പൊതുവെ സമാധാന പ്രിയരായ ജനങ്ങളാണ് ഹിന്ദുക്കൾ.

633

ഹിന്ദുത്വ സംസ്കാരം
……………………………….

ഒരു സാംസ്കാരികത എന്ന നിലയിൽ ഹിന്ദുത്വം മറ്റ് മതങ്ങളെ അപേക്ഷിച്ച് മോശമൊന്നുമല്ല.

എന്നാൽ നമ്മുടെ ഹിന്ദുത്വത്തിൽ മറ്റേത് മതത്തേക്കാളും കൊടിയ പൗരോഹിത്യ വിഷം കടന്നു കൂടിയിട്ടുണ്ടെന്നത് ജാഗ്രതയോടെ മനസ്സിലാക്കണം.

ആ പൗരോഹിത്യ വിഷം ബ്രാഹ്മണ വംശീയ ആധിപത്യം ഉറപ്പുവരുത്താൻ താന്ത്രികമായി നിർമ്മിക്കപ്പെട്ട ചാതുർവർണ്ണ്യ ജാതി വ്യവസ്ഥയാണ്. അതിന്റെ നീരാളി പിടുത്തത്തിൽ നിന്നും ഹിന്ദുക്കൾക്ക് മാത്രമല്ല, നമ്മുടെ സമൂഹത്തിലെ അന്യ മതങ്ങൾക്കു പോലും ഭീഷണിയുണ്ട്, അഥവ രക്ഷപ്പെടാനാകില്ല. കാരണം, അത് സമൂഹത്തെയും സമുദായങ്ങളെയും തുണ്ടം തുണ്ടമായി ജാതീയ-സാമൂഹ്യ-രാഷ്ടീയ വേചനങ്ങൾ കൊണ്ട് വിഭജിച്ച് ജീർണ്ണിപ്പിക്കും.

ജാതീയതയുടെ അവതാരകരായ ബ്രാഹ്മണ പൗരോഹിത്യം വളരെ ന്യൂനപക്ഷവും വിദ്യാഭ്യാസമുള്ള ശാന്ത പ്രകൃതിക്കാരും മര്യാദാ രാമന്മാരും ഉന്നതങ്ങളിൽ സ്ഥാനമാനങ്ങളാൽ ബഹുമാനിതരും വൈദിക കർമ്മങ്ങളാൽ ദൈവത്തിന്റെ പരിപാലകരും പിതൃസ്ഥാനീയരും ആയിരിക്കും.

ശാന്തരും മര്യാദക്കാരുമായ ബ്രാഹ്മണ പൗരോഹിത്യത്തിന്റെ അടിമകളായി ആയിരക്കണക്കിനു വർഷമായി തുടരുന്ന ശൂദ്രർ (കേരളത്തിൽ നായർ ) ഇവരുടെ ഇരകളാണ് എന്ന് കാണാം. ബ്രാഹ്മണ പൗരോഹിത്യ വംശീയ രാഷ്ട്രീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാനായി താന്ത്രികമായും ലൈംഗീക മേധാവിത്വത്തിലൂടെയും ശൂദ്രരെ / നായരെയാണ് ബ്രാഹ്മണ്യം വളരെ അദൃശ്യമായി ചുമതലപ്പെടുത്തി ഉപയോഗിക്കുക.

ഇതിന്റെ ഫലമായി ശൂദ്രരുടെ / നായർ സമുദായത്തിലെ മുകൾതട്ടിലുള്ളവർ സേനാനായകരുടെയും താഴെക്കിടയിലുള്ളവർ പേപ്പട്ടിക്കു സമാനമായ വിധം ഭ്രാന്തമായ നാമ ജപ ഹിംസയുടെ വിഷ ബീജങ്ങളുമായി ജനങ്ങൾക്കിടയിലേക്ക് പടയോട്ടം നടത്തും. ബ്രാഹ്മണ പൗരോഹിത്യത്തിനെതിരെ വിമർശനാത്മകമായി സമൂഹത്തിൽ ധീരമായ നിലപാടെടുക്കുന്നവർ ശക്തരാണെങ്കിൽ, അവരുടെ അതേ സമുദായത്തിൽ നിന്നോ സമാന സമുദായങ്ങളിൽ നിന്നും വാടക കൊലയാളികളെ വിലക്കെടുത്ത് ‘ഒടിയൻ’ യുദ്ധം നടത്തുന്ന യഥേഷ്ടം ഉദാഹരണങ്ങളും ചരിത്രത്തിൽ കാണാനാകും.

അതായത്, ബ്രാഹ്മണാധിപത്യത്തിലുള്ള സവർണ്ണ / ചാതുർവർണ്യ സമൂഹത്തിൽ ഭരണകൂടത്തേയും സാംസ്കാരികതയെ നിയന്ത്രിക്കുന്ന കലാ-സാഹിത്യകാരന്മാരെയും അറിവുള്ളവരെയും നിയന്ത്രിക്കാനും നിശബ്ദരാക്കാനും പൊതുധാരയിൽ നിന്നും അകറ്റി നിർത്താനും ഭൂമിയിൽ നിന്നും അപ്രത്യക്ഷമാക്കാനും ബ്രാഹ്മണ ഭൃത്യ ജന സംഘമായ ശൂദ്രർക്ക് ആചാര മര്യാദ കീഴ് വഴക്കങ്ങളുടെ അനുഷ്ഠാനങ്ങളിലൂടെ പ്രത്യക്ഷമല്ലാതെ തന്നെ കഴിയും എന്നത് ഇന്ത്യയുടെ ഇന്നത്തെ ചരിത്രം തന്നെയാണ്.

അസത്യങ്ങളുടെ മാഹാ പ്രളയങ്ങൾ !
………………………………………………………..

ഒരിക്കലും നിലനിൽക്കില്ലെന്ന് ഏവർക്കും ഉറപ്പുള്ള കളവുകളുടെ മഹാപ്രളയം സൃഷ്ടിക്കുക എന്ന സാംസ്കാരിക യുദ്ധ മുഖം കൂടിയുണ്ട് ഈ പൗരോഹിത്യ ഭൃത്യ ജന സംഘത്തിന് ശക്തി പകരാൻ. സത്യാഭിമുഖ്യമുള്ള നിഷ്ക്കളങ്കർ ഈ കള്ളങ്ങളെല്ലാം ഓരോന്നായി എടുത്ത് ഉള്ളി തൊലിക്കുന്ന തിരക്കിൽ ഏർപ്പെടുമ്പോൾ മലവെള്ള പാച്ചിൽ പോലെ പുതിയകള്ളങ്ങളുടെ ആക്രമണ പരമായ നിർമ്മാണ പരമ്പരയിലൂടെ സത്യസന്ധർക്ക് പിടിച്ചു നിൽക്കാനാകാത്ത വിധമുള്ള കള്ള പ്രചരണത്തിന്റെ ഒഴുക്ക് കൂട്ടുകയാണ് ഈ യുദ്ധ തന്ത്രത്തിന്റെ പ്രത്യേകത. ഇതിനു പുറമെ നരാധമ ഹിംസയും പ്രതിയോഗികളെ പ്രകോപിപ്പിച്ച് ഹിംസചെയ്യിക്കാനുള്ള തന്ത്രങ്ങളുമെല്ലാം ആചാരമായിത്തന്നെ ബ്രാഹ്മണികത സാംസ്കാരികതയിൽ ഇണക്കിച്ചേർത്തിട്ടുമുണ്ട്.
ശത്രുവിനെ തീരുമാനിച്ചു കഴിഞ്ഞാൽ അവരെ അധാർമ്മികരാക്കി രാക്ഷസ അസുര ദുഷ്ട കഥാപാത്രങ്ങളും സ്വയം ദൈവമാണെന്ന് അവകാശപ്പെടുന്ന അഹങ്കാരികളുമായി മുദ്രകുത്തി നശിപ്പിക്കപ്പെടേണ്ടവരാക്കുകയാണ് ചെയ്യുക. ഒരാഹ്വാനം മതി, അടിമ ഭക്ത ജനത്തെ ആത്മഹത്യാ ചാവേറുകളായി രൂപാന്തരം വരുത്തി ഇരയുടെ ഉന്മൂലനം ഉറപ്പാക്കാൻ.

ഫലത്തിൽ ബ്രഹ്മണ വംശീയ പൗരോഹിത്യത്തിന്റെ ചരിത്രമറിയാത്ത എത്ര വലിയ സൈനിക ശേഷിയാണെങ്കിലും ബുദ്ധികേന്ദ്രമാണെങ്കിലും പൗരോഹിത്യ തന്ത്രങ്ങൾ പലഭാഗത്തു നിന്നായി പുരോഗമന മാനവിക ചിന്താധാരയിലുള്ളവരെ ആക്രമിച്ച് കൊന്നൊടുക്കുകയോ അടിമകളാക്കിക്കൊണ്ടിരിക്കയോ ചെയ്യും. ഇതിനു കഴിയാത്ത വശങ്ങളെ സാവധാനം നക്കി സുഖിപ്പിച്ച് വർഷങ്ങളോ നൂറ്റാണ്ടുകളോ ഉപയോഗിച്ച് പെരുമ്പാമ്പിനെപ്പോലെ നിശബ്ദമായി വിഴുങ്ങി സവർണ്ണ / ചാതുർവർണ്യ വ്യവസ്ഥിതിയുടെ ആസ്തിയും മഹനീയ പാരമ്പര്യവുമാക്കി മാറ്റും. ഇത് ഇന്ത്യയുടെ ജാതീയ അടിമത്വത്തിന്റെ ചരിത്രമായി കഴിച്ചെടുക്കണമെങ്കിൽ പോലും വിദേശത്തു നിന്നും വല്ല സാമ്രാജ്യത്വ ആക്രമണങ്ങൾ വല്ലതും സംഭവിക്കേണ്ടി വരും. ചരിത്രം പഠിക്കാത്ത സമൂഹങ്ങളിൽ ചരിത്രം ദിനരാത്രങ്ങൾ പോലെ ആവർത്തിക്കുന്നത് അതുകൊണ്ടാണ്.

ചുരുക്കത്തിൽ ബ്രാഹ്മണ പൗരോഹിത്യ വംശീയ രാഷ്ട്രീയത്തെ ചത്ത എലിയെ വാലിൽ തൂക്കി എടുത്ത് സാംസ്കാരികമായി സംസ്ക്കരിച്ചു കഴിഞ്ഞാൽ ഭക്തി ഭ്രാന്ത് കൊണ്ട് പേപ്പട്ടികളെപ്പോലെ അക്രമമഴിച്ചുവിടുന്ന ശൂദ്ര ഗുണ്ടാസംഘങ്ങളും നമ്മുടെ സമൂഹത്തെ ജീർണ്ണതയുടെ ചളിക്കുണ്ടിലേക്ക് നിരന്തരം വലിച്ചു താഴ്ത്തുന്ന സവർണ്ണ മത ഭ്രാന്തും എന്നെന്നേക്കുമായി അപ്രത്യക്ഷമാകുന്നതും നമ്മുടെ സമൂഹവും സിന്ധു നദി തട സംസ്കാരമായ ഹിന്ദുത്വവും നന്മയുടെയും അഹിംസയുടെയും സാംസ്കാരിക തയാകും തീർച്ച.