BC 150 ൽ HIPPARCHUS വരച്ച ലോക ഭൂപട൦ ആണ് ചിത്രത്തിൽ. aerial view ചെയ്യുവാൻ ഒരു സാധ്യത പോലും ഇല്ലാത്ത കാലത്തു വരച്ച മാപ്പിൽ യൂറോപ് ,ആഫ്രിക്ക, gulf മുതൽ Indian Indian peninsula ഒകെ ആകൃതി കൃത്യം ആയി എങ്ങനെ കണ്ടുപിടിച്ചു വരച്ചു എന്ന് അത്ഭുത പെടുത്തുണ്ടോ ?
ഉത്തരം കിടക്കുന്നത് നമ്മുടെ Pythagoras theorem ത്തിൽ ആണ് . Pythagoras theorem ഉപയോഗിച്ച് ഭൂമിയെ triangulation ചെയ്തു , സാങ്കല്പ്പികം ആയി landscape നെ ഖണ്ഡിച്ചുo പിനീട് ഇതിനെ കൂട്ടിച്ചേർത്തും ആണ് ആ കാലങ്ങളിൽ Map വരച്ചിരുന്നത് .BC 500 മുതൽ AD 1764 വരെ ലോക ഭൂപടങ്ങളുടെ നടന്ന പ്രധാനസംഭവ വികാസങ്ങൾ താഴെ കൊടുക്കുന്നു.
BC 25000 വര്ഷം മുതൽ തന്നെ മനുഷ്യർ ഭൂപടങ്ങൾ ഉപയോഗിച്ചതായി തെളിവുകൾ ഉണ്ട് , പക്ഷെ ആ കാലങ്ങളിൽ ഉപയോഗിച്ച ഭൂപടങ്ങൾ എല്ലാം ഒരു settlement / പട്ടണത്തെ അടയാള പെടുത്തിയവ മാത്രം ആയിരുന്നു.
ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ലോകത്തിലെ ആദ്യത്തെ ഭൂപടം അടയാളപ്പെടുത്തിയത് BC 500 മുതൽ ആണ് എന്നാണ് കരുതിപോകുന്നത്. BC 500 ൽ പ്രചാരണത്തിൽ ഉണ്ടായിരുന്ന map ൽ ഗ്രീസ് , ഇറ്റലി (Rome) , Egypt ഉൾപ്പെടെ വടക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ മാത്രം ആണ് ഉൾപ്പെട്ടത്.
BC 300 ൽ ആണ് ലോകത്തിൽ ആദ്യം ആയി longitude ഉള്ള മാപ് വരച്ചത് .. ഗ്രീസിലെ Rhodes ദ്വീപിനേയും ഈജിപ്തിലെ Alexandria പട്ടണത്തേയും ക്രമബന്ധമാക്കി ആണ് ആദ്യത്തെ longitude വരച്ചത് . ദീർഘ ദൂര യാത്രക്ക് വേണ്ടിയും , വിദൂരത്തിൽ സ്ഥിതി ചെയുന്ന രണ്ട് പട്ടങ്ങളുടെ സമയം അറിയുവാൻ വേണ്ടി ആയിരുന്നു ആദ്യ കാലങ്ങളിൽ longitude ഉപയോഗോച്ചിരുന്നത്.
AD 200 ൽ ഗ്രീക്ക് astronomer Claudius Ptolemy ആണ് ഇന്നത്തെ map ൽ ഉള്ള പോലെ കൂടുതൽ കൃത്യതഉള്ള latitude ഉം longitude ഉം ഉള്ള map ഉണ്ടാക്കിയത് .
AD 1600 ൽ ആണ് ആദ്യം ആയി അമേരിക്കൻ ഭൂഖണ്ഡങ്ങളെ ഉൾപ്പെടുത്തയ map വന്നത്. അതിൽ തന്നെ ഉത്തര അമേരിക്ക . ലാറ്റിൻ അമേരിക്കയുടെ കിഴക്കൻ പ്രവശ്യ കൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളു .AD 1764 ൽ ആയപ്പോഴേക്കും ഭൂമിയിലെ എല്ലാ വന്കരകൾ ഉൾപ്പെടുത്തിയ എല്ലാ രാജ്യങ്ങളുടെ ദൂരവും ആകൃതിയും കൃത്യം ആയി മാർക്ക് ചെയ്തത map കൾ ഇറങ്ങി തുടങ്ങി.