് എന്നാണ് തിഥിയുടെ മാതാപിതാക്കൾ Dhaka Tribune വാർത്താ മാധ്യമത്തോട് പറഞ്ഞത്.6 ദിവസമായി തിഥിയെ കാണാതായിട്ട്.വാർത്തയറിഞ്ഞ തിഥിയുടെ പിതാവിന്റെ ആരോഗ്യ നില വളരെ മോശമാണ്. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.World Hindu Struggle Council (JnU unit) ന്റെ കൺവീനറും Student Protection Council ന്റെ സെക്രെട്ടറിയും Bangladesh Chhathra Odhikar Parishad ന്റെ സെക്രെട്ടറിയുമാണ് തിഥി ശങ്കർ. അവസാനം പറഞ്ഞ രണ്ട് സ്ഥാനങ്ങളിൽ നിന്നും സർവകലാശാലയിൽ നിന്നും തിഥിയെ പുറത്താക്കിയിട്ടുണ്ട്.