ബ്രാഹ്മണ പൗരൊഹിത്യത്തിന്റെ ജാതിവെറിക്കു മുന്നിൽ രാജ്യത്തെ പ്രഥമപൌരന് പോലും അയിത്തം കല്പ്പിക്കപ്പെട്ട നാടാണ്

316
സുഗുണ സജീവ്
എന്താണ് ഹിന്ദുമതം? അതിനുള്ള ഉത്തരം അത്ര ലഘുവല്ല. അതറിയാൻ ഒരെളുപ്പവഴിയുണ്ട്.
ഹിന്ദുമതം ഒഴികെയുള്ള മറ്റുമതസ്ഥരെല്ലാം ഇന്ത്യവിട്ടുപോയി എന്നു കരുതുക.
(ക്രിസ്ത്യൻ,മുസ്ലീം,ബുദ്ധ,ജൈന,പാഴ്സി,ജൂത) പിന്നെയിവിടെ ഹിന്ദു എന്ന സ്ക്രിപ്റ്റിന് യാതൊരു പ്രസക്തിയുമില്ല. സെൻസസ് സംവിധാനം നിലവിൽ വന്നതോടെയാണ് ഹിന്ദുവെന്ന പ്രയോഗം നിലവിൽ വന്നത്.
അതിന് മുൻപ് അത് അര്യബ്രാഹ്മണമതം മാത്രമായിരുന്നു. എല്ലാത്തിലുമുപരി കടുത്ത ജാതിവ്യവസ്ഥാസമ്പ്രദായത്തിന്റെ ദുർഗന്ധം വമിപ്പിക്കുന്ന ഒരു വിഴുപ്പ്കെട്ട് മാത്രമായിരുന്നു.
തൊഴിലിന്റെ അടിസ്ഥാനത്തിൽ മാത്രം വീക്ഷിക്കപ്പെട്ട ജാതിയെ അവന്റെ കായികശക്തിയെ അധ്വാനത്തെ സമ്പത്തിനെയൊക്കെ ചൂഷണം ചെയ്യുവാനുള്ള ഒരുടൂളും മനുഷ്യത്വരഹിതമായ ഒരു വ്യവ്ഥിതിയുമാണ് ജാതി.
No photo description available.അതെ,ജാതിവ്യവ്സഥ തന്നെയാണ് ഹിന്ദുത്വം. ശൂദ്രനു താഴേക്കുള്ള ഒരു ജാതിയേയും മനുഷ്യനേയും മനുഷ്യനായി പരിഗണിക്കാത്ത ഒരുവ്യവസ്ഥിതിയാണത്. കേരളസമൂഹത്തിൽ ജാതിയ്ക്ക് എന്ത് പ്രസക്തിയുണ്ട് ഇക്കാലത്ത് എന്ന് ചോദിക്കുന്നവരുണ്ടാകാം. നമ്മളതെല്ലാം പണ്ടേ തച്ചുടച്ചതല്ലേ എന്ന ചോദ്യമുയരാം. കേവലം കേരളസംസ്ഥാനത്തെ മാത്രം അളവ്കോലായെടുത്തല്ല നമ്മൾ ജാതിയെ അളക്കേണ്ടത്.
രാജ്യത്തിന്റെ മൊത്തം സ്ഥിതിയെടുത്തുകൊണ്ടാവണം അതിനെ വിലയിരുത്തേണ്ടത്.
രാജ്യത്തെ ദളിത് ഭൂരിപക്ഷത്തിന്റെ അവസ്ഥ എന്തെന്നറിയാൻ ഒരു ഭാരതപര്യടനത്തിന്റെ ആവശ്യം നമുക്കില്ല. രാജ്യത്തെ പ്രഥമപൌരനായ രാഷ്ട്പതി രാംനാഥ്കോവിന്ദിന്,ഹൈന്ദവ താല്പര്യങ്ങൾ സംരക്ഷകർ എന്നറിയപ്പെടുന്നവരുടെ BJP/RSS നോമിനി കൂടിയായ വ്യക്തിക്കാണ് ക്ഷേത്രദർശനം നടത്താനാകാത്ത ദുരവസ്ഥയെന്നതോർത്താൽ മാത്രം മതിയാകും രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ദളിത് ആദവാസി മറ്റ് പിന്നോക്കവിഭാഗങ്ങളുടെ രാജ്യത്തെ അവസ്ഥ മനസ്സിലാക്കാൻ.
ബ്രാഹ്മണ പൌരൊഹിത്യത്തിന്റെ ജാതിവെറിക്കു മുന്നിൽ രാജ്യത്തെ പ്രഥമപൌരന് അയിത്തം കല്പ്പിക്കപ്പെട്ടു. ഏതെങ്കിലും രാഷ്ട്രീയ സംഘടനകൾ ഇതിനെതിരേ പ്രതികരിച്ചുകണ്ടോ എന്നത് ചോദ്യം.
കേരളത്തിൽ ജാതിയുടെ പ്രസക്തി നശിച്ചു എന്നത് വെറുമൊര് സാങ്കല്പികതമാത്രമാണ്.
പച്ചയായി മനുഷ്യന് അയിത്തം കല്പിക്കുന്ന പലതും നാം കേൾക്കാറുണ്ട്. പക്ഷേ നമ്മളതിൽ ജാതിവർഗ്ഗീയത ശ്രദ്ധിക്കാറില്ല. കൃഷിക്കും വീട്ടുജോലിക്കും കൂട്ടിരിപ്പിനും ഇന്നും ദളിത് വിഭാഗങ്ങളെത്തന്നെയാണ് മലയാളികൾ കൂടുതൽ ഉപയോഗിക്കുന്നത്.
ഭക്ഷണം പാകം ചെയ്യുന്നതൊഴിച്ചുള്ള ഏത് ജോലിയും അവരെക്കൊണ്ട് ചെയ്യിക്കും. ഒരു ഗ്ലാസ് വെള്ളം അവരിൽനിന്ന് വാങ്ങിക്കുടിക്കയുമില്ല. ഏറ്റവും കൂടുതൽ പ്രകടമായികാണുന്ന ഒരയിത്തമാണിത്. വീടിനുള്ളിലോ ഒരു മതിൽക്കെട്ടിനുള്ളിലോ നടക്കുന്നതിനാൽ അധികമാരും അറിയുകയോ ശ്രദ്ധിക്കുകയോ ചെയ്യില്ലെന്നുമാത്രം. ചില വിഭാഗങ്ങൾക്കായി മാത്രം പ്രത്യേകം ഗ്ലാസ് സൂക്ഷിക്കുക, ഭക്ഷണത്തിന് ഒപ്പമിരുത്താതെ പിന്നാമ്പുറത്തേക്ക് ക്ഷണിക്കുക,etc..
ജാതിമതിൽ തീർത്തവാർത്തയൊക്കെ ഇതേ നവോത്ഥാനമതിൽ തീർത്ത സംസ്ഥാനത്തിലാണ് സംഭവിച്ചതെന്നും വിസ്മരിക്കപ്പെടേണ്ടതല്ല. ചുരുക്കത്തിൽ മറ്റ്മതങ്ങളില്ലെങ്കിൽ ഹിന്ദുമതം എന്നൊന്നില്ല, തമ്മിലടിച്ച് അടിമത്ത്വവും അയിത്തവും അടിച്ചേല്പിക്കുന്ന ജാതവ്യവസ്ഥയിലധിഷ്ടിതമായ ഒരു പ്രാകൃതസമൂഹം മാത്രമേയുണ്ടാകൂ എന്നർഥം.