ഹിന്ദു-മുസ്ലിം ശത്രുതയും ബ്രാഹ്മണരുടെ പങ്കും

317

1818-ൽ മഹാരാഷ്ട്രയിൽ പേഷ്വാ മാരുടെ ഭരണകാലത്ത് ദലിതർക്ക് തുപ്പാൻകഴുത്തിൽ മൺപാത്രം കെട്ടി തൂക്കാനും അവരുടെ “അവിശുദ്ധ” കാൽപ്പാടുകൾ മായ്ച്ചു കളയാൻ പിന്നിൽ ചൂലുകെട്ടി നടക്കാനും നിർബന്ധിക്കപ്പെട്ട സാഹചര്യത്തിൽ പോലും ബ്രാഹ്മണ ഹിന്ദുക്കൾക്ക് മുസ്ലീങ്ങളോട് ശത്രുതയില്ലായിരുന്നു. 1857-ലെ സ്വാതന്ത്ര്യ സമരത്തിൽ ബ്രാഹ്മണ ഹിന്ദുക്കളും മുസ്ലീങ്ങളും ഒന്നിച്ചായിരുന്നു.പിന്നെ എന്തുകൊണ്ട് 1893- മുതൽ ബ്രാഹ്മണ ഹിന്ദുക്കൾ മുസ്ലീം വിരുദ്ധ നിലപാടെടുത്തു തുടങ്ങിയത്?

Image may contain: one or more people and people standingരാജ്യത്തിന്റെ വിഭജനത്തിലേക്ക് വരെ എത്തുകയും, ഇന്നും തുടരുകയും ചെയ്യുന്ന

ഹിന്ദു-മുസ്ലീം കലാപങ്ങൾക്ക് തുടക്കം കുറിക്കാൻ കാരണമെന്തായിരുന്നു.? അതിപുരാതന കാലം മുതൽക്കേ ബ്രാഹ്മണർ ഇന്ത്യയുടെ സാമൂഹ്യ ജീവിതത്തിൽ ആധിപത്യം പുലർത്തി പോരുന്നു. ബുദ്ധഭിക്ഷുക്കളെ ആട്ടിയോടിച്ചും കൊന്നൊടുക്കിയും സ്വയം മഹത്വവൽക്കരിച്ചും ദിവ്യ പദവിയിലേക്കു യർത്തിയും മനുസ്മൃതിയിലൂടെ ജാതി വ്യവസ്ഥ ബലപ്പെടുത്തിയും, അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ചും, ചരിത്രത്തെ വളച്ചൊടിച്ചും അവർ അടക്കിവാണു.ഈ ബ്രാഹ്മണ തന്ത്രം മഹാരാഷ്ട്രയിൽ മഹാത്മാ ജ്യോതി റാവു ഫുലെ തുറന്ന് കാട്ടുകയും നവോദ്ധാന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.

സാധാരണക്കാരായ ഹിന്ദു ജനതയെ തട്ടിയുണർത്തി.ഈ പരിഷ്ക്കരണ പ്രസ്ഥാനം മഹാരാഷ്ട്രയിലും ചില ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ശക്തി പ്രാപിക്കുകയും ചെയ്തു.ഈ സംഭവ വികാസങ്ങൾ ബ്രാഹ്മണവാദികളെ അസ്വസ്ഥരാക്കി. സാധാരണ ഹിന്ദുക്കളുടെ ദുരിതങ്ങൾക്ക് കാരണക്കാർ ബ്രാഹ്മണരാണെന്ന് തിരിച്ചറിഞ്ഞാൽ അപകടമാണ് ‘ അതു കൊണ്ട് ഇതിനെ തടയേണ്ടതുണ്ട്. ബ്രാഹ്മണനേതാക്കളും ചിന്തകരും ഒത്തുകൂടി ഒരു തീരുമാനത്തിൽ എത്തി. ബ്രഹ്മണരെ രക്ഷിക്കാൻ ഒരു മാർഗ്ഗമേയുള്ളൂ. ഹിന്ദു – മുസ്ലീം ഭിന്നിപ്പുണ്ടാക്കി ഹിന്ദുക്കളുടെ ശ്രദ്ധ പരിഷ്ക്കരണ പ്രസ്ഥാനങ്ങളിൽ നിന്ന് തിരിച്ച് വിടുകയും ഹിന്ദുക്കളെയും മുസ്ലീംങ്ങളെയും തമ്മിലടിപ്പിക്കുകയും ചെയ്യുക എന്നതാണ്. അതിന്റെ ആദ്യ പരീക്ഷണം 1893 ൽ പൂനെയിൽ വിജയകരമായി നടപ്പിലാക്കുകയും ചെയ്തു.

ചെറിയ ഒരു പ്രശനത്തെച്ചൊല്ലി മുംബയിൽ ഹിന്ദുക്കൾക്കും മുസ്ലീംങ്ങൾക്കും ഇടയിലുണ്ടായ ഒറ്റപ്പെട്ട ഒരു വഴക്കിനെ മുതലെടുത്ത് ഹിന്ദുക്കളെ മുസ്ലീംങ്ങൾക്കെതിരെ തിരിച്ച് വിടുകയും ശക്തമായ ഒരു വർഗ്ഗീയ കലാപം പൂനെയിൽ നടത്തുകയും ചെയ്തു. അതിനു ശേഷം അവർക്ക് തിരിഞ്ഞ് നോക്കേണ്ടിയേ വന്നിട്ടില്ല. ഈ തന്ത്രത്തിൽ പ്രധാന ഉന്നം സാധാരണക്കാരായ ഹിന്ദുക്കളായിരുന്നു. മുസ്ലീംങ്ങൾ കേവലം ഇരകളും’ 1925-ൽ RSS-ന്റെ രൂപീകരണത്തോടെയാണ് ഇതിന്റെ തീവ്രതയും മറ്റും രൂപപ്പെടുന്നത്.’ ലക്ഷ്യം നേടുന്നതിനായി, പൊതുജനാഭിപ്രായം രൂപപ്പെടുത്താനും മാധ്യമങ്ങൾ, ഇൻറലിജൻസ് എന്നീ രണ്ടു സുപ്രധാന സ്ഥാപനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ ഇവർക്കു കഴിഞ്ഞു. അതിന്റെ പേക്കോലങ്ങളാണ് ഇന്ന് ഇന്ത്യയിൽ കാണുന്നത് ”!!!

(കടപ്പാട് )