ലോകം നെഞ്ചിലേറ്റിയെ ജോക്കർ കഥാപാത്രത്തിന്റെ ചരിത്രം

377

എഴുതിയത്  : Kiran Sanjive Sanjuzz

ജോക്കർ

ആളുകൾ നെഞ്ചിൽ ഏറ്റിയ ഇത്രയും അധികം സ്ഥാനം ഉള്ള വേറൊരു കഥാപാത്രം ഇല്ല എന്ന് തന്നെ പറയാം 79വർഷങ്ങൾക് മുൻപ് പിറവി എടുത്ത കഥാപാത്രം ഇന്നും യുവാക്കൾക്കു ഇടയിൽ താരം ആയി നിൽക്കുന്നു എന്ന് അറിയുമ്പോൾ ആണ് കഥാപാത്രത്തിന്റെ വലുപ്പം മനസിലാകുന്നത് ജോക്കറെ പോലെ ഡ്രസ്സ്‌ ഇടാനും മുഖം മിനുക്കി അനുകരിച്ചു നടക്കാനും ഇന്നത്തെ കാലത്തു യുവാക്കൾ തയാറാണ് എന്നത് ആണ് അതിനു കാരണം വില്ലനിസത്തിൽ നില്കുന്ന ഹീറോയിസം ആണ്

മാർവെൽ കഥാപാത്രങ്ങൾ ജനിക്കുന്നതിനു എത്രയോ എത്രയോ മുൻപ് ജനങ്ങളുടെ മനസിൽ കേറിയ കഥാപാത്രങ്ങൾ ആണ് dc കോമിക് കഥാപാത്രങ്ങൾ. അതായത് തോറും താനൊസും ഇവിടെ എത്തുന്നതിനു മുൻപ് തന്നെ ലോകം ഭരിച്ചവർ ആണ് സൂപ്പർമാനും ബാറ്റ്മാനും ജോക്കറും ശരിക്കും ലോകത്തു ഇവർ ഉണ്ടെന്ന് വിജരിച്ച ആളുകൾ ഉണ്ടായിരുന്നു

Image result for joker1940ൽ ബിൽ ഫിംഗർ. ബോംബ് കെയ്ൻ. ജെറി റോബിൻസൺ എന്നിവർ ചേർന്നു ആണ് ജോക്കർനു ജന്മം നൽകിയത് അതായത് മാർവെൽ കഥാപാത്രങ്ങൾ ജനിക്കുന്നതിനു എത്രയോ മുൻപ് ആണ് ജോക്കർ പിറവി എടുത്തത് ബാറ്റ്മാൻന്റെ മുഖ്യ എതിരാളി ആണ് ജോക്കർ. റെഡ് ഹുഡ് എന്ന കുറ്റവാളി ആയിരുന്ന ജോക്കർ ഒരു മോഷണ ശ്രമത്തിനു ഇടയിൽ ബാറ്റുമാന്റെ മുന്നിൽ പെടുന്നു രെക്ഷ പെടാൻ ശ്രമിക്കുമ്പോൾ രാസ വസ്തു നിറച്ച ചടാങ്കിലേക്ക് വീഴുന്നു അതോടെ രൂപവും ഭാവവും മാറുന്നു കണ്ടാൽ തനി ജോക്കർ. അതിനിടയിൽ തന്റെ ഭാര്യയും പിറക്കാൻ ഇരിക്കുന്ന കുഞ്ഞും മരിച്ചു എന്ന് അറിഞ്ഞ ജോക്കർ തനി ഭ്രാന്തനായി മാറി എന്ന് തന്നെ പറയാം. ബാറ്റ്മാൻ കാരണം ആണ് തനിക്കു ഇതൊക്കെ സംഭവിച്ചത് എന്ന് അയാൾ ഉറച്ചു വിശ്വസിച്ചു അന്ന് മുതൽ ജോക്കർ തന്റെ ശത്രു ബാറ്റ്മാനെ കാണുകയും വകവരുത്താൻ ഉള്ള ശ്രമങ്ങളും നടത്തി. ഇതാണ് ജോക്കറുടെ കഥ

Image result for jokerകുറ്റകൃത്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന വില്ലൻ ആണ് ജോക്കർ അമാനുഷിക ശക്തികൾ ഒന്നും ഇല്ലങ്കിലും അതി വിധഗ്തമായ ആക്രമണ പദ്ധതിയും ശാസ്ത്ര സാങ്കേതിക വിദ്യയും കുബുദ്ധിയും ഉപയോഗിച്ച് നിർമിക്കുന്ന അത്യാധുനിക ആയുധവും ഉപയോഗിച്ച് അക്ഷരാർത്ഥത്തിൽ പൊറുതി മുട്ടിച്ച വില്ലൻ ആണ് ജോക്കർ

ബാറ്റമാനു പുറമെ വണ്ടർ വുമൺ സൂപ്പർ മാൻ എന്നിവരെയും ഞെട്ടിച്ച വില്ലൻ ആണ് ജോക്കർ മികച്ച കോമിക് വില്ലൻ ആയി ഇപ്പോഴും നില്കുന്നത് ജോക്കർ ആണ് യുവാക്കൾ ഇന്നും നെഞ്ചിൽ ഏറ്റുന്ന വില്ലന്മാരിൽ മുന്നിൽ ആണ് ജോക്കർ കഥയിൽ വില്ലൻ ആണെങ്കിലും പല ആളുകളുടെയും മനസിൽ വമ്പൻ ഹീറോ തന്നെ ആണ് ജോക്കർ പല നായകന്മാർക്കും കാണിക്കാൻ കഴിയാത്ത ഹീറോയിസം അതാണ് ജോക്കർ