Hisham Anwar
മനുഷ്യർക്ക് മാത്രമല്ല, മൃഗങ്ങൾക്കും ചോദിക്കാനും പറയാനും ആരെങ്കിലുമൊക്കെ ഉണ്ടാകും. മലയാള റിയലിസ്റ്റിക് സിനിമകളുടെ ബ്രാൻഡ് അംബാസിഡർ മാരായ ഫഹദ് ശ്യാം പുഷ്ക്കരൻ ദിലീഷ് പോത്തൻ എന്നിവരുടെ മറ്റൊരു സംരംഭം പാൽതു ജാൻവർ. പേരിൽ തന്നെ തീയറ്റിലേക്ക് ആളെ എത്തിക്കാനുള്ള എല്ലാ ടെക്നിക്കുകളും ഒളിഞ്ഞു കിടപ്പുണ്ട്. അതിനോടൊപ്പം തന്നെ മലയാള സിനിമക്ക് മറ്റൊരു വഴി തുറന്നു കൊടുത്ത ഭാവന സ്റ്റുഡിയോസ് എന്ന പ്രൊഡക്ഷൻ കമ്പിനി. ട്രെയിലറിൽ ഉടനീളം മലയാളത്തിലെ എണ്ണം പറഞ്ഞ നാച്ചുറൽ അഭിനേതാക്കളുടെ മിന്നി മറയുന്ന ഭാവങ്ങൾ.
ഓണം എത്രയും പെട്ടന്ന് വരണേ എന്ന കാത്തിരിപ്പിനുള്ള മറ്റൊരു കാരണം കൂടിയാണ് പാൽ തു ജാൻവർ. ബേസിൽ എന്ന സംവിധായകനിൽ നിന്ന് അഭിനേതാവിലേക്കും അതിൽ നിന്ന് മികച്ച നടനിലേക്കുമുള്ള ട്രാൻസ്ഫർമേഷൻ ആകാനുള്ള സാധ്യതയാണ് പാൽ തു ജാൻവർ തുറന്നിടുന്നത്.ട്രെയിലറിലെ ഒന്ന് രണ്ടു സീക്വൻസുകളിൽ ഷമ്മി തിലകന്റെ അഭിനയം മൂക്കില്ലാ രാജ്യത്തെ തിലകനെ ഓർമിപ്പിക്കുന്നുണ്ട്. ഇത്രയും നാളും മലയാള സിനിമ അധികം പരിഗണനകൊടുക്കാതിരുന്ന ഷമ്മി തിലകന്റെ മറ്റൊരു കരിയർ ബ്രേക്ക് കഥാപാത്രമാകാനുള്ള സാധ്യത. ഇതിനെല്ലാം ഉപരി സിനിമ എന്ത് കണ്ടന്റാണ് ചർച്ച ചെയ്യുവാൻ പോകുന്നതെന്ന ആകാംഷ. ഒരു മലനാടൻ ഗ്രാമ പ്രദേശത്തിന്റെ നമുക്കൊക്കെ സുപരിചിതമായ ഫ്രെയിമുകളും കഥാപരിസരവും. ഈ ഓണകാലം തീയേറ്ററുകളിൽ ആളുകളെ എത്തിക്കാൻ പാൽതു ജാൻവറിന് കഴിയട്ടെ!!