മൈലോയുടെ ചരിത്രം

0
274

മൈലോയുടെ ചരിത്രം

ഓസ്‌ട്രേലിയയുടെ ഐകോണിക് ക്രഞ്ചി പാൽ പാനീയം മൈലോ ആദ്യമായി അവതരിപ്പിച്ചത് 1934 ലെ വലിയ സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്തു ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തിലെ സ്മിത്ത്‌ ടൗണിൽ നിന്നുള്ള കെമിക്കൽ എൻജിനീയർ ആയ തോമസ് മെയ്ൻ ആണ്.

കുടുംബങ്ങൾക്ക് വളരെയധികം പണം ചിലവാക്കാതെ, എന്നാൽ കുട്ടികൾക്കാവശ്യമായ വിറ്റാമിനുകളും ധാതുക്കളും നൽകിക്കൊണ്ട് കുട്ടികൾ കഴിക്കാൻ ഇഷ്ടപ്പെടുന്ന നല്ല രുചിയുള്ള ഒരു ടോണിക്ക് ഡ്രിങ്ക് വികസിപ്പിക്കാൻ നെസ്‌ലെ ആഗ്രഹിച്ചു. പ്രാദേശിക ചേരുവകളായ മാൾട്ടഡ് ബാർലി, ഉണങ്ങിയ പാൽ, കൊക്കോ എന്നിവയിൽ നിന്നും ഈ പാനീയം നിർമ്മിക്കേണ്ടതുണ്ട്.

യുവ ട്രെയിനി കെമിക്കൽ എഞ്ചിനീയറായ തോമസ് മെയ്‌നിനായിരുന്നു ഇതിന്റെ ചുമതല. വിറ്റാമിനുകളും ധാതുക്കളും ചേർത്ത് ഗ്ലാസ്സിന്റെ അടിയിൽ വന്ന് കിടക്കാതെ ഇളക്കുമ്പോൾ അലിഞ്ഞുപോകുന്ന ഒരു മിശ്രിതമായിരുന്നു Nestle കമ്പനിക്ക് വേണ്ടിയിരുന്നത്.. എന്നാൽ ആ ഒരു പോയിന്റിലേക്കു എത്താൻ തോമസ് മെയ്ന് കഴിഞ്ഞില്ല.

ഒരു ദിവസം, മെയ്ൻ തന്റെ അടുക്കളയിലേക്ക് ചെന്നപ്പോൾ, തന്റെ മകളായ മാർഗരറ്റും സഹോദരനും അവരുടെ പാനീയങ്ങളുടെ മുകളിൽ നിന്ന് മൈലോ പൊടിയുടെ ക്രഞ്ചി കഷണങ്ങൾ കോരിയെടുത്തു കഴിക്കുന്നത്‌ കണ്ടു. അപ്പോഴാണ് അയാൾക്ക് മനസ്സിലായത് ക്രഞ്ച് ഒരു പ്രശ്നമല്ല, മറിച്ച് ഒരു സവിശേഷതയാണെന്ന്! ബി.സി ആറാം നൂറ്റാണ്ടിൽ ജീവിക്കുകയും ഐതിഹാസിക ശക്തി കൈവരിക്കുകയും ചെയ്ത ഗ്രീക്ക് ഗുസ്തിക്കാരനായ Milo of Croton ന്റെ പേരിലാണ് മൈലോ അറിയപ്പെടുന്നതു..നാലു വർഷങ്ങൾ എടുത്താണ് ഇന്ന് കാണുന്ന മൈലോ തോമസ് മെയ്ൻ വികസിപ്പിച്ചെടുത്തത്.

1934 ലെ സിഡ്നി റോയൽ ഈസ്റ്റർ ഷോയിലാണ് മൈലോ ആദ്യമായി പൊതുജനങ്ങൾക്കായി അവതരിപ്പിച്ചത്.