ഇങ്ങനെ ഒക്കെ വരികൾ എഴുതിയതിന് ഷിബു ചക്രവർത്തിയെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടോ എന്നറിയില്ല

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
27 SHARES
323 VIEWS

✍️ഹിരണ് നെല്ലിയോടൻ

ഇപ്പോഴത്തെ ന്യൂജൻ തരംഗങ്ങൾക്ക് മുൻപേ… മലയാളക്കരയിൽ പുതിയ ജീവിത ശൈലി തുടങ്ങും മുൻപേ ഇറങ്ങിയ ന്യൂജൻ ഗാനം ആയിരുന്നു 1994 ഇൽ ഇറങ്ങിയ സൈന്യം സിനിമയിലെ ബാഗി ജീൻസും ബൂട്ടുമണിഞ്ഞു എന്ന ഗാനം…

അക്കാലത്തു ഇങ്ങനെ ഒക്കെ വരികൾ എഴുതിയതിന് ഷിബു ചക്രവർത്തിയെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടോ എന്നറിയില്ല…SP വെങ്കഡേഷിന്റെ സംഗീതത്തിന് ഷിബു ചക്രവർത്തി മനോഹാരമായി തന്നെ ഭാവിയിൽ ഇവിടെ വരാൻ ഇരിക്കുന്ന പാശ്ചാത്യ സംസ്കാരത്തെ എടുത്തു കാട്ടുന്നുണ്ട്…ഇക്കാലത്തു ആ ജീവിത രീതി പരക്കെ ഇവിടെ നിലവിൽ എന്നു മാത്രം…പ്രത്യേകിച്ചു അനുപല്ലവി ശ്രദ്ധിച്ചാൽ തന്നെ അത് മനസ്സിലാകും…ശരിക്കും പറഞ്ഞാൽ അക്കാലത്തെ ഒരു ചെറു വിപ്ലവം തന്നെ ആയിരുന്നു ഈ ഗാനം….Airforce ലെ പൈലറ്റ്സിന്റെ ജീവിതം മനോഹരമായി വരച്ചു കാട്ടിയ സിനിമ ആയിരുന്നു സൈന്യം….ഗാനത്തിന്റെ അനു പല്ലവി ഇപ്രകാരം ആണ്…

“കള്ളം കള്ളം കാമത്തിന്നൊരു ചെല്ലപ്പേരീ പ്രേമം
We want a revolution friction, we want liberalization
കള്ളക്കഥയിനി വേണ്ടേ വേണ്ട കല്യാണങ്ങള്‍ വേണ്ട
We want a resolution lotion, you want beauty lotion
പാറിനടക്കും പക്ഷികളൊന്നും വേളി കഴിക്കാറില്ല
കൂടെയുറങ്ങാന്‍ മാര്യേജ് ആക്റ്റും താലിയുമൊന്നും വേണ്ട
ഹേ തൊട്ടാല്‍ വാടും പെണ്ണിന്‍ കഥകള്‍ We don’t write anymore
We want a resolution lotion, you want beauty lotion
പൊട്ടും കുത്തി കരിവള എന്നിനി Don’t tell list anymore
We want a revolution friction, we want liberalization
പൂവുകളെന്തിനു പുഞ്ചിരി കാണാന്‍ കണ്ണില്ലാത്തൊരു വേള്‍ഡില്‍
പൂമ്പാറ്റകളായ് എന്തിനു ജന്മം പാഴാക്കുന്നു നമ്മള്‍
തൊട്ടിലു വേണ്ട താരാട്ടെന്തിനു കുട്ടികളും ഇനി വേണ്ട
We want a revolution friction, we want liberalization
ഒത്തു കഴിഞ്ഞു മടുത്താല്‍ തമ്മില്‍ ഗുഡ്ബൈ ചൊല്ലിപ്പിരിയാം
We want a resolution lotion, you want beauty’s lotion
നാടു മുഴുക്കെ അലഞ്ഞു നടക്കും നാടോടിക്കഥ പോലെ
പാടി നടക്കാം പാട്ടായ് തീരാം ബാവുല്‍ ഗായകരാകാം..
(ബാഗി…)

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.