ചിറക്കൽ ധനരാജ് , തല്ലുമാലയിലെ തിയേറ്റർ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
23 SHARES
275 VIEWS

എന്റെ തീയേറ്റർ ഓർമകൾ…

✍️ ഹിരണ് നെല്ലിയോടൻ

തല്ലുമാല സിനിമ കണ്ട ചിലർ എങ്കിലും ശ്രദ്ധിച്ച കാര്യമായിരിക്കും സിനിമയിലെ ആ തീയേറ്റർ…കണ്ണൂരിലെ പുതിയതെരു എന്ന സ്ഥലത്ത് ആണ് ഈ തീയേറ്റർ സ്ഥിതി ചെയ്യുന്നത്…തൊട്ടു മുൻപിൽ നാഷണൽ ഹൈവെ ആണ്…പൊതുവെ ചിറക്കൽ ധനരാജ് എന്നു അറിയപ്പെടും.B ക്ലാസ് ആണെന്ന് തോന്നുന്നു. ഒരു സിനിമ റീലീസ് കഴിഞ്ഞു 2 ആഴ്ച്ച എങ്കിലും കഴിയണം ഇവിടെ വരാൻ.

കുട്ടിക്കാലം മുതൽ ഞാൻ സിനിമ കാണാൻ തുടങ്ങിയ ഇടം ഇതാണ്.അതായത് ഓർമ വച്ച കാലം മുതൽ സിനിമ എന്ന കലാ രൂപത്തെ മനസിലാക്കിയ ഇടം.വളരെ ചെറുപ്പത്തിൽ ഒരു ദിവസം അച്ഛൻ സൈക്കിളിന്റെ മുന്നിൽ ഇരുത്തി കൊണ്ടുപോയി സിനിമ കാണിച്ച ഇടം.അന്ന് കണ്ടത് “മണിച്ചിത്രത്താഴ്” ആണെന്നാണ് തോന്നുന്നത്.ചില സീൻ ഒക്കെ ഇപ്പോൾ കാണുമ്പോൾ അന്നത്തെ ഓർമ വരും.ചെറിയ പ്രായം ആയത് കൊണ്ട് വ്യക്തമായ ഓർമ ഇല്ലായിരുന്നു.പക്ഷെ അന്ന് സിനിമ പകുതി ആയപ്പോഴേക്കും ഞാൻ ഉറങ്ങിപ്പോയി…എനിക് തോന്നുന്നത് അത് സെക്കൻഡ് ഷോ ആയിരിക്കണം.

പിന്നീട് ഒരുപാട് കാലം ഈ തീയേറ്റർ ആയിരുന്നു എന്റെ സിനിമ ഇടം. ചന്ദ്രലേഖ,തെങ്കാശി പട്ടണം,അനന്ത ഭദ്രം ,RUNWAY തുടങ്ങി ഒട്ടുമിക്ക സിനിമകളും വൈകിയെങ്കിലും തീയേറ്റർ അനുഭവത്തിന് വേണ്ടി ഇവിടെ പോകും…സ്ഥിരമായി വീട്ടിൽ നിന്നും സിനിമ കാണാൻ പോകറ്റ് മണി കിട്ടാത്തതും ഇവിടെ ടിക്കറ്റ് നിരക്ക് കുറഞ്ഞതും എല്ലാം ഒരു കാരണം ആണ്….സിനിമ കാണാനും അധികം പേരൊന്നും ഉണ്ടാകാറില്ല.

ഉത്തരേന്ത്യയിൽ മലയാളം സിനിമ ഇറങ്ങാത്ത സ്ഥലത്തു ആയിരുന്നു എനിക് ആ സമയം ജോലി. ഗൾഫുകാർ ഒക്കെ ഇക്കാര്യത്തിൽ ഭാഗ്യവാന്മാർ ആണ്…ഉത്തരേന്ത്യയെക്കാൾ കൂടുതൽ മലയാളം സിനിമ ഇറങ്ങാൻ ചാൻസ് അവിടെ ആണ്.അന്ന് പുലി മുരുകൻ ഇറങ്ങിയതും വൻ ഹൈപ് ഉണ്ടായതുമെല്ലാം ഓണ്ലൈൻ ന്യൂസ് വഴി അറിഞ്ഞിരുന്നു.നാട്ടിൽ വന്നപ്പോൾ ധനരാജിൽ പരസ്യം കണ്ടു.പുലി മുരുകൻ അങ്ങനെ ധനരാജിൽ നിന്നും കണ്ടു..

ഒരു ഘട്ടത്തിൽ തീയേറ്റർ റിന്യൂവേഷന് പോയി, പൂട്ടിയിട്ടു. സീറ്റ് ഒക്കെ മാറ്റി. പിന്നീട് രസതന്ത്രം ആയിരുന്നു ഉൽഘാടന ചിത്രം. അന്ന് വീണ്ടും ഞാൻ പോയി. ഒരിക്കൽ മമ്മൂക്കയുടെ മായാ ബസാർ എന്നൊരു ചിത്രം A ക്ലാസ് തീയേറ്ററിൽ ഇറക്കില്ല എന്നോ മറ്റോ പ്രശ്നം ഉണ്ടായപ്പോൾ ഇവിടെ ആയിരുന്നു ആദ്യം ഇറക്കിയത്.അന്ന് ഫസ്റ്റ് ഡേ ഞാൻ പോയി സിനിമ കണ്ടിരുന്നു.നിറഞ്ഞ സദസ്സിൽ ആദ്യമായി എന്റെ ധനരാജ് ഞാൻ അന്ന് കണ്ടു.

ഈ ധനരാജ് കൂടാതെ എന്റെ നാട്ടിൽ വേറെ രണ്ടു തീയേറ്റർ കൂടി ഉണ്ടായിരുന്നു.ധനരാജിനെക്കാൾ പ്രശസ്തർ.ഒരു പക്ഷെ ഈ ധനരാജിനെക്കാൾ കൂടുതൽ പേർക്ക് കണ്ണൂരിൽ അറിയാവുന്ന തീയേറ്റർ അതായിരുന്നു.എന്നാൽ പുരാണത്തിൽ പാണ്ഡു വിനു കിട്ടിയ ശാപം പോലെ ആ രണ്ടു തീയേറ്ററും എനിക് out of bound ആയിരുന്നു.പോയാൽ പണി കിട്ടും എന്ന അവസ്‌ഥ.

മലയാള സിനിമ ചരിത്രത്തിൽ ഷക്കീല സിനിമ തരംഗത്തിൽ ആറാടിയ നേരം തകർത്താടിയ പൊടിക്കുണ്ട് VK യും ചിറക്കൽ പ്രകാശും ആയിരുന്നു തിയേറ്ററുകൾ.ഒരു പക്ഷെ ധനരാജിനെക്കാൾ കൂടുതൽ സിനിമ കളക്ഷൻ , അക്കാലം ഈ രണ്ടു തീയേറ്ററിനും ആയിരിക്കും കിട്ടിയിരിക്കുക.വെറും 4 ലക്ഷം ബഡ്ജറ്റിന് വന്ന കിന്നാരതുമ്പി ഒക്കെ 4 കോടി വാരി എന്നൊക്കെ ചിലർ പറയുന്നത് കേൾക്കാം.ഉള്ളതാണോ എന്നറിയില്ല.ഈ തീയേറ്ററും റോഡ് വശം തന്നെ ആയിരുന്നു.അന്നൊക്കെ സിനിമ കഴിഞ്ഞു ഇറങ്ങുന്ന നല്ല ആൾകൂട്ടത്തെ ഞാൻ ബസ്സിലൊക്കെ പോകുമ്പോൾ കാണാമായിരുന്നു.എന്ത് ധൈര്യമാണ് പഹയന്മാർക്ക് എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. ഇന്നത്തെ പോലെ അല്ല. അന്ന് ഒരു ഷക്കീല പടം കണ്ടാൽ സംസ്കാരം പോയി എന്നാണ്.ചിലപ്പോ പെണ്ണ് വരെ കിട്ടില്ല.കല്യാണം മുടക്കി അമ്മാവന്മാർ പണി തരും.എന്നാൽ ഇന്ന് സണ്ണി ലിയോണിന് കൈ കൊടുത്താൽ വരെ പ്രശ്നം ഇല്ല. ഇപ്പോൾ അതൊക്കെ സ്വാഭാവികം എന്ന നിലയിൽ ആയി.

വർഷങ്ങൾ കടന്നു പോയി തരംഗങ്ങൾ എല്ലാം അവസാനിച്ചു.എല്ലാം താത്കാലികം മാത്രം ആയിരുന്നു.ബിസിനെസ്സ് എല്ലാം ഡൗണ് ആയി.അതിനാൽ പ്രകാശ് തീയേറ്റർ ഓഡിറ്റോറിയം ആയി.VK ഫർണിച്ചർ ഷോപ് ആയി.എന്നിട്ടും ധനരാജ് മാത്രം ഇന്നും തീയേറ്റർ ആയി അവിടെ പിടിച്ചു നിൽക്കുന്നു. ആഴ്ചയിലൊരിക്കൽ അന്യസംസ്ഥാന തൊഴിലാളികളിടെ സിനിമയൊക്കെ ഇട്ടു അങ്ങനെ തട്ടി മുട്ടി പോകുന്നു.കോവിഡിന് ശേഷം അവസ്‌ഥ അറിയില്ല.പിന്നീട് പോയിട്ടില്ല. ധനരാജ് എനിക് ഒരു തീയേറ്റർ മാത്രം അല്ല. എന്റെ വളർച്ചയുടെ ഓർമകൾ കൂടി ആണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ