സവർണ്ണന്റെ ഉച്ചിയിൽ ചവിട്ടി സിഗരനഹള്ളി ക്ഷേത്രത്തിൽ ദളിതർക്ക് പ്രവേശനം

0
96

കർണാടകയുടെ ദളിത് ചരിത്രത്തിൽ സമാനതകളില്ലാത്തൊരു ദിവസമാണ് ഏപ്രിൽ 24.

ദളിതർക്ക് പ്രവേശനമില്ലാതിരുന്ന സിഗരനഹള്ളി ക്ഷേത്രത്തിൽ ദളിതർക്ക് പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് സിപിഐഎം പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.ഈ സമരങ്ങൾക്ക് നേതൃത്വം നൽകിയതിനെത്തുടർന്ന് അന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി സഖാവ് ജി.വി.ശ്രീരാമറെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സഖാവിന്റെ അറസ്റ്റ് കർണാടകയിലുടനീളം പ്രതിഷേധങ്ങൾക്ക് ഇടയാക്കി. വലിയ രീതിയിൽ മാധ്യമങ്ങളും നവമാധ്യമങ്ങളും ഈ വിഷയം ചർച്ച ചെയ്തു. ശ്രീരാമറെഡ്ഡി ഉൾപ്പെടെ മുപ്പതോളം ആൾക്കാരെയാണ് ദളിത് വിഭാഗത്തിൽ പെട്ടവർക്ക് ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ട് സമരം ചെയ്തതിന് അന്ന് കർണാടക പോലീസ് അറസ്റ്റ് ചെയ്തത്.

CPI (M) on Twitter: "Dalits enter temple in Sigaranahalli (Hassan ...സഖാക്കളുടെ അറസ്റ്റ് വരിക്കൽ സമരത്തിന് പുത്തനൂർജവും ആവേശവും നൽകി. സമരസഖാക്കളുടെ അറസ്റ്റോടെ പ്രക്ഷോഭം അവസാനിപ്പിക്കാതെ ജാതിവിവേചനത്തിനെതിരെ സന്ധിയില്ലാതെ പോരാടാനാണ് അന്ന് പാർട്ടി തീരുമാനിച്ചത്.
സിഗരനഹള്ളിയിലെ ക്ഷേത്രത്തിൽ താഴ്ന്ന ജാതിക്കാർ കയറുന്നത് ഉയർന്ന ജാതിക്കാർ തടയുകയും, ക്ഷേത്രത്തിൽ കയറാൻ ശ്രമിച്ച താഴ്ന്ന ജാതിക്കാരിയായ സ്ത്രീയിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തതിനെത്തുടർന്നാണ് പാർടി നേതൃത്വത്തിൽ ദളിതർ പ്രക്ഷോഭം ആരംഭിച്ചത്.

Dalits fume over fine on their women for entering temple in ...ആദ്യഘട്ടത്തിൽ സവർണജാതിക്കാരുടെ ആക്രമണം നേരിട്ടും ആളുകൾ കൂടിയപ്പോൾ പോലീസുകാരുടെ ഭീഷണി നേരിട്ടും പ്രക്ഷോഭം മുന്നോട്ടുപോയി. ഒടുവിൽ നിരന്തര പ്രക്ഷോഭങ്ങൾക്കൊടുവിൽ ദളിതർ ആരുടെയും അനുമതിക്ക് കാത്തുനിൽക്കാതെ ബലം പ്രയോഗിച്ചുതന്നെ ക്ഷേത്രപ്രവേശനം നടത്തുകയുണ്ടായി. സവർണ മേധാവികൾ ഞെട്ടിവിറച്ചു. സ്വന്തം ചരിത്രമെഴുതിയെന്ന് ദളിതർ അഭിമാനിച്ചു.

ക്ഷേത്രത്തിൽ കയറാൻ പ്രക്ഷോഭം നയിച്ചതിന്റെ പേരിൽ 2015 സെപ്തംബർ 12നാണ് സഖാവ് ശ്രീരാമറെഡ്ഡി ഉൾപ്പെടെ മുപ്പതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തത്.പ്രക്ഷോഭത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ കയറിയെങ്കിലും ദളിതർക്കുള്ള ഭ്രഷ്ട് തുടരുകതന്നെ ചെയ്തു. അധികാരിവർഗം സവർണജാതിക്കാരുടെ പാദസേവകരായി നിലകൊണ്ടു. വിട്ടുകൊടുക്കാൻ പാർടിയും തയ്യാറായില്ല. പാർടി സമരവുമായി മുന്നോട്ട് പോവുക തന്നെ ചെയ്തു.

Historic Win for Sigaranahalli Dalits | Peoples Democracyകൂടുതൽ ദളിത് കുടുംബങ്ങൾ പിന്തുണയുമായി എത്തിത്തുടങ്ങി. ഓരോ ദിവസവും കൂടുതൽ കൂടുതലാളുകൾ പ്രക്ഷോഭത്തിന്റെ ഭാഗമായതോടെ പോലീസിനും അധികാരികൾക്കും സന്ധിസംഭാഷണങ്ങൾക്ക് തയ്യാറാവേണ്ടിവന്നു. പാർടി സംസ്ഥാന സെക്രട്ടറി സഖാവ് ശ്രീരാമറെഡ്ഡിയെ അറസ്റ്റ് ചെയ്തതിന് ശേഷവും 8 മാസത്തോളം സിപിഐഎമ്മിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം തുടർന്നു. പ്രക്ഷോഭങ്ങളെത്തുടർന്ന് വേറെ വഴിയില്ലാതെ ക്ഷേത്രം ഹസ്സൻ ജില്ലാ ഭരണകൂടം ഏറ്റെടുത്തു. ഈ ക്ഷേത്രത്തിൽ കയറുന്ന ഒരു ദളിതനേയും ആരും തടയുകയുമില്ല, മർദിക്കുകയുമില്ലെന്ന് അധികൃതർ ഉറപ്പ് നൽകി.

തുടർന്ന് 2016 ഏപ്രിൽ 24ന് രാവിലെ 30 ദളിത് കുടുംബാംഗങ്ങൾ ക്ഷേത്രത്തിൽ പ്രവേശിക്കുകയും പൂജയും പ്രാർഥനയും നടത്തുകയും ചെയ്തു. സവർണർ പൂജ നടത്താൻ വിസമ്മതിച്ചതോടെ ഭരണകൂടം തന്നെ ഒരാളെ നിയമിച്ചു. ജാതി വിഷയത്തിൽ ബിജെപിക്ക് ഒപ്പം നിൽക്കുന്ന നിലപാടുകളുമായി കോൺഗ്രസും മുന്നോട്ട് പോയി. ഒരവസരത്തിലും സിപിഐഎം മുന്നോട്ടുവെച്ച ദളിതർക്ക് ക്ഷേത്രപ്രവേശനമെന്ന മുദ്രാവാക്യം ഏറ്റെടുക്കാൻ കോൺഗ്രസ് രംഗത്ത് വന്നതേയില്ല.
സഖാക്കളെ.,

തമിഴ്നാടിലും കർണാടകയിലുമൊക്കെ ജാതി വിവേചനം ചോദ്യം ചെയ്യുന്ന ഒരേയൊരു പാർട്ടിയാണ് CPM. ആരും ആരെയും അറിയിച്ചില്ലെങ്കിലും നമ്മളിതൊക്കെയും ചിതലരിക്കാതെ ഓർത്തെടുക്കേണ്ടതുണ്ട്. സമരചരിത്രം ലോകത്തോട് വിളിച്ചുപറയേണ്ടതുമുണ്ട്.

കടപ്പാട് : കാട്ടുകടന്നൽ