Connect with us

മൈ ഡിയർ കുട്ടിച്ചാത്തനെ കൂടാതെ ഒരു ത്രീഡി സിനിമ കൂടി മലയാളത്തിൽ ഇറങ്ങിയിരുന്നു

1851 ൽ വിക്ടോറിയ രാജ്ഞിയുടെ സ്റ്റീരിയോ സ്കോപിക് ചിത്രങ്ങളുടെ ഒരു പ്രദർശനം ലണ്ടനിൽ നടന്നു. 1915 ൽ ആദ്യത്തെ anaglyph 3D സിനിമ “Jim the pen man”

 40 total views

Published

on

AK Saiber

1984 ലാണ് ഇന്ത്യയിൽ 3D സിനിമ നിർമ്മിക്കുന്നതെങ്കിലും അതിലും നൂറു വർഷം മുൻപ് മുതൽ തന്നെ പാശ്ചാത്യർ സ്റ്റീരിയോസ്കോപി പരീക്ഷണങ്ങളിലേക്ക് കടന്നിരുന്നു. 3D നിശ്ചല ചിത്രം കാണാന്‍ കഴിയുന്ന ഉപകരണമായ സ്റ്റീരിയോസ്കോപ് ആദ്യമായി നിർമ്മിച്ചത് 1884 ൽ ആണ്. സ്കോട്ട്ലാന്റ് കാരനായ ഡേവിഡ് ബ്രൂസ്റ്റർ ആയിരുന്നു അതുണ്ടാക്കിയത്.

1851 ൽ വിക്ടോറിയ രാജ്ഞിയുടെ സ്റ്റീരിയോ സ്കോപിക് ചിത്രങ്ങളുടെ ഒരു പ്രദർശനം ലണ്ടനിൽ നടന്നു. 1915 ൽ ആദ്യത്തെ anaglyph 3D സിനിമ “Jim the pen man” നിർമ്മിക്കപ്പെട്ടു. ചുവപ്പും നീലയും നിറങ്ങളിലുള്ള ഗ്ലാസുകൾ പിടിപ്പിച്ച കണ്ണട ഉപയോഗിച്ചാണ് anaglyph 3D സിനിമ കാണേണ്ടത്. സിനിമ പ്രദർശിപ്പിക്കുന്നതും ചുവപ്പും നീലയും നിറങ്ങളിലുള്ള രണ്ട് വ്യത്യസ്ത ഫ്രെയിമുകളിലാണ്. സാങ്കേതികൾ പിഴവുകൾ കാരണം ഈ സിനിമ തുടക്കത്തിൽ തന്നെ പരാജയപ്പെടുകയാണുണ്ടായത്.

1922 ൽ ആദ്യത്തെ 3D കഥാ സിനിമ അമേരിക്കയിൽ പ്രദർശിപ്പിക്കപ്പെട്ടു. ഈ സിനിമയും നിർമ്മിച്ചത് അനഗ്ലിഫ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്. ഈ സിനിമ ഷൂട്ട് ചെയ്തത് രണ്ട് ക്യാമറ ചേർത്ത് വച്ചിട്ടായിരുന്നു. അത് പ്രദർശിപ്പിക്കാനായി രണ്ട് പ്രൊജക്ടറുകൾ ഒരുമിച്ച് ഉപയോഗിച്ചു. “The power of love” എന്ന ഈ സിനിമ വെറും രണ്ട് പ്രദർശനങ്ങൾ മാത്രമേ നടത്താൻ കഴിഞ്ഞുള്ളൂ.1952 ൽ ആദ്യത്തെ മുഴുനീള 3D സിനിമ റിലീസായതോടെ അമേരിക്കയിലാകെ 3D തരംഗം കത്തിപ്പടർന്നു. “Bwana Devil” എന്ന ആ സിനിമയുടെ നിർമ്മാണച്ചെലവ് മൂന്നു ലക്ഷം ഡോളർ ആയിരുന്നു. നേടിയത് അഞ്ച് മില്ല്യണ്‍ ഡോളറും.

3D സിനിമയുടെ സുവർണ്ണ കാലഘട്ടമായിരുന്നു പിന്നീടുള്ള കുറച്ച് വർഷക്കാലം. 3D സിനിമയിൽ അനഗ്ലിഫ് ടെക്നോളജി വിട്ട് ഇന്ന് നമ്മള്‍ 3ഡി സിനിമ കാണാന്‍ ഉപയോഗിക്കുന്ന പോളറൈസ്ഡ് ടെക്നോളജി ഉപയോഗിച്ചു തുടങ്ങിയതും ഇവിടം മുതലാണ്.

ആദ്യത്തെ സിനിമാസ്കോപ്പ് 3D 1960 ൽ പുറത്തിറങ്ങിയ “September storm” ആയിരുന്നു. 1966 ൽ പുറത്തിറങ്ങിയ “The Buble” എന്ന അമേരിക്കൻ 3D സിനിമ അതുവരെയുള്ള ചിത്രീകരണ രീതികളിൽ നിന്നുമാറി ഒറ്റക്യാമറയിൽ തന്നെ രണ്ട് ലെൻസ് ചേര്‍ത്ത് ഉപയോഗിക്കുന്ന Space vision 3D സാങ്കേതിക വിദ്യ കണ്ടുപിടിച്ചു. ഇങ്ങനെ ഷൂട്ട് ചെയ്യുമ്പോൾ സാധാരണ 35 എം എം ഫിലിമിലെ ഒരു ഫ്രെയിമിന്റെ തന്നെ മുകളിലും താഴെയുമായിട്ടായിരിക്കും ഇടത് വലത് ഫ്രെയിമുകൾ ചിത്രീകരിക്കുക. ഈ 3D സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഒരു പ്രൊജക്ടര്‍ മതി എന്നതും ഈ സാങ്കേതിക വിദ്യയുടെ മേന്മയായിരുന്നു. അതിനാല്‍ left-right ഇമേജുകള്‍ സിങ്ക് ചെയ്യുക കടമ്പ ഇതിനുണ്ടായിരുന്നില്ല.

1981 ലാണ് അടുത്ത 3D തരംഗം ആരഭിക്കുന്നത്. “Comin at ya” എന്ന സിനിമയുടെ റിലീസോടെ ഹോളിവുഡിൽ 3D സിനിമകളുടെ പ്രളയം വീണ്ടുമുണ്ടായി.ഒപ്പം ഇന്ത്യയിലും ആദ്യത്തെ 3D സിനിമ നിർമ്മിക്കപ്പെട്ടു. നവോദയായുടെ ക്യാമറയില്‍ 3D ലെന്‍സ് ഘടിപ്പിച്ചുകൊണ്ട് ഷൂട്ട് ചെയ്യുകയായിരുന്ന “മൈ ഡിയർ കുട്ടിച്ചാത്തൻ” എന്ന മലയാള സിനിമ 1984 ൽ റിലീസായി. പോളരൈസ്ഡ് 3D സിസ്റ്റമായിരുന്നു കുട്ടിച്ചാത്തന് ഉപയോഗിച്ചത്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ പണം വാരിയ പടങ്ങളിലൊന്നായി അത് മാറി.

Advertisement

ഒപ്പം ഹിന്ദിയിൽ “Shiv ka insaf”, തമിഴിൽ “അന്നൈ ഭൂമി, തങ്കമാമ”, മലയാളത്തിൽ തന്നെ “പൌർണമിരാവിൽ” എന്നീ 3ഡി സിനിമകൾ കൂടിയിറങ്ങിയെങ്കിലും അവയ്ക്കൊന്നും വേണ്ടത്ര വിജയം കൈവരിക്കാനായില്ല.

 41 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment10 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment11 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 day ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment4 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment6 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement