അമേരിക്കൻ പ്രസിഡന്റിന്റെ കാറിന്റെ ചരിത്രവും പ്രത്യേകതകളും

107
Saju Joseph
അമേരിക്കൻ പ്രസിഡന്റിന്റെ കാറിന്റെ ചരിത്രവും പ്രത്യേകതകളും
കാറുകൾ നിരത്തിലിറങ്ങിയ കാലം മുതൽ തന്നെ അമേരിക്കൻ പ്രസിഡന്റ്‌മാരും കാറുകൾ ഉപയോഗിച്ചുതുടങ്ങി. വില്ല്യം മക്കിൻസ്‌കിയാണ് 1900 ൽ ആദ്യമായി കുതിരവണ്ടി വിട്ട് കാറിൽ സഞ്ചരിച്ചു തുടങ്ങിയത്. വില്ല്യം ഹൊവാഡ് ടാഫ്റ്റ് മുതൽ കാറുകളിൽ മാത്രമായി സഞ്ചാരം. പിന്തുടർന്നുവന്ന പ്രസിഡന്റ്മാർ കൂടുതൽ കൂടുതൽ ആഡബരക്കാറുകൾ ഉപയോഗിക്കാൻ ആരംഭിച്ചു. കെന്നഡിയെ വെടിവച്ചു വധിക്കുന്നതിനുമുമ്പ് തുറന്ന കാറുകളിലായിരുന്നു പ്രസിഡന്റുമാർ ജനങ്ങൾക്കിടയിലൂടെ സഞ്ചരിച്ചിരുന്നത്. അതിനുശേഷമാണ് സുരക്ഷ സംവിധാനങ്ങളുള്ള ബുള്ളറ്റ് പ്രൂഫ് കാറുകളൊക്കെ ഉപയോഗിക്കാൻ ആരംഭിച്ചത്. ബീസ്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന കാഡിലാക്ക് വൺ ആണ് അമേരിക്കൻ പ്രസിഡന്റ് ഉപയോഗിക്കുന്നത്. സുരക്ഷയുടെയും, ആഡംബരത്തിന്റെയും കാര്യത്തിൽ ഈ കാർ അവസാന വാക്കാണ്. പ്രസിഡന്റ്‌ കയറുന്ന കാറിന് stagecoach എന്ന വിളിപ്പേരാണുള്ളത്. ഇരുപതാം നൂറ്റാണ്ടിന്റെ സിംഹഭാഗവും Lincoln കാറുകളായിരുന്നു ഇവർ ഉപയോഗിച്ചിരുന്നത്. എന്നാൽ 1980 ആദ്യപാദം മുതൽ കാഡിലാക് കാറുകൾ മാത്രമായി.
ബരാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് നിർമ്മിച്ച കാർഡിലാക് വണ്ണിൽ നിന്ന് മാറ്റങ്ങൾ വരുത്തിയ ബീസ്റ്റ് ആണ് ഡൊണാൾഡ് ട്രംപ് ഉപയോഗിക്കുന്നത്. ബാലിസ്റ്റിക്, ഐഇഡി, രാസായുധാക്രമണങ്ങള് തുടങ്ങിയവയെല്ലാ ചെറുക്കാന് കരുത്തുള്ള രീതിയിലാണ് ബീസ്റ്റ് നിര്മ്മിച്ചിരിക്കുന്നത്. പുതിയ പ്രസിഡൻഷ്യൽ ആർമേർഡ് ലിമോ ‘ബീസ്റ്റ് 2.0′ 2018 -ലാണ് സീക്രട്ട് സർവീസ് വാഹന വ്യൂഹത്തിൽ ഉൾപ്പെടുത്തിയത്. ലോകത്തിലെ ഇത്തരത്തിലുള്ള ഏക വാഹനം മാത്രമാണിത്.
അമേരിക്കൻ വാഹന ഭീമനായ ജനറൽ മോട്ടോഴ്സിന് കീഴിൽ പ്രവർത്തിക്കുന്ന കാഡിലാക് ബ്രാൻഡിന്റെ ഡിടിഎസ്സിനോട് സാമ്യം തോന്നുന്ന ഡിസൈൻ ആണ് ബീസ്റ്റിന്. അതെ സമയം നീളം കൂടുതലുള്ള മോഡൽ ആയതുകൊണ്ടുതന്നെ ഒരു ട്രക്കിന്റെ ഷാസി അടിസ്ഥാനപ്പെടുത്തിയാണ് ബീസ്റ്റ് നിർമിച്ചിരിക്കുന്നത്. ഇത്തരത്തിൽ നിർമിച്ച ലോകത്തെ ഏക വാഹനമാണ് ബീസ്റ്റ്. 2018-ലാണ് ഇപ്പോഴുള്ള ബീസ്റ്റിനെ സീക്രെട്ട് സർവ്വീസ് അമേരിക്കൻ പ്രസിഡന്റിന്റെ വാഹനവ്യൂഹത്തിൽ ചേർത്ത്. ഇതിന് മുൻപുണ്ടായിരുന്ന പ്രസിഡൻഷ്യൽ ലിമോസിൻ ‘കാഡിലാക് വൺ’-ന്റെ കാലാവധി 2009 മുതൽ 2018 വരെയായിരുന്നു.
സ്റ്റീൽ, അലുമിനിയം, ടൈറ്റാനിയം, സെറാമിക് എന്നിവ ചേർന്ന് പ്രത്യേകം തയ്യാറാക്കിയതാണ് ബീസ്റ്റിന്റെ ബോഡി. ഏകദേശം 5-ഇഞ്ചോളം കനമുണ്ട് ഈ കാറിന്റെ ഓരോ ബോഡി പാനലുകൾക്കും. അതുകൊണ്ടുതന്നെ ഭാരം വളരെ കൂടുതലാണ് അമേരിക്കൻ പ്രസിഡന്റിന്റെ കാറിന്, ഏകദേശം 14,000 പൗണ്ട് അതായത് 6350 കിലോഗ്രാം. പോളികാർബോണേറ്റിന്റെയും, ഗ്ലാസ്സിന്റെയും അഞ്ച് ലെയർ ചേർന്നതാണ് ബീസ്റ്റിലെ ഓരോ ചില്ലുജാലകങ്ങളും. ഇതിൽ ഡ്രൈവറുടെ ഗ്ലാസ് മാത്രമേ താഴ്ത്താൻ പറ്റു. അതും 2.75 ഇഞ്ച് മാത്രം. ഡോറുകൾക്ക് താക്കോൽദ്വാരം ഇല്ല എന്നുള്ളതാണ് ബീസിറ്റിന്റെ മറ്റൊരു പ്രത്യേകത. പ്രസിഡന്റിന്റെ ലിമോസിൻ എങ്ങനെ തുറക്കാം എന്നുള്ളത് സീക്രെട്ട് സർവീസ് ഏജന്റുകൾക്ക് മാത്രമേ അറിയൂ.
ആക്രമണം ഉണ്ടായാൽ ബീസ്റ്റ് വിശ്വരൂപം കാട്ടും
കാഴ്ച്ചയിൽ ഒരു ‘ജന്റിൽ മാൻ’ ലുക്ക് ആണ് അമേരിക്കൻ പ്രസിഡന്റിന്റെ ലിമോസിനെങ്കിലും എന്തെങ്കിലും ആക്രമണമുണ്ടായാൽ ശരിക്കും ചെകുത്താനായി മാറാനുള്ള സർവ്വ സന്നാഹങ്ങളും ബീസ്റ്റിലുണ്ട്. റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ, ടിയർ ഗ്യാസ് കാനൻ, പമ്പ്-ആക്ഷൻ ഷോട്ട്ഗൺ, സ്‌മോക്ക് ഡിസ്പെൻസർ എന്നിങ്ങനെ പോകുന്നു ആക്രമണ സംവിധാനങ്ങൾ. അതെ സമയം സ്വയരക്ഷയും പ്രധാനമാണ് എന്നുള്ളതുകൊണ്ടുനതന്നെ ഹെഡ്‌ലൈറ്റുകൾ ഓഫ് ആയിരിക്കുമ്പോൾ പോലും രാത്രി സമയത് ഡ്രൈവ് ചെയ്യാൻ സഹായിക്കുന്ന നൈറ്റ് വിഷൻ ക്യാമറകൾ, തേയ്മാനവും പഞ്ചറും ചെറുക്കുന്ന ടയറുകൾ എന്നിവ ബീസ്റ്റിലുണ്ട്. Kevlar കവചിതമാണ് ഇവയെന്ന് പറയപ്പെടുന്നു. ഇനി ഒരു പക്ഷെ ടയറുകൾ തകർന്നാൽ തന്നെ സ്റ്റീൽ റിമ്മിൽ തന്നെ വാഹനം കുറച്ചു ദൂരം സുരക്ഷിതമായി ഡ്രൈവ് ചെയ്യാം.
നിഗൂഡം ഉൾവശം
രാസായുധ ആക്രമണമുണ്ടായാൽ പോലും ബീസിറ്റിന്റെ ഇന്റീരിയർ സുരക്ഷിതമാണ്. അടിയന്തിര സാഹചര്യങ്ങളിൽ മുഴുവൻ ഇന്റീരിയറും അടയ്ക്കുന്ന പ്രത്യേക ഓട്ടോമാറ്റിക്-ലോക്ക് സുരക്ഷാ സംവിധാനം ബീസ്റ്റിലുണ്ട്. പ്രസിഡന്റിന്റെ കൂടാതെ 6 പേർക്ക് കൂടെ സഞ്ചരിക്കാവുന്ന കോൺഫറൻസ് ശൈലിയിലുള്ള ഇന്റീരിയർ സീറ്റ് ലേയൗട്ട് ആണ് ബീസ്റ്റിൽ. ഓക്സിജൻ വിതരണം ഉൾപ്പെടെ ബീസ്റ്റിൽ സ്വന്തമായി ലൈഫ് സപ്പോർട്ട് യൂണിറ്റ് ഉണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ പ്രസിഡന്റിന്റെ അതെ ഗ്രൂപ്പ് രക്തവും, ഡിഫൈബറിലേറ്ററും ഇന്റീരിയറിൽ സൂക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞില്ല അമേരിക്കൻ വൈസ് പ്രസിഡന്റിനെയും പെന്റഗണിനെയും ലോകത്തെവിടെയാണെങ്കിലും നേരിട്ടുള്ള ബന്ധപ്പെടാനുള്ള സാറ്റലൈറ്റ് ഫോൺ സൗകര്യവും കാറിൽ പ്രസിഡന്റിന്റെ സീറ്റിൽ ക്രമീകരിച്ചിട്ടുണ്ട്.
ഈ കാറിന്റെ പരമാവുധി വേഗത മണിക്കൂറിൽ 97 കിലോമീറ്റർ മാത്രമേയുള്ളു.
സുരക്ഷ ക്രമീകരണങ്ങൾ മൂലമുള്ള ഭാരക്കൂടുതൽ ആണ് പ്രധാന കാരണം. ഇതിനാൽ ഇന്ധനച്ചിലവും വളരെ കൂടുതൽ ആണ്. 100 കിലോമീറ്റർ ഓടാൻ ഇതിന്റെ ഇന്ധനച്ചിലവ് 29 മുതൽ 64 ലിറ്റർ പെട്രോൾ വേണ്ടിവരും.
അമേരിക്കൻ പ്രസിഡന്റിന്റെ ഈ അതീവ സുരക്ഷാ വാഹനം, മറ്റു വാഹനവ്യൂഹങ്ങൾക്കൊപ്പം C17 ഗ്ലോബമാസ്റ്റർ ട്രാൻസ്‌പോർട്ട് വിമാനത്തിലാണ് ആവശ്യ സ്ഥലത്ത് എത്തിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റിന്റെ വിമാനമായ എയർഫോഴ്‌സ്‌ വൺ പോലെ തന്നെ മികച്ച സുരക്ഷാ സംവിധാനം ഇതിലും ഒരുക്കിയിരിക്കുന്നു. ഉള്ളിൽ തന്നെയിരുന്ന് ജോലിചെയ്യാനുമുള്ള സൗകര്യം ഇതിലുണ്ട്. വേണ്ടിവന്നാൽ ന്യൂക്ലിയർ ആയുധ ആക്രമണങ്ങളെ അതിജീവിക്കാനുള്ള ശേഷി ഇതിനുണ്ട്. പക്ഷെ കൃത്യമായി എന്തൊക്കെ സംവിധാനങ്ങൾ അതിലുണ്ട് എന്നത് ഒരു പരമ രഹസ്യമാണ്. പുറത്തു വരുന്നത് പലതും നിഗമനങ്ങളും ഊഹാപോഹങ്ങളുമാണ്. അതിന് കാരണമുണ്ട്. ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തിയുടെ സുരക്ഷയുടെ വിശദാംശങ്ങൾ ഒരിക്കലും പുറത്തുവിടാത്ത രഹസ്യമാണ്.
ഈ കാറിന്റെ പ്രത്യേകതകൾ രഹസ്യ സ്വഭാവം പേറുന്നവയാണ്. പറഞ്ഞതുപോലെ പ്രത്യേകതകൾ പലതും വിദഗ്ദ്ധരുടെ ഊഹാപോഹങ്ങൾ ആണ്. 5 ഇഞ്ച് കനമുള്ള ഒരു സ്റ്റീൽ പ്ലേറ്റ് ഈ കാറിനടിയിൽ ഘടിപ്പിച്ചിട്ടുടെന്നു പറയപ്പെടുന്നു. കൂടാതെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കെവ് ലാർ (kevlar)എന്ന പദാർത്ഥം കൊണ്ട് അടിഭാഗം പൊതിഞ്ഞിട്ടുണ്ടെന്നും പറയുന്നു. ബോംബ് സ്ഫോടനം ലാൻഡ് മൈൻ, ഗ്രനേഡ് സ്ഫോടനങ്ങൾ എന്നിവയിൽനിന്നും പ്രസിഡന്റിനെ ഈ സംവിധാനം സംരക്ഷിക്കുന്നു.
ഈ കാറുകളുടെ വാതിൽ ഒരു 757 വിമാനത്തിന്റെ വാതിലിനു സമാനമാണെന്ന് പറയപ്പെടുന്നു. അഞ്ചിഞ്ചു കനമുള്ള ബുള്ളറ്റ് പ്രൂഫ് ഗ്ലാസും, പുറമെ എട്ടിഞ്ച് ഘനത്തിൽ ലോഹകവചവുള്ള ഈ വാതിലുകൾക്ക്‌ പുറത്തു ഹാൻഡിലുകൾ ഇല്ല. ബോംബ് സ്ഫോടനത്തെ വരെ ചെറുക്കുന്ന ഇവയുടെ ഗ്ലാസ്സ് ഡ്രൈവർ സൈഡിൽ മാത്രമേ തുറക്കൂ. ഡ്രൈവർക്ക് സീക്രെട്ട് സർവ്വീസ്‌ ഏജന്റുമാരുമായി ആവശ്യസമയത്ത്‌ സംസാരിക്കാനായി 2.75 ഇഞ്ചുകൾ മാത്രമേ ഇവ തുറക്കാൻ കഴിയൂ.
ഈ ലിമൌസിന്റെ ഇന്ധനടാങ്കും വെടിയുണ്ടകളെ പ്രതിരോധിക്കുന്ന പ്രത്യേക ലോഹത്താൽ കവചിതമാണ്.
ഇതിനുപുറമെ foam ന്റെ രണ്ടാമതൊരു ആവരണവും ഇതിനെ പൊതിഞ്ഞിരിക്കുന്നു. എന്തെങ്കിലും കാരണവശാൽ ടാങ്കിൽ നേരിട്ടുള്ള ആക്രമണം ഉണ്ടായാൽ പൊട്ടിത്തെറിക്കാതിരിക്കാൻ വേണ്ടിയുള്ള സുരക്ഷ ആണിത്.
.കാറിന്റെ ഡിക്കി പ്രസിഡന്റിന്റെ യാത്രാ സാമഗ്രികൾ സൂക്ഷിക്കാനല്ല ഉപയോഗിക്കുന്നത്. മറിച്ചു അത്യാവശ്യ സമയത്ത് ഉപയോഗിക്കാനായി അടിയന്തിര ഓക്സിജനും, അഗ്നിശമന ഉപകരണങ്ങളും ആണിതിൽ. അടിയന്തിര ഘട്ടങ്ങളിൽ പ്രസിഡന്റിന് രക്‌തം നല്കേണ്ടിവന്നാൽ ആ ഗ്രൂപ്പിലുള്ള രക്തവും ഇവിടെയാണ് സൂക്ഷിക്കുന്നുവെന്ന് പറയപ്പെടുന്നു.
ഒരേതരത്തിലുള്ള 12 മുതൽ 20 വരെ കാറുകളാണ് പ്രസിഡന്റിന്റെ ബീസ്റ്റ് വ്യഹനവ്യൂഹത്തിലുള്ളത്എന്നാണ് വിശ്വസം. ഏതു കാറാണ് പ്രസിഡന്റ്‌ ഉപയോഗിക്കുകയെന്നത് ഔദ്യോഗിക രഹസ്യമാണ്. അടിയന്തിര ഘട്ടങ്ങളിൽ മാറിക്കയറാൻ ഒരേപോലിരിക്കുന്ന മറ്റൊരു ബീസ്റ്റ് വ്യഹനവ്യൂഹത്തിൽ എപ്പോഴും തയ്യാറായിരിക്കും. ഒരു യാത്രയിൽ പല സുരക്ഷ സുരക്ഷ ാ കാര്യങ്ങൾക്കായി 45 മുതൽ 50 കാറുകൾ വരെ പ്രസിഡന്റിനെ അനുഗമിക്കുന്നുണ്ടാവും.
പ്രസിഡന്റിന്റെ കാറിൽ ഏഴു പേർക്കാണ് സഞ്ചരിക്കാൻ സാധിക്കുക. മുമ്പിൽ ഡ്രൈവറും രഹസ്യപ്പോലീസുമായിരിക്കും. അദ്ദേഹത്തിന് സ്വയം ഉപയോഗിക്കാവുന്ന പ്രതിരോധ സംവിധാനങ്ങളും ഇതിലുണ്ട്. പ്രസിഡന്റിന് മാത്രം തുറക്കാൻ പറ്റുന്ന ഒരു ഗ്ലാസ്‌ മറ ഡ്രൈവറിനും പ്രസിഡന്റിനും ഇടയിലുണ്ട്. അത്യപകടാവസ്ഥയിൽ അമർത്താനായി ഒരു പാനിക്ക്‌ ബട്ടണും അടുത്ത് സജ്ജീകരിച്ചിട്ടുണ്ട്.
എയർഫോഴ്‌സ്‌ വൺ വിമാനം പോലെതന്നെ പ്രസിഡന്റിന് കാറിനകത്തു തന്നെ അവശ്യം
ജോലിചെയ്യാനായി മടക്കിവെക്കാവുന്ന ഒരു മേശയും, വൈഫൈയും, ലാപ്ടോപ്പുമുണ്ട്.
പ്രസിഡന്റ്‌ തന്റെ ഈ കാറിൽ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ആണവയുദ്ധം ആരംഭിച്ചെന്ന് കരുതുക. അതിനും മുൻകരുതലുകളുണ്ട്. വാഹനവ്യൂഹത്തിൽ പ്രത്യേക സംവിധാനമുള്ള MC2V എന്ന വിളിപ്പേരുള്ള ഒരു വാഹനം എപ്പോഴും ഉണ്ടാകും. ഈ വാഹനത്തിൽ പ്രസിഡന്റിന്റെ വാഹനവുമായി പരസ്പരം വിനിമയബന്ധം സ്ഥാപിക്കാനുള്ള ശേഷിയും, തന്മൂലം പ്രതിരോധ വകുപ്പിന്റെ ഉപഗ്രഹവുമായി സംവദിക്കാനുള്ള സംവിധാനവും ഒരുക്കിയിരിക്കുന്നു. ഉപഗ്രഹത്തിലെ പ്രത്യേക ചാനൽ മുഖേന പ്രസിഡന്റിന് ആശയവിനിമയം നടത്താനും, വേണ്ടിവന്നാൽ അണ്വായുധം പ്രയോഗിക്കുവാനുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാനും സാധിക്കും.
പ്രസിഡന്റിന്റെ കാറോടിക്കുന്നവൻ വെറുമൊരു ഡ്രൈവർ മാത്രമായിരുന്നാൽ പോര. അവശ്യ ഘട്ടങ്ങളിൽ കൃത്രിമ ശാസോച്ഛ്വാസം നൽകാനുള്ള കഴിവുണ്ടായിരിക്കണം. പോരാഞ്ഞു ഏതു അടിയന്തിര ഘട്ടത്തിലും പിടികൊടുക്കാതെ വാഹനം നിയന്ത്രിക്കാനുള്ള പ്രാഗൽഭ്യവും വേണം. കുപ്രസിദ്ധമായ J ടേണും ഇതിൽപ്പെടും.
പ്രസിഡന്റിന് സ്വന്തമായി വിമാനമുള്ളതുപോലെ ബീസ്റ്റിനും സ്വന്തമായ വിമാനമുണ്ട്. പ്രസിഡന്റ്‌ വിമാനയാത്ര ചെയ്യുമ്പോഴെല്ലാം വാഹനവ്യൂഹത്തോടൊപ്പം രണ്ട് ബീസ്റ്റുകൾ ഉണ്ടായിരിക്കും. ഇവക്കെല്ലാമായുള്ള ഒരു പ്രത്യേക വിമാനമാണ് G17 ഗ്ലോബമാസ്റ്റർ 3. ഓരോ ബീസ്റ്റിനും ഡോളർ 1.5 മില്യൺ വിലവരും.
ഇതൊക്കെയാണെങ്കിലും ബീസ്റ്റിന് പ്രസിഡന്റിനെ വഹിച്ചുകൊണ്ട് പോകുമ്പോൾ തകരാറൊന്നും ഉണ്ടായിട്ടില്ലെന്ന് കരുതരുത്. അപ്പോഴൊക്കെ അത് വാർത്തയും ആയിട്ടുണ്ട്. തകരാറുണ്ടാകാനുള്ള പ്രധാന കാരണം അത്‌ കൈകാര്യം ചെയ്യാൻ എളുപ്പമല്ലാത്തതിനാലാണ്. 2009 ൽ ലണ്ടനിൽവച്ച് ഈ കാറിന് പാർക്ക്‌ ചെയ്യാൻ പ്രയാസം നേരിട്ടു. 2011ൽ അയർലണ്ടിൽ വച്ച് റോഡിലെ ഒരു ഹമ്പിൽ കയറിയിറങ്ങാൻ സാധിച്ചില്ല. 2013 ൽ ഇസ്രായേലിൽ വച്ച് കാർ മുഴുവനായും കേടായി. അപ്പോഴൊക്കെ വ്യൂഹത്തിലെ പകരത്തിനുള്ള ബീസ്റ്റിൽ യാത്ര തടസ്സപ്പെടാതെ പോകയും ചെയ്തു.