ഹിപ്പിയിസത്തിന്റെ ചരിത്രം

300

സുനിൽ സനിൽ ചാണക്യൻ എഴുതുന്നു

ഹിപ്പിയിസം

Sunil Sanil Chanakkyan
Sunil Sanil Chanakkyan

ആധുനിക നാഗരികതയുടെ പൊള്ളത്തരത്തിനെതിരെ 1960-കളിൽ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി മുതലായ സമ്പന്ന മുതലാളിത്തരാജ്യങ്ങളിൽ രൂപംകൊണ്ട യുവജനങ്ങളുടെ പ്രതിഷേധ പ്രസ്ഥാനം. കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്‌കോയിലായിരുന്നു ഉദ്ഭവം. അക്രമരഹിതമായ അരാജകത്വം, പരിസ്ഥിതിയോടുള്ള ആഭിമുഖ്യം, പാശ്ചാത്യഭൗതികവാദത്തിന്റെ തിരസ്കാരം എന്നിവയായിരുന്നു പ്രസ്ഥാനത്തിന്റെ മുഖ്യലക്ഷണങ്ങൾ. രാഷ്ട്രീയ വിമുഖവും യുദ്ധവിരുദ്ധവും കലാത്മകവുമായ ഒരു പ്രതിസംസ്കാരം വടക്കെ അമേരിക്കയിലും യൂറോപ്പിലും ഹിപ്പികൾ രൂപവത്കരിച്ചു. അതിന്റെ അനുരണനം ലോകവ്യാപകമായി ഉണ്ടായി . എൽ.എസ്.ഡി. പോലുള്ള മയക്കുമരുന്നുകളുടെ ഉപയോഗവും പൗരസ്ത്യമിസ്റ്റിസിസത്തോടുള്ള താത്പര്യവും ഹിപ്പികളുടെ മുഖമുദ്രയായിരുന്നു. ഫാഷൻ, കല, സംഗീതം എന്നിവയിലെല്ലാം ഹിപ്പിയിസം വലിയ ചലനങ്ങളുണ്ടാക്കി.

ഹിപ്പികളെക്കുറിച്ച് കേ‌ട്ടിട്ടില്ലാത്ത സഞ്ചാരികള്‍ ചുരുക്കമായിരിക്കും. ജീവിത‌ത്തിലെ ‌സൗഭാഗ്യങ്ങളെ ത്യജിച്ച് മറ്റൊരു ആകു‌ലതുകളുമില്ലാതെ ലോകം മുഴു‌വന്‍ യാ‌‌ത്ര ചെയ്യുന്ന ഒരു സമൂഹമാണ് ഹിപ്പികള്‍. 1960 മുതല്‍ യൂറോപ്പില്‍ ആണ് ഹിപ്പി പ്രസ്ഥാനം പടര്‍ന്ന് പന്തലിച്ച‌തെങ്കിലും ഹിപ്പികള്‍ തങ്ങളുടെ യാത്ര യൂറോപ്പില്‍ മാത്രം ഒതുക്കിയില്ല. ഇസ്താംബുള്‍ കടന്ന് ഇന്ത്യയിലേക്കും അവര്‍ എത്തിച്ചേര്‍ന്നു. നിരോധിക്കപ്പെട്ട മയക്കുമരുന്നുകളുടെ ഉ‌പയോഗവും അരാജകമായ ജീവിതവും ഹിപ്പികളെ പൊതുസമൂഹത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയെങ്കിലും ഒരു സഞ്ചാരിയെന്ന നിലയില്‍ ഹിപ്പികളുടെ യാത്രയേക്കുറിച്ച് മനസിലാക്കുന്നത് ന‌ല്ലതാണ്.

*ഒരു പ്ലാനുമില്ല, വെറുതെ യാത്ര ചെയ്യുക യത്രയ്ക്ക് മുന്‍‌പ് യാതൊരു തയ്യാറെടുപ്പും ഇല്ലാ‌തെയാണ് ഹിപ്പികള്‍ യാത്ര ചെയ്യുന്നത്. മുന്‍കൂട്ടി ഹോട്ട‌ലുകളൊ ബസ് ടിക്കറ്റുകളോ ബുക്ക് ചെയ്യാന്‍ ഹിപ്പികള്‍ മിനക്കെടാറില്ല. ഏതെങ്കിലും ഒരു സ്ഥലത്ത് എത്തിയാല്‍ അവിടെ നിന്നാണ് ഹിപ്പികള്‍ ‌പുതിയ സ്ഥലങ്ങളെക്കുറിച്ച് മനസിലാക്കുന്നത്.

*ആഢംബരമായ കാര്യങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുന്നവരാണ് ഹിപ്പികള്‍. യാത്രയാണെങ്കിലും താമസമാണെങ്കിലും ഷോപ്പിംഗ് ആണെങ്കിലും എല്ലാക്കാര്യത്തിലും മിതവ്യയം കാണിക്കുന്നവരാണ് ഹിപ്പികള്‍. കൂടുതല്‍ ചിലവ് വരുന്ന സ്ഥലങ്ങളിലും ആള്‍കൂട്ടങ്ങള്‍ ഉള്ള സ്ഥലങ്ങളിലും ഹിപ്പികള്‍ യാത്ര ചെയ്യാറില്ല.

*ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യുന്ന ഹിപ്പികള്‍ അവരുടെ യാത്ര ചെലവ് പരമാവധി കുറയ്ക്കാന്‍ ശ്രമിക്കും. സൈക്കിള്‍ യാത്ര, കാല്‍‌നടയാത്ര, ലോക്കല്‍ട്രെയിന്‍ എന്നീ മാര്‍ഗങ്ങളിലൂടെയാണ് അവര്‍ പുതിയ സ്ഥലങ്ങളില്‍ എത്തിച്ചേരുന്നത്. ഹിപ്പികള്‍ ഒരിക്കലും ഫ്ലൈറ്റിലോ ട്രെയിനുകളിലെ ആഢംബര ക്ലാസിലോ യാത്ര ചെയ്യാറില്ല.

*തദ്ദേശിയരുമായി സൗഹൃദം സ്ഥാപിക്കുന്നവരാ‌ണ് ഹിപ്പികള്‍. ഒരു നാട്ടില്‍ എത്തിച്ചേരുമ്പോള്‍ അവിടുത്തെ സംസ്കാരത്തെക്കുറിച്ചും കലകളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും വിശ്വാസത്തെ‌ക്കുറിച്ചും അറിവ് നേടാന്‍ ശ്രമിക്കുന്നവരും അവരുമായി ഇഴകിച്ചേരാന്‍ ശ്രമിക്കുന്നവരു‌മാണ് ഹിപ്പികള്‍.

*ചെലവു‌കുറഞ്ഞ താമസ സ്ഥലം തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്ര‌ദ്ധിക്കുന്നവരാണ് ഹിപ്പികള്‍, ഷാക്കുകള്‍, ടെന്റുകള്‍, ചെലവ് കുറഞ്ഞ മാന്‍ഷനുകള്‍ എന്നിവിടങ്ങളിലാണ് ഹിപ്പികള്‍ തങ്ങാറു‌ള്ളത്.

*എത്തി‌ച്ചേരുന്ന ഒരോ നാട്ടിലേയും തനതു വിഭവങ്ങള്‍ രുചിച്ച് നോക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഹിപ്പികള്‍. അവിടുത്തെ ഭക്ഷണങ്ങള്‍ പഴവര്‍ഗങ്ങള്‍ എന്നിവയെല്ലാം ഹിപ്പികള്‍ ഇഷ്ടപ്പെടുന്നു. എന്തെങ്കിലും വിഭവങ്ങളോട് പ്ര‌ത്യേകം മമതകാണിക്കുന്നവരല്ല ഹിപ്പികള്‍ എന്ന് ചുരുക്കം.

*വിവിധ സ്ഥലങ്ങളിലെ ഫാ‌ഷനുകള്‍ അണിയാന്‍ ഇഷ്ടപ്പെടുന്നവരാണ് ഹിപ്പികള്‍. ഇന്ത്യയില്‍ എത്തുന്നവര്‍ സാരിയും സിന്ദൂരവും കുപ്പിവളകളും അണിയുന്നത് കാണാം.

*ശാന്തശീലരും സമാധാനപ്രിയരുമായ ഹിപ്പികള്‍ പ്രകൃതി ‌സ്നേഹികള്‍ കൂടെയാണ്. പ്ലാസ്റ്റിക് വസ്തുക്കള്‍ ഉ‌പയോഗിക്കാത്ത ഹിപ്പികള്‍ തുണിസഞ്ചികളാണ് സാധാ‌രണയായി ഉപയോഗിക്കാറ്.

*സ്വ‌‌തന്ത്രരായി യാത്ര ചെ‌യ്യാന്‍ ആഗ്രഹിക്കുന്നവരാണ് ഹിപ്പികള്‍. കൂട്ടംകൂടി യാത്ര ചെയ്യുമ്പോഴും അവരവരവുടെ സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നവരാണ് അവര്‍. അതിനാല്‍ തന്നെ പര‌‌സഹായം ഇല്ലാതെ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് ഹിപ്പികള്‍

അറുപതുകളുടെ അവസാനം മുതല്‍ പാശ്ചാത്യ രാജ്യങ്ങളിലെ യുവാക്കളുടെ ഇടയില്‍ പ്രചരിച്ചിരുന്ന ഒരു പ്രസ്ഥാനമാണ് ഹിപ്പി പ്രസ്ഥാനം. ആധുനിക ജീവിതത്തിലെ പൊള്ളത്തരങ്ങള്‍ക്ക് എതിരേയുള്ള ഒരു പ്രതിഷേധ ജീവിത രീതിയായിരുന്നു ഹിപ്പികള്‍ നയിച്ചിരുന്നത്. യാത്രയെന്നത് ഹിപ്പികള്‍ അവരുടെ ജീവിതത്തിന്റെ ഭാഗമാക്കിമാറ്റി. അറുപതുകളുടെ അവസാനത്തിലും എഴുപതുകളുടെ ആരംഭത്തിലുമായി ആയിരക്കണക്കിന് ഹിപ്പികള്‍ ഇന്ത്യയിലും എത്തി. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഏതെന്‍സ്, ഇസ്താംബൂള്‍, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ വഴിയായിരുന്നു അവരുടെ ഇന്ത്യന്‍ സന്ദര്‍ശനം. അതിനാല്‍ ഈ വഴിക്ക് ഒരു പേരും വീണു. ഹിപ്പി ട്രെയില്‍ എന്നാണ് ഈ സ്ഥലം അറിയപ്പെട്ടത്. ബസുകളിലും ട്രെയിനുകളിലും കാല്‍നടയായും ആയിരുന്നു ഹിപ്പികളുടെ യാത്ര. എങ്ങനെ ചിലവ് കുറച്ച് യാത്ര ചെയ്യാം എന്നതാണ് ഹിപ്പികളുടെ ചിന്ത. പലസ്ഥലങ്ങളിലും ഹിപ്പികള്‍ക്കുവേണ്ടി മാത്ര ലോഡ്ജുകളും റെസ്റ്റോറെന്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഹിപ്പികള്‍ ഇന്ത്യയിലേക്ക് പാക്കിസ്ഥാനില്‍ നിന്ന് വാഗാ അതിര്‍ത്തി വഴിയാണ് ഹിപ്പികള്‍ ഇന്ത്യയിലേക്ക് എത്തിച്ചേരുന്നത്. ഡല്‍ഹിയില്‍ എത്തിച്ചേരുന്ന ഹിപ്പികളുടെ ഇന്ത്യയിലെ ഇഷ്ട സ്ഥലങ്ങളിലൊന്ന് വാരണാസിയാണ്.

* ഋഷികേശ് 1960 മുതല്‍ ഹിപ്പികളുടെ താവളമായിരുന്നു ഋഷികേശ്. ഋഷികേശിലെ യോഗയും ആത്മീയതയുമാണ് ഹിപ്പികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കാനുള്ള പ്രധാന കാരണം.

* വാരണാസി ഇന്ത്യയുടെ സാംസ്‌കാരിക തലസ്ഥാനം എന്ന് അറിയപ്പെടുന്ന വാരണാസിയും ഹിപ്പികളുടെ താവളങ്ങളൊന്നാണ്. വാരണാസി എന്ന നഗരത്തിന്റെ സാംസ്‌കാരിക വൈവിധ്യം തന്നെയാണ് ജിപ്‌സികളെ ഇവിടെ തങ്ങാന്‍ പ്രേരിപ്പിക്കുന്നത്.

* പുരി എഴുപതുകളില്‍ ഹിപ്പികള്‍ താവളമാക്കിയ ഇന്ത്യയിലെ ഒരു ക്ഷേത്ര നഗരമാണ് പുരി. സൗത്ത് ഇന്ത്യയിലേക്കുള്ള യാത്രയില്‍ ഹിപ്പികള്‍ താവളമാക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഇത്.

* ഗോവ ഇന്ത്യയില്‍ ഹിപ്പികളുടെ പറുദീസ ഏതെന്ന് ചോദിച്ചാല്‍ ഗോവ എന്ന ഒറ്റ ഒരുത്തരമേയുള്ളു. ഹിപ്പികള്‍ അവരുടെ എല്ലാ സ്വതന്ത്ര്യവും അനുഭവിക്കുന്ന സ്ഥലമാണ് ഇത്.

* ഗോകര്‍ണം ഗോവയുടെ അടുത്തുള്ള കര്‍ണാടകയിലെ ഒരു ബീച്ചാണ് ഗോകര്‍ണം. ഗോവയ്ക്ക് സമീപ പ്രദേശത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ടാണ് ഹിപ്പികള്‍ ഗോകര്‍ണത്തിലും താവളമാക്കിയത്.

* ഹമ്പി കര്‍ണാടകയില്‍ തുംഗഭദ്ര നദിയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രാചീന നഗരമായിരുന്നു ഹമ്പി. ഇപ്പോള്‍ അവിടെ നഗരാവശിഷ്ടങ്ങള്‍ മാത്രമേയുള്ളു. ഹമ്പിയുടെ വിചിത്രമായ പ്രകൃതി ഭംഗിയായിരിക്കും ഹിപ്പികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്നത്.

* കോവളം കോവളമാണ് കേരളത്തിലെ ഹിപ്പികളുടെ പ്രധാന താവളം. അറുപത് എഴുപത് കാലഘത്തില്‍ നിരവധി ഹിപ്പികളാണ് ഇവിടെ എത്തിച്ചേര്‍ന്നത്. കോവളത്തെ സുന്ദരമായ ബീച്ചുകളാണ് ഹിപ്പികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കാന്‍ പ്രധാന കാരണം.

* വര്‍ക്കല കോവളം കഴിഞ്ഞാല്‍ ഹിപ്പികള്‍ എത്തിച്ചേരുന്ന കേരളത്തിലെ മറ്റൊരുസ്ഥലമാണ് വര്‍ക്കല. ഇവിടെ ഹിപ്പികള്‍ക്കായി ലോഡ്ജുകളും മറ്റുമുണ്ട്.

* പോണ്ടിച്ചേരി പുരി കഴിഞ്ഞാല്‍ ഇന്ത്യയുടെ കീഴക്കന്‍ തീരത്തെ, ഹിപ്പികളുടെ ഇഷ്ടസ്ഥലമാണ് പോണ്ടിച്ചേരി.

* പുഷ്‌കര്‍ ഹിപ്പികള്‍ താവളമാക്കിയ രാജസ്ഥാന്‍ പട്ടണമാണ് പുഷ്‌കര്‍. പുഷ്‌കറിലെ മരുഭൂമിയില്‍ ക്യാമ്പ് ചെയ്യാനാണ് ഹിപ്പികള്‍ ഇവിടെ എത്താറുള്ളത്.

* മണാലി ഹിമാചലിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ മണാലി, ഹിപ്പികളുടെ ഇഷ്ട സ്ഥലമാണ്

* അല്‍മോറ ഉത്തരാഖണ്ഡിലെ കുമയൂണ്‍ മേഖലയിലെ അല്‍മോറയാണ് ഹിപ്പികളുടെ മറ്റൊരു താവളം

* ഗാംഗ്‌ടോക് ഹിമാലയന്‍ സാനുക്കളുടെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന, സിക്കിമിലെ ഗാംഗ്‌ടോക്കും ഹിപ്പികളുടെ കേന്ദ്രമാണ്

* കസോള്‍ ഹിമാചല്‍ പ്രദേശിലെ ഭൂണ്ഡൂരിലും മണികരനും ഇടയിലായി പാര്‍വതി നദിയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രാമമാണ് കസോള്‍.

* ധരംകോട്ട് ഹിമാചല്‍ പ്രദേശില്‍ ധര്‍മ്മശാലയ്ക്ക് സമീപത്തായാണ് ധരംകോട്ട് സ്ഥിതി ചെയ്യുന്നത്.

(Courtesy Wikipedia and www.nativeplanet.com)