നമ്മുടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചരിത്രം അറിയാമോ ?.

0
95
തിരഞ്ഞെടുപ്പ് കമ്മീഷൻ
***********
ബഹുഭൂരിപക്ഷം ആളുകൾക്കും അറിയാവുന്ന ഒരു ചരിത്രം തന്നെ ആണ് നമ്മുടെ തിരഞ്ഞെടുപ്പ് കമ്മീഷനെ പറ്റി. എന്തയാലും വളരെ ചുരുക്കി അതിനെ കുറിച്ച് എഴുതുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 324 ആണ് തിരഞ്ഞെടുപ്പ് കമ്മീഷനെപറ്റി പറയുന്നത്.
ചരിത്രം
°°°°°°°°°°°°
1950 ജനുവരി 25 ന് ആണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്. ഭരണഘടനാപരമായ സ്ഥിര സ്ഥാപനമാണിത്. നിലവിൽ ചീഫ് ഇലക്ഷൻ കമ്മീഷണറും രണ്ട് ഇലക്ഷൻ കമീഷണർമാരുമാണ് ഇലക്ഷൻ കമ്മീഷനിലെ അംഗങ്ങൾ.ഇവരെ നിയമിക്കുന്നത് ഇൻഡ്യൻ രാഷ്ട്രപതിയാണ്. 6 വർഷം അഥവാ 65 വയസുവരെയാണ് ഇവരുടെ കാലാവധി. ഇതിൽ ആദ്യം എന്തു പൂർത്തിയാകുന്നോ അതാണ് നോക്കുക. സുപ്രിം കോടതി ജഡ്‌ജി യുടേതിന് തുല്യമായ സ്‌ഥാനവും പ്രതിമാസ വേതനങ്ങളുമാണ് ഇലക്ഷൻ കമ്മീഷനിലെ അംഗങ്ങൾക്ക്‌ ഉള്ളത് .പാർലിമെന്റിലെ ഇംപീച്മെന്റിലൂടെ മാത്രമേ ഇവരെ സ്ഥാനത്തു നിന്നും നീക്കം ചെയ്യാൻ കഴിയൂ.
രാഷ്ട്രപതി ഉപരാഷ്ട്രപതി എന്നിവരുടെ തിരഞ്ഞെടുപ്പിന് പുറമെ ലോക്‌സഭ, രാജ്യസഭാ, നിയമാസഭകൾ, നിയമസഭാ കൗണ്സിലുകൾ എന്നിവിടങ്ങളി ലേക്കുമുള്ള തിരഞ്ഞെടുപ്പുകളും ഇലക്ഷൻ കമ്മീഷന്റെ ചുമതലയാണ്. വോട്ടർ പട്ടിക തയ്യാർ ആക്കുക, എം.പി മാരുടെയും എം.എൽ.എ മാരുടെയും അയോഗ്യതയെ സംബന്ധിക്കുന്ന കാര്യങ്ങളിൽ രാഷ്ട്രപതിയെ ഉപദേശിക്കുക. തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ പരിശോധിക്കുക എന്നിവയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തങ്ങൾ ആണ്.
1950 മുതൽ 1989 ഒക്ടോബർ 15 വരെ ഒരു ചീഫ് ഇലക്ഷൻ കമ്മീഷണർ മാത്രമാണ് ഇലക്ഷൻ കമ്മീഷനിൽ ഉണ്ടായിരുന്നത്. എന്നാൽ 1989 ഒക്ടോബർ16 മുതൽ രണ്ട് ഇലക്ഷൻ കമീഷണർമാർ കൂടി നിയമിതരായി.ആർ വി എസ് പേരിശാസ്ത്രി ആയിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് എസ് ധ വോന,വി എസ് സീഗൽ എന്നിവർ കമ്മീഷണർമാരും.വീണ്ടും 1990ജനുവരി 2 മുതൽ സെപ്റ്റംബർ 30 വരെ ഒരംഗം മാത്രമേ കമ്മീഷണിൽ ഉണ്ടായിരുന്നൊള്ളു.1993 ഒക്ടോബർ ഒന്ന് മുതൽ വീണ്ടും മൂന്ന് അംഗ കമ്മീഷൻ ആയി.
അറിഞ്ഞിരിക്കേണ്ട കാര്യം ലോക്സഭ നിയമസഭ തിരഞ്ഞെടുപ്പ് കളിലേക്കുള്ള വോട്ടർ പട്ടിക തയ്യാർ ആക്കുന്നത് ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർ ആണ്. സംസ്‌ഥാന സർക്കാരുമായി കൂടി ആലോചിച്‌ ഇലക്ഷൻ കമ്മീഷനാണ് ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസറെ നിയമിക്കുന്നത്