fbpx
Connect with us

Space

നക്ഷത്ര ബംഗ്ളാവിന്റെ ചരിത്രം

ആകാശവിതാനത്തിലെ അത്ഭുതങ്ങളിലേക്ക് ഊർന്നു ചെല്ലുന്ന, തിരുവനന്തപുരത്തെ വാനനിരീക്ഷണാലയവും ദൂരദർശിനിയും ചേർന്നാണ് ‘നക്ഷത്ര ബംഗ്ളാവ്’ എന്നറിയപ്പെടുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ സ്വാതി തിരുനാൾ മഹാരാജാവ്

 560 total views

Published

on

നക്ഷത്ര ബംഗ്ളാവ്
Astrological Observatory

ആകാശവിതാനത്തിലെ അത്ഭുതങ്ങളിലേക്ക് ഊർന്നു ചെല്ലുന്ന, തിരുവനന്തപുരത്തെ വാനനിരീക്ഷണാലയവും ദൂരദർശിനിയും ചേർന്നാണ് ‘നക്ഷത്ര ബംഗ്ളാവ്’ എന്നറിയപ്പെടുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ സ്വാതി തിരുനാൾ മഹാരാജാവ് സ്ഥാപിച്ച നക്ഷത്ര ബംഗ്ളാവ്, ഭാരതത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ വാനനിരീക്ഷണാലയങ്ങളിൽ ഒന്നാണ്. മദ്രാസ് ഒബ്സർവേറ്ററി, ലഖ്‌നൗവിലെ റോയൽ ഒബ്സർവേറ്ററി എന്നിവയ്ക്ക് ശേഷം ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും പഴക്കം ചെന്നതാണ് തിരുവിതാംകൂർ ഒബ്സർവേറ്ററി.
കനകക്കുന്നിന് എതിർവശത്തും വെല്ലിങ്ടൺ വാട്ടർ വർക്‌സിനു സമീപവുമായി, സമുദ്രനിരപ്പിൽ നിന്ന് 60 മീറ്റർ ഉയരത്തിലുള്ള, ഒബ്സെർവേറ്ററി ഹിൽസ് എന്നയിടത്താണ് ഈ നക്ഷത്ര ബംഗ്ളാവ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ ഓഫീസിലേക്ക് പോകുന്ന റോഡും നിരീക്ഷണാലയത്തിലേക്ക് നയിക്കുന്നു. നഗരത്തിലെ ഏറ്റവും ഉയർന്ന ഇടവും ഇവിടമാണ്.

75 വർഷത്തിൽ ഒരിക്കൽ മാത്രം ഭൂമിയിൽ നിന്ന് കാണാൻ പറ്റുന്ന ഹാലി ധൂമകേതു (Halley’s Comet) അവസാനമായി 1986ൽ നഗരവാസികൾ ദർശിച്ചത് നക്ഷത്ര ബംഗ്ളാവിലെ ദൂരദർശിനിയിലൂടെയാണ്. തിരുവനന്തപുരത്ത് കേരള സർവകലാശാലയുടെ വാനനിരീക്ഷണകേന്ദ്രത്തിൽ നിന്നും 1995 ഒക്ടോബർ 24 ലെ സൂര്യഗ്രഹണം വീക്ഷിച്ചത് 155 വർഷം പഴക്കമാർന്ന ദൂരദർശിനിയിലൂടെ ആയിരുന്നു. കേരള സർവകലാശാലയുടെ കീഴിലുള്ള ഏറ്റവും പഴയ സ്ഥാപനമാണിത്. ഫിസിക്സ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഈ നിരീക്ഷണ കേന്ദ്രത്തിൽ ദേശീയ പ്രോഗ്രാമുകളുമായുള്ള പങ്കാളിത്തവും, 11 ഇഞ്ച് ദൂരദർശിനി, സിസിഡി ക്യാമറ, സൺ വർക്ക് സ്റ്റേഷനുകൾ, ഇമേജ് പ്രോസസ്സിംഗ് എന്നിങ്ങനെയുള്ള ആധുനിക സൗകര്യങ്ങളുമുണ്ട്. കംപ്യൂട്ടേഷണൽ സൗകര്യങ്ങൾ, ഒരു ലൈബ്രറി, ഓഡിയോ-വീഡിയോ സൗകര്യങ്ങൾ എന്നിവ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ലഭ്യമാണ്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കുമായി ആകാശനിരീക്ഷണ പരിപാടികൾ വൈകുന്നേരങ്ങളിൽ സംഘടിപ്പിക്കുന്നു.
#ജോൺകാൾഡെകോട്ട്
(John Caldecott, 16 സെപ്റ്റംബർ 1801 – 16 ഡിസംബർ 1849)
എ.ഡി 1836 ല്‍ ജെ. കാൾ‍ഡെക്കോട്ടിന്റെ നിയന്ത്രണത്തിലാണ് ഈ ഒബ്സെർവേറ്ററി രൂപം കൊണ്ടത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ Commercial Agent, Master Attendant എന്നീ പദവികളിൽ ആലപ്പുഴയിൽ പ്രവർത്തിച്ചിരുന്ന ജോൺ കാൾ‍ഡെകോട്ട്, കാലാവസ്ഥാ നിരീക്ഷകനും, ജ്യോതിശാസ്ത്രജ്ഞനും കാന്തിക ശാസ്ത്രജ്ഞനുമായിരുന്നു. അന്ന് റസിഡന്റ് / ബ്രിട്ടീഷ് സർക്കാർ പ്രതിനിധിയായിരുന്ന ജനറൽ സ്റ്റുവർട്ട് ഫ്രേസർ അദ്ദേഹത്തെ സ്വാതി തിരുനാളിന് പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് വാനനിരീക്ഷണാലയം ആരംഭിക്കാൻ മഹാരാജാവ് നിശ്ചയിച്ചത്. ഇന്ത്യയുടെ തെക്കേ അറ്റത്ത് വാനനിരീക്ഷണകേന്ദ്രം സ്ഥാപിക്കുന്നത് കൊണ്ടുണ്ടാകുന്ന നേട്ടം മഹാരാജാവിന്റെ ശ്രദ്ധയിൽ കൊണ്ട് വന്നതും കാൾ‍ഡെകോട്ട് ആയിരുന്നു. അങ്ങനെ ജ്യോതിശാലയുടെ ആദ്യത്തെ ഡയറക്‌ടർ / ജോതിർ‍നിരീക്ഷകനായി സർക്കാർ കാൾ‍ഡെകോട്ടിനെ നിയമിച്ചു.
ശൂരനാട്ട് കുഞ്ഞൻ പിള്ള പറയുന്നതിങ്ങനെ…
കൊ. വർ. 1011 ആം ആണ്ട് (AD 1836) അവിടുന്ന് (സ്വാതി തിരുനാൾ) ആലപ്പുഴ എഴുന്നള്ളിയപ്പോൾ അവിടെ വാണിജ്യ പ്രതിനിധി ആയിരുന്ന കാൾഡെകോട്ടിന്റെ ജ്യോതിഷ നിരീക്ഷണ യന്ത്രങ്ങൾ കാണുവാനിടയായി. അതിനു ശേഷം ജ്യോതിശാസ്ത്രത്തിൽ അവിടത്തേക്ക്‌ കൂടുതൽ താൽപ്പര്യമുണ്ടായി. 1012 -ആം ആണ്ട് തിരുവനന്തപുരത്ത് ഒരു നക്ഷത്ര ബംഗ്ളാവ് സ്ഥാപിക്കുകയും കാൾഡെകോട്ടിനെ ഗവണ്മെന്റ് ജ്യോതിർ നിരീക്ഷകനായിട്ട് (Government Astronomer) നിയമിക്കുകയും ചെയ്‌തു. കാൾഡെകോട്ടിന്റെ പക്കൽ നിന്ന് രണ്ടു നിയോൺ ലൈറ്റും രണ്ടു ടെലിസ്കോപ്പുകളും മറ്റും വാങ്ങിച്ചതായി 1013 തുലാം 16 ആം തീയതിയിലെ ഒരു നീട്ടിൽ കാണുന്നു. *
#ആദ്യകാലപ്രവർത്തനം
രണ്ടു നിയോൺ ലൈറ്റും കാൾ‍ഡെകോട്ടിന്റെ തന്നെ ചില ജ്യോതിശാസ്ത്ര ഉപകരണങ്ങളുമായാണ് നിരീക്ഷണശാല പ്രവർത്തനം ആരംഭിച്ചത്. നിരീക്ഷണത്തിനു വേണ്ടുന്ന ഉപകരണങ്ങൾ യൂറോപ്പിൽ നിന്നും വാങ്ങുവാൻ നിർദേശം നൽകിയതും ഇദ്ദേഹമാണ്. ഒരു ട്രാൻസിറ്റ്, ഒരു മധ്യരേഖാ ദൂരദർശിനി (Transit and Equatorial Telescopes) രണ്ട് ധ്രുവ രേഖാ ചക്രങ്ങൾ (Meridian Circle) എന്നിവ നിരീക്ഷണാലയത്തിൽ പിന്നീട് സ്ഥാപിച്ചു. 1841 ഏപ്രിലിൽ ഭൂമിയുടെ കാന്തികക്ഷേത്രം അളക്കുന്നതിനുള്ള ഉപകരണങ്ങളും അദ്ദേഹം യൂറോപ്പിൽ നിന്ന് കൊണ്ടുവന്നു. അഞ്ച് അടി ഫോക്കൽ ലെങ്ത്തും, നാല് ഇഞ്ച് അപ്പർച്ചറും ഉള്ള ഒരു ട്രാൻസിറ്റ് ടെലിസ്‌കോപ്പ്, ഒരു ട്രാൻസിറ്റ് ക്ലോക്ക്, 18, 15 ഇഞ്ച് സർക്കിളുകളും ശക്തമായ ദൂരദർശിനികളുമുള്ള Altitude-Azimuth ഉപകരണം എന്നിവ നിരീക്ഷണാലയത്തിനായി തുടക്കത്തിൽ ശേഖരിച്ച ഉപകരണങ്ങളിൽ ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ യൂറോപ്പ് യാത്ര വേളയിൽ ആക്ടിങ് ഡയറക്ടർ ആയി പ്രവർത്തിച്ചത് റവ. ജോസൈയ സ്‌പെർസ്‌നൈഡർ ആയിരുന്നു.
ആകാശത്തിന്റെ സമ്പൂർ‍ണ്ണക്കാഴ്‌ചയ്ക്കായി കുന്നിൻ മുകളിലെ സ്ഥലം തിരഞ്ഞെടുത്തു. മദ്രാസ് എഞ്ചിനീയേർസിന്റെ ക്യാപ്റ്റൻ ജോൺ ഹോർസ്‌ലിയാണ് കെട്ടിടം നിർമ്മിച്ചത്. (കരമന പാലം നിർമ്മിച്ചതും ഇദ്ദേഹമാണ്). അന്നത്തെ മദ്രാസ് പ്രസിഡെൻസി സൈന്യത്തിന്റെ യന്ത്രശാസ്ത്ര സൈനിക വിഭാഗത്തിലെ (Engineering Corps) ഒരു എഞ്ചിനീയേർസ് ഗ്രൂപ്പ് ആയിരുന്നു, മദ്രാസ് സാപ്പിയർസ്‌ എന്ന് അറിയപ്പെട്ടിരുന്ന, മദ്രാസ് എഞ്ചിനിയേർസ് ഗ്രൂപ്പ്.
1841 ൽ ഒരു കാന്തിക, കാലാവസ്ഥാ നിരീക്ഷണാലയം നിർമ്മിക്കുകയും 7 അടി നീളമുള്ള മധ്യരേഖാ ദൂരദർശിനിക്കായി ഒരു പുതിയ കെട്ടിടം 1842 ൽ നിർമ്മിക്കുകയും ചെയ്തു. ഈ നക്ഷത്രനിരീക്ഷണശാലയുടെ ഉപയോഗത്തിന് വേണ്ടി ഒരു അച്ചടിശാല സ്ഥാപിക്കുകയുണ്ടായി. ഇപ്രകാരമാണ് ഇന്നത്തെ സർക്കാർ അച്ചടിശാലയുടെ (#Government_Press) ആരംഭം. അവിടെ ആദ്യമായി അച്ചടിച്ചത് കൊല്ലവർഷം 1015 -ആം ആണ്ടത്തെ (1840) പഞ്ചാംഗം ആയിരുന്നു.
1849 ൽ തിരുവനന്തപുരത്തു വച്ച് കാൾഡെകോട്ട് അന്തരിച്ചു. പാളയത്തെ CSI ക്രൈസ്റ്റ് പള്ളിയിലാണ് അദ്ദേഹത്തെ അടക്കം ചെയ്‌തത്‌. അന്നത്തെ റസിഡന്റ് ആയിരുന്ന ജനറൽ കല്ലനുമായി ഉള്ള പ്രശ്‌നങ്ങൾ അവസാനകാലത്ത് അദ്ദേഹത്തിന്റെ മനസ്സിനെ അലട്ടിയിരുന്നു.
ജ്യോതിശാസ്ത്രജ്ഞനായ ഡോ. ജോൺ അല്ലൻ ബ്രൗൺ 1852 മുതൽ ഇവിടെ സമഗ്രമായ ഗവേഷണ നിരീക്ഷണങ്ങൾക്ക് തുടക്കമിട്ടു. 1853 വരെ ബ്രൌണിന്റെ കീഴിൽ‍ കാന്തിക നിരീക്ഷണാലയം (Magnetic Observatory) ആയി ഈ ഒബ്സെർവേറ്ററി നിലനിന്നു. രണ്ട് സ്ഥലങ്ങളിൽ നിന്നും നിരീക്ഷണങ്ങൾ സമന്വയിപ്പിക്കുന്നതിന്, വെളിച്ചം ഉപയോഗിച്ച് സിഗ്നലിംഗ് രീതി വികസിപ്പിച്ചെടുത്തു. കാന്തികക്ഷേത്രത്തിലെ ദൈനംദിന മാറ്റങ്ങൾ മാപ്പ് ചെയ്യുന്നതിന് ബ്രൗൺ വളരെ കൃത്യമായ അളവുകൾ നടത്തി. നിരീക്ഷണാലയത്തിലെ പ്രവർത്തനത്തിന് ബ്രൗണിന് ലണ്ടനിലെ റോയൽ സൊസൈറ്റിയുടെ ഫെലോഷിപ്പ് ലഭിച്ചു. ബ്രൗണിന്റെ പ്രധാനപ്പെട്ട പല കയ്യെഴുത്തുപ്രതികളും ഇപ്പോൾ എഡിൻ‌ബർഗിലെ നാഷണൽ ലൈബ്രറി ഓഫ് സ്കോട്ട്ലൻഡിൽ സംരക്ഷിച്ചിരിക്കുന്നു. 1869 ൽ അദ്ദേഹം വിരമിച്ചു.
കുറച്ചുകാലം അലക്സാണ്ടർ ക്രിച്റ്റൺ മിച്ചൽ ഡയറക്ടർ ആയി പ്രവർത്തിച്ചു. 1921 ൽ കൂടുതൽ മെഷീനുകൾ എത്തിയതോടെ നക്ഷത്ര ബംഗ്ളാവിന്റെ പ്രവർത്തനം സജീവമായി. 1928 മുതൽ ബി. ശിവരാമകൃഷ്‌ണയ്യർ സ്ഥാപനത്തിന്റെ ചുമതല വഹിച്ചു. 1885 ൽ ഈ നക്ഷത്ര ബംഗ്ളാവിന്റെ ഒരു ശാഖ അഗസ്ത്യമലയിൽ സ്ഥാപിച്ചു, പക്ഷെ ഇന്ന് അത് നിലവിൽ ഇല്ല.
#ചരിത്രരേഖകൾ
നക്ഷത്ര ബംഗ്ളാവ് വകയ്ക്ക് ബിലാത്തിയിൽ നിന്ന് കണ്ണാടികളും യന്ത്രങ്ങളും വരുത്തിയതിന് പതിനോരായിരത്തി അഞ്ഞൂറ്റിയഞ്ചു രൂപ പത്തണ ഏഴു പൈസ ചെലവായതായി 1018 ഹജൂർ തിരട്ടുകളിലെ കണക്കുകളിൽ കാണാം. ആദ്യകാല പ്രവർത്തനങ്ങളെപ്പറ്റി മറ്റൊരു രേഖ ഇപ്രകാരമാണ്.
തിരുവനന്തപുരത്ത് ഇപ്പോൾ ഉണ്ടാകുന്ന ജ്യോതിശാല വകയ്ക്ക് ബിലാത്തിയിൽ നിന്നും വരുത്തേണ്ടുന്ന കണ്ണാടി മുതലായ സാമാനങ്ങൾക്ക് ഉദ്ദേശം 27600 കമ്പിനി രൂപായും കൊടുപ്പിച്ച് മെസ്‌തർ കാൽ ഡിക്കറ്റിന് അസിസ്റ്റന്റായി ചെന്നപ്പട്ടണത്തു നിന്നും വരുത്തിയിരിക്കുന്ന അനന്താചാര്യയ്ക്ക് അയാൾ വന്നു ചേർന്ന നാൾ മുതൽക്ക് 150 രൂപാ വീതവും മൂന്ന് ശിപായികൾക്ക് മൂന്നര രൂപാ വീതം പത്തര രൂപായും രണ്ടു ക്ളാസുകാർക്ക് ആറ് രൂപാവീതം പന്ത്രണ്ട് രൂപായും ഒരു റയിട്ടർക്ക് 20 രൂപായും രണ്ടാമനായിട്ട് ഒരു റയിട്ടർക്ക് 15 രൂപായും ഒരു രായസക്കാരന് 12 രൂപായും ഇതിന്മണ്ണം മാസം ഒന്നിന് 224 1/2 രൂപവീതവും കൊടുപ്പിക്കണമെന്ന് കാൾ ഡെ കോട്ട് സായിപ്പിന്റെ ലെറ്റർ വന്ന് റസിഡന്റ് സായിപ്പ് അവർകൾക്ക് എഴുതി അയച്ചതിന് കൽപ്പിച്ചു നിശ്ചയിക്കുന്നത് സായിപ്പ് അവർകൾക്കും സമ്മതമെന്ന് മറുപടി വന്നിരിക്കുന്നതിനാൽ അനുവാദം ഉണ്ടാകണമെന്ന് (1012) – 7534 / 1012-6-23 ലെ ഹജൂർ രായസം **
#ഇന്നലെകൾ
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ വെല്ലിങ്ടൺ വാട്ടർ വർക്ക്സ് കമ്മീഷൻ ചെയ്‌തപ്പോൾ, ഈ കെട്ടിടത്തിന് വഴിമാറിക്കൊടുക്കേണ്ടിവന്നു എങ്കിലും പരിമിതമായ സ്ഥലത്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ ഉയിർത്തെഴുന്നേറ്റു. തുടർന്നുള്ള വർഷങ്ങളിൽ, നിരവധി മാറ്റങ്ങൾക്ക് വിധേയമായി. 1960 കളിൽ നിരീക്ഷണാലയത്തിൽ ജോലി ചെയ്തിരുന്ന ഉണ്ണികൃഷ്ണൻ നായർ അനുസ്മരിക്കുന്നു:
വാച്ചുകൾക്കും ആറ്റോമിക് ക്ലോക്കുകൾക്കും മുമ്പുള്ള ദിവസങ്ങളിൽ, സമയം അറിയാനുള്ള കേന്ദ്രമായിരുന്നു ഈ നിരീക്ഷണാലയം. നക്ഷത്രങ്ങൾ സംക്രമം (Transit) ചെയ്യുന്നതിന്റെ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി, നിരീക്ഷണാലയം പീരങ്കി വെടിയൊച്ചകൾ ഉപയോഗിച്ച് നഗരവാസികൾക്ക് സമയം സൂചിപ്പിക്കുമായിരുന്നു. ഈ രീതി വളരെക്കാലം തുടർന്നു. പിന്നീട് 1943 ൽ തിരുവിതാംകൂറിൽ നിന്ന് റേഡിയോ പ്രക്ഷേപണം ആരംഭിച്ചപ്പോൾ, പ്രക്ഷേപണത്തിന് ശരിയായ സമയം നൽകുന്നത് നിരീക്ഷണാലയം ആയിരുന്നു.
നിരീക്ഷണാലയത്തിന്റെ ചരിത്രത്തിൽ കൗതുകകരമായ ഒരു സംഭവമായിരുന്നു 1941 ലെ ഒരു പുതിയ ധൂമകേതുവിന്റെ കണ്ടെത്തൽ. 1941 ജനുവരിയിൽ, സുബ്രഹ്മണ്യ അയ്യറും രാത്രി സഹായിയായ കുട്ടൻ നായരും അവരുടെ നക്ഷത്ര കാറ്റലോഗുകൾക്ക് അജ്ഞാതമായ ആകാശത്തിലെ ഒരു കൗതുകകരമായ വസ്തുവിനെ കണ്ടെത്തി. പക്ഷേ റോയൽ ഗ്രീൻ‌വിച്ച് ഒബ്സർവേറ്ററിയിലേക്ക് കണ്ടെത്തൽ ടെലിഗ്രാം ചെയ്യുമ്പോഴേക്കും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജ്യോതിശാസ്ത്രജ്ഞർ ആ ധൂമകേതുവിനെ കണ്ടെത്തിയതായി അവകാശപ്പെട്ടു കഴിഞ്ഞിരുന്നു.
ഈ നിരീക്ഷണാലയം ശാസ്ത്രീയമായി ഉപയോഗപ്പെടുത്തിയ വൈജ്ഞാനികരിൽ ഒരാൾ വിക്രം സാരാഭായ് ആയിരുന്നു. അദ്ദേഹത്തിന്റെ കോസ്മിക് റിസർച്ച് ലബോറട്ടറി 1960 കളിൽ നിരവധി വർഷങ്ങളായി നിരീക്ഷണാലയത്തിൽ നിന്ന് പ്രവർത്തിച്ചു. ജി. എൽ. പൈയ്‌ക്കൊപ്പം, ലോകമെമ്പാടും ശ്രദ്ധ നേടിയ ശാസ്ത്രീയ പ്രബന്ധങ്ങൾ ഇവിടെ നിന്ന് അദ്ദേഹം എഴുതി. 1970 കളുടെ തുടക്കത്തിൽ നിരീക്ഷണാലയത്തിന്റെ ശാസ്ത്രീയ പ്രാധാന്യം കുറഞ്ഞു. അതിന്റെ ക്ഷയത്തെക്കുറിച്ച് പ്രൊഫ. ഉണ്ണികൃഷ്ണൻ നായർ പറയുന്നു: “നഗരം വളരുന്നതിനനുസരിച്ച് കെട്ടിടങ്ങളിൽ നിന്നും റോഡുകളിൽ നിന്നുമുള്ള അന്തരീക്ഷമലിനീകരണം ആകാശത്തിന്റെ അവസ്ഥയെ കൂടുതൽ വഷളാക്കി. ആകാശത്തേക്ക് വ്യക്തമായ കാഴ്ച ലഭിയ്ക്കാൻ ഒരു നല്ല നിരീക്ഷണാലയം നഗരപ്രദേശങ്ങളിൽ നിന്ന് അകലെയായിരിക്കണം. ”
ശാസ്ത്രീയ ഊർജ്ജസ്വലതയുടെ നാളുകൾ കടന്നുപോയപ്പോൾ, ജ്യോതിശാസ്ത്ര നിരീക്ഷണാലയം ശാസ്ത്രത്തിന്റെ ജനപ്രിയതയിലേക്ക് തിരിഞ്ഞു. രാത്രികാലത്തെ ആകാശത്തോടുള്ള പൊതുജനങ്ങളുടെ താൽപ്പര്യത്തെ അടിസ്ഥാനമാക്കി, ദൂരദർശിനികൾ പതിവായി സന്ദർശകർക്കായി തുറന്നിരുന്നു. ആകാശത്ത് അപൂർവ സംഭവങ്ങൾ നടക്കുമ്പോൾ ഇവിടം ഒരു വലിയ ജനക്കൂട്ടത്തെ ആകർഷിക്കുന്നു. 1986-2000 കാലഘട്ടത്തിൽ ചുമതല വഹിച്ചിരുന്ന പ്രഭാകരൻ നായർ, 1986 ൽ ഹാലി ധൂമകേതുവിനെ ചുറ്റിപ്പറ്റിയുള്ള ആവേശം ഓർമ്മിക്കുന്നു: “ആ സംഭവം വളരെയധികം പൊതുതാൽ‌പര്യത്തിന് കാരണമായി. ഒരു മാസത്തിനിടെ പതിനായിരക്കണക്കിന് ആളുകൾ ദൂരദർശിനിയിലൂടെ നോക്കാൻ നിരീക്ഷണാലയം സന്ദർശിച്ചു. ഞങ്ങളെ സംബന്ധിച്ചിടത്തോളം, പൊതു ജനങ്ങൾക്കിടയിൽ ശാസ്ത്ര സാക്ഷരത വളർത്തുന്നതിനുള്ള ഒരു വേദിയായി ഇത് മാറി.”
1951 ൽ നിരീക്ഷണാലയത്തിന്റെ കാലാവസ്ഥാ വിഭാഗം ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഏറ്റെടുത്തു. ജ്യോതിശാസ്ത്ര നിരീക്ഷണങ്ങൾ കേരള സംസ്ഥാന സർക്കാരിന് കൈമാറി. 1976 ൽ സംസ്ഥാന സർക്കാർ നിരീക്ഷണ കേന്ദ്രത്തിന്റെ നിയന്ത്രണം കേരള സർവകലാശാലയിലേക്ക് മാറ്റി. വിദ്യാഭ്യാസത്തിനും പൊതു അറിവ് നൽകുന്ന പ്രോഗ്രാമുകൾക്കുമുള്ള ഒരു സ്ഥാപനമായി ഇത് ഇപ്പോൾ പ്രവർത്തിക്കുന്നു.
#നക്ഷത്രബംഗ്ളാവ്
ഇന്ന്
ഒരു കാലത്ത് നൂതനആശയങ്ങളുടെയും ശാസ്ത്രത്തിന്റെയും പ്രഭവകേന്ദ്രമായിരുന്ന, നഗരത്തിലെ ഈ പ്രധാന നാഴികക്കല്ല് ഇന്ന് പക്ഷേ നാമമാത്രമായിരിക്കുന്നു. വല്ലപ്പോഴുമുള്ള സന്ദർശകരൊഴികെ, ഇവിടം ശാന്തമാണ്. കെട്ടിടത്തിന്റെ വലിയ മതിലുകൾക്കുള്ളിൽ പൂട്ടിയിരിക്കുന്നത് 19-ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ നിന്നുള്ള കയ്യെഴുത്തുപ്രതികൾ, വാർ‍ത്താപത്രികകൾ, ജ്യോതിശാസ്ത്ര പഞ്ചാംഗങ്ങൾ എന്നിവയാണ്. ആ കാലഘട്ടത്തിലെ ശാസ്ത്രീയ നിരീക്ഷണങ്ങളുടെ കൈയെഴുത്ത് പ്രതികളും കാണാനാകും. ഒരു നൂറ്റാണ്ടിലേറെയായി സമയം കാണിക്കുന്ന പഴക്കംചെന്ന Vintage Sidereal ക്ലോക്ക് കാണാം. നടുവിലെ ഹാളിൽ 1840 ലെ ട്രാൻസിറ്റ് ദൂരദർശിനി ഉണ്ട്. അക്കാലത്ത് ശേഖരിച്ച പല ഉപകരണങ്ങളും ഇപ്പോഴും ഉള്ളിൽ കാണാം.
1840 ൽ ലണ്ടനിലെ ഡോളണ്ട് എന്ന കമ്പനി നിർമ്മിച്ച 5 ഇഞ്ച് വ്യാസമുള്ള ലെൻസുകൾ ഘടിപ്പിച്ചതാണ്, പിത്തളയിൽ രൂപം കൊടുത്ത ദൂരദർശിനി. ഇന്ന് ഇത് വെള്ളയമ്പലത്തെ ജലസംഭരണിയ്ക്കു മുകളിൽ തുറസ്സായ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്നു. ഇന്നും ഒരു പോരായ്മയും സ്ഥാനചലനവും ദൂരദർശിനിയ്ക്ക് സംഭവിച്ചിട്ടില്ല എന്നത് അതിശയം തന്നെയാണ്. നക്ഷത്ര ബംഗ്ളാവിൽ കാലാവസ്ഥാ നിരീക്ഷണങ്ങൾ ഇപ്പോഴും മുടങ്ങാതെ നടക്കുന്നുണ്ട്.
സ്വാതി തിരുനാൾ , ഫ്രേസർ, കാൾഡെകോട്ട് എന്നിവരുടെ ദീർഘവീക്ഷണത്തിന്റെ മികച്ച സ്മാരകമായി, തിരുവിതാംകൂർ ചരിത്രത്തിലെ ഒരു സുപ്രധാന ഏടായ ഈ നിരീക്ഷണ കേന്ദ്രം നിലകൊള്ളുന്നു.
നക്ഷത്ര ബംഗ്ലാവിന്റെ കാഴ്ചകൾ കാണാൻ ഒരു യൂട്യൂബ് വീഡിയോ.

#കടപ്പാട്
വിവരണങ്ങൾ : ശൂരനാട്ട് കുഞ്ഞൻ പിള്ള, പട്ടം രാമചന്ദ്രൻ, ഡോ. റിച്ചാർഡ് വാൾഡിംഗ്, , തിരുവനന്തപുരം നഗരസഭാ ഔദ്യോഗിക പേജ്, The British Journal for the History of Science, T. ഹരികൃഷ്‌ണൻ, ദി ഹിന്ദു പേപ്പർ, മറ്റു പല സ്രോതസുകൾ
* റഫ: സ്വാതി തിരുനാൾ , പേജ് 17, 38
** റഫ: ചരിത്രത്തിന്റെ ഏടുകൾ , പേജ് 297 – 1012
ചിത്രങ്ങൾ : ഡോ. അച്യുത് ശങ്കർ നായർ, ഡോ. റിച്ചാർഡ് വാൾഡിംഗ്, ഹെറിറ്റേജ് വാക്, രാധാകൃഷ്‌ണൻ AG, ഖദീജ ബായ് , ഇന്റർനെറ്റ്
– നിരീക്ഷണാലയം കാഴ്ച്ചകൾ
-ജ്യോതിശാസ്ത്രജ്ഞൻ ജോൺ കാൾഡെകോട്ട്
– കാലാവസ്ഥാ, കാന്തിക നിരീക്ഷണാലയത്തിൽ ഡോ. അച്യുത് ശങ്കർ, ഡോ. റിച്ചാർഡ്
– നിരീക്ഷണാലയം – ഒരു ദൂരകാഴ്ച്ച
– ഒബ്സെർവേറ്ററിയിലെ സൺ ഡയൽ
– നക്ഷത്ര ബംഗ്ലാവിന്റെ ഒരു പഴയ രേഖാചിത്രം
– നക്ഷത്ര ബംഗ്ലാവിന്റെ രൂപരേഖ
– പഴയകാല ട്രാൻസിറ്റ് ടെലിസ്കോപ്പ് ഡോ റിച്ചാർഡ് പരിശോധിക്കുന്നു
– 1840-1841 യൂറോപ്യൻ പര്യടനത്തിൽ കാൽഡെകോട്ട് വാങ്ങിയ, ലണ്ടനിലെ ‘ഡോളണ്ട് ഓഫ് ലണ്ടൺ’ ന്റെ 7 അടിയുള്ള ഇക്വറ്റോറിയൽ ടെലിസ്കോപ്പ്
– ഡോ. റിച്ചാർഡ് കാൾഡെകോട്ട് ഉപയോഗിച്ചിരുന്ന കസേരയിൽ (2007).
– മദ്രാസ് സാപ്പിയർസ്‌
– പാളയം CSI പള്ളിയിലുള്ള കാൾഡെകോട്ടിന്റെ ശവക്കല്ലറ
Please support our efforts! Do like & follow and invite friends to our page ചരിത്രപ്പെരുമ

 561 total views,  1 views today

Advertisement
Entertainment10 hours ago

തീർച്ചയായും കണ്ടിരിക്കേണ്ട ബയോഗ്രാഫിക്കൽ പ്രിസൺ ലൈഫ് ചിത്രം, സെക്സ് + വയലൻസ് കണ്ടന്റ് ഉണ്ട്

Entertainment11 hours ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment11 hours ago

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയനിൽ പുതിയ ഭരണസമിതി നിലവിൽ വന്നു

Entertainment11 hours ago

സുരേഷ് ഗോപിയുടെ പിറന്നാൾ, മോഹൻലാലും മമ്മൂട്ടിയും കേക്ക് മുറിച്ചു

SEX11 hours ago

കിടപ്പറയിൽ പുരുഷൻ അൽപ്പം മേധാവിത്വം കാണിക്കണമെന്ന് സ്ത്രീകൾ രഹസ്യമായി ആഗ്രഹിക്കുന്നതായി സർവേ

controversy12 hours ago

“മുക്കം ഓണംകേറാ മൂലയാണോടാ തെണ്ടി..?” തന്റെ പരാമർശത്തിനും സമ്മാനമായി കിട്ടുന്ന തെറികൾക്കും വിശദീകരണവുമായി ധ്യാൻ

Entertainment12 hours ago

പ്രതിയെ പ്രതിക്കൂട്ടിൽ നിർത്തിയ വാശി

Health12 hours ago

ചവറ്റുകുട്ടയിലെ തലയോട്ടി ശരിക്കും സംഭവിച്ചതെന്ത് ?

controversy13 hours ago

എന്റെ കൂടി പൈസ കൂടി ഉപയോഗിച്ചാണ് അമ്മ ലെറ്റർപാഡടിച്ചത്, സംഘടനയുടെ മൂന്നാമത് അംഗമാണ് ഞാൻ, ആ ലെറ്റർപാഡിൽ എന്നെ പുറത്താക്കുന്നെങ്കിൽ അപ്പോ നോക്കാം

Cricket13 hours ago

1996 ഫെബ്രുവരി 17, ബറോഡയിൽ നടന്ന ലോകകപ്പ് മത്സരം ഓർമിക്കപ്പെടുന്നത് ഒരേയൊരാളുടെ പേരിലായിരിക്കും

Entertainment14 hours ago

രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി നടൻ ലാൽ; മഹാവീര്യർ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

Entertainment15 hours ago

ഒരുപാടു ചിന്തിപ്പിച്ച, ഒരു സിനിമ.ഓരോ വാക്കുകളിലും ഒരുപാട് അർഥങ്ങൾ ഒളിപ്പിച്ചു വച്ച സംഭാഷണങ്ങൾ

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX2 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

Entertainment6 days ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX1 week ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

Entertainment2 months ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Health3 weeks ago

വദനസുരതം ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചുള്ള ഭക്ഷണത്തിന്റെ മണമുള്ള ഉറകളും വിപണിയിൽ ലഭ്യമാണ്

Entertainment11 hours ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment1 day ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy2 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment2 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment2 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment3 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Entertainment4 days ago

മലയാള സിനിമയിലെ 10 അഡാർ വീഴ്ചകൾ

Entertainment4 days ago

മിന്നൽ മുരളിയിലെ 86 അബദ്ധങ്ങൾ

Entertainment4 days ago

കിച്ച സുദീപ് നായകനായ ‘വിക്രാന്ത് റോണ’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

മിന്നൽ മുരളി സൂപ്പർ, ബേസിലിനൊപ്പം ഒരു ചിത്രം ചെയ്യണമെന്നുണ്ട്

Entertainment4 days ago

അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിൽ, വീഡിയോ വൈറലാകുന്നു

Advertisement
Translate »