ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘മാളികപ്പുറം’. പ്രഖ്യാപിച്ചത് മുതൽ ചർച്ചയാകുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിഷ്ണു ശശിശങ്കർ ആണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലർ ഇതിനോടകം വൈറലായി കഴിഞ്ഞു. ഇപ്പോഴിതാ മാളികപ്പുറത്തിന്റെ കഥ പറഞ്ഞുള്ള വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മമ്മൂട്ടിയുടെ ശബ്ദത്തിലാണ് മാളികപ്പുറത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ശബരിമല കയറുന്ന സ്ത്രീകളും പെൺകുട്ടികളുമായ കന്നി സ്വാമികളുടെ വിളിപ്പേരാണ് മാളികപ്പുറം എന്നും എങ്ങനെ ആണ് ആ പേര് വന്നതെന്നും വീഡിയോയിൽ മമ്മൂട്ടി വിശദമായി പറയുന്നു.കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം.
സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ, രമേഷ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ, മന്ത്രമോതിരം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന് ശശി ശങ്കറിന്റെ മകനാണ് വിഷ്ണു ശശി ശങ്കർ. ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
എഡിറ്റിങ് നിർവഹിക്കുന്നതും ചിത്രത്തിന്റെ സംവിധായകനായ വിഷ്ണു ശശി ശങ്കർ തന്നെയാണ്. ഛായാഗ്രഹണം വിഷ്ണുനാരായണൻ, സംഗീതം, പശ്ചാത്തല സംഗീതം രഞ്ജിൻ രാജ്, വരികൾ സന്തോഷ് വർമ്മ,ആർട്ട് സുരേഷ് കൊല്ലം, മേക്കപ്പ് ജിത്ത് പയ്യന്നൂർ, കോസ്റ്റ്യൂം അനിൽ ചെമ്പൂർ, ആക്ഷൻ കൊറിയോഗ്രാഫി കനാൽ കണ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രജിസ് ആന്റണി,ക്രിയേറ്റീവ് ഡയറക്ടർ ഷംസു സെയ്ബ,അസോസിയേറ്റ് ഡയറക്ടർ ജിജോ ജോസ്, അസിസ്റ്റന്റ് ഡയറകട്ടേഴ്സ് അനന്തു പ്രകാശൻ, ബിബിൻ എബ്രഹാം, സ്റ്റിൽസ് രാഹുൽ ടി, പി ആർ ഒ മഞ്ജു ഗോപിനാഥ്.