പത്രങ്ങളുടെ ചരിത്രം

278

എഴുതിയത് : Shanavas

ആറു മാസങ്ങൾക്ക് മുൻപ് പത്രങ്ങളുടെ ചരിത്രത്തെ പറ്റിയുള്ള ഒരു സെമിനാറിനായി പല സോഴ്സകളിൽ നിന്നും അന്ന് കണ്ടെത്തിയ കാര്യങ്ങളിൽ മനോരമയിൽ വന്ന ഒരു ആർട്ടിക്കിൾ ഭാഗം ആണ് ഇന്ന് അവിചാരിതമായി ആണ് ഭാഗം റൂം ക്ലീൻ ചെയ്യുന്ന ഭാഗം ആയി കിട്ടിയത് സോ അത് പോസ്റ്റ് ചെയുന്നു

പത്രങ്ങൾ
*******
. നമുക്കറിയാമല്ലോ പത്രങ്ങൾ നമ്മുടെ സ്വാതന്ത്ര്യസമരകാലത്ത് അത് ആളുകളിൽ ദേശീയത എത്തിച്ചേരാൻ ഉള്ള ഏക മാർഗം ആയിരുന്നു.മാത്രമല്ല പത്രങ്ങൾ വഹിച്ച പങ്ക് ചില്ലറയല്ല. പത്രങ്ങളുടെ ആദ്യകാല പ്രധാന ഉപയുക്തത എന്നത് ആശയങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്നതായിരുന്നു വന്നു അതിൽ ഒരുപാട് വിജയങ്ങൾ തന്നെ നേടി എന്ന് പറയാം എന്നാൽ പത്രങ്ങളുടെ രസകരമായ ചരിത്രം എന്താണെന്ന് നമുക്ക് നോക്കാം

ചരിത്രം
********
പത്രങ്ങളുടെ ഒരു ആദ്യകാല രൂപം റോമാ നഗരത്തിൽ തന്നെയാണ് എന്ന് പറയാം. റോമാ നഗരത്തിലെ പൊതുസ്ഥലങ്ങളിൽ ദിവസവും പതിച്ചു വച്ച ആക്റ്റാ ഡയർണ(acta diurma) എന്ന കയ്യെഴുത്തു വാർത്തകളാണ് പത്രങ്ങളുടെ ആദിരൂപം. (ബി സി ഇ 59) പ്രതിദിന സംഭവങ്ങൾ ആയിരുന്നുആക്റ്റാ ഡയർണയുടെ അർത്ഥം. സർക്കാർ കാര്യങ്ങൾ ജനങ്ങളെ അറിയിക്കുക എന്നത് ആയിരുന്നു മുഖ്യ ദൗത്യം. ചിലപ്പോൾ ജനനം, മരണം ,വിവാഹം, തുടങ്ങിയവയുടെ അറിയിപ്പുകളും ഉണ്ടാകും. ഇന്നും പത്രങ്ങൾ പരിശോദിച്ചാൽ ഇതേ കാര്യം നമുക്കു കാണാൻ കഴിയും അങ്ങനെ നോക്കുകയാണ് എങ്കിൽ ഇന്നത്തെ പാത്രങ്ങളുടെ ചില ധർമ്മങ്ങൾ ഇവ അന്നേ നിറവേറ്റിയിരുന്നു.

അച്ചടിവിദ്യയും പത്രങ്ങളും
*****************
കടലാസ് നിർമ്മാണവും അച്ചടിവിദ്യ ഉൽഭവിച്ച ചൈനയിലാണ് ആണ് എന്നാൽ സാങ്കേതികമായി വികസിച്ചത് ജർമനിയിലും യൂറോപ്പിലാണ് 1450 ജോഹന്നാസ് ഗുട്ടൻബർഗ് നിർമ്മിച്ച ലോകചരിത്രത്തിൽ വിപ്ലവം തന്നെ സൃഷ്ടിച്ചു എല്ലാം ജർമ്മനിയിൽ ലോകത്തിലെ ആദ്യ ദിനപത്രം relation aller furnemmen und gednckwurdigen historien (account of all distinguished and commemorable news )1605ൽ ജർമനിയിൽ പുറത്തിറങ്ങി .പതിവായി അച്ചടിച്ചു ഇറക്കപ്പെട്ട (news periodical) എന്നാൽ ആദ്യ പത്രമായ അവസാ റിലേഷൻ ഓർഡർ സൈറ്റുങ്(avisa relation order zeitung)ഇതു 1609ൽ ആണ് പുറത്തിറങ്ങിയത് ജർമൻ ഭാഷയിൽ സൈറ്റുങ് എന്നാൽ പത്രം എന്ന് അർത്ഥം.

ഇൻഡ്യയിലെ പത്രങ്ങൾ
****************

ഇന്ത്യയിലെ പത്രങ്ങളുടെ ചരിത്രം തുടങ്ങുന്നത് ജെയിംസ് അഗസ്റ്റസ് ഹിക്കി (james augustus hicky)എന്ന ഇംഗ്ലീഷ് കാരനിൽ നിന്നാണ് 1780ൽ ഇന്ത്യയിലെ ആദ്യ പത്രമായ ബംഗാൾ ഗസറ്റ്(bengal gazette)ഹിക്കി പുറത്തിറക്കി കൽക്കട്ട ജനറൽ അഡ്വൈസർ, ഹിക്കിസ് ഗസറ്റ് എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. പിന്നീട് ഇന്ത്യ ഗസെറ്റ് ,ബംഗാൾ ഹാക്കർ, ജോൺ ബുൾ തുടങ്ങിയ പത്രങ്ങൾ രംഗപ്രവേശം ചെയ്തു എല്ലാം ഇംഗ്ലീഷുകാർക്ക് വേണ്ടി ഇംഗ്ലീഷുകാർ നടത്തിയ ഇംഗ്ലീഷ് പത്രങ്ങൾ ആയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ട് ആദ്യദശകങ്ങളിൽ ഇൻഡോ- ആംഗ്ലിക്കൻ പത്രങ്ങൾക്ക് തുടക്കമായി ഗംഗാധർ ഭട്ടാചാര്യയുടെ ബംഗാൾ ഗസറ്റ് ആണ് ഇത്തരത്തിൽ ആദ്യപത്രം.(1816) തുടർന്ന് ഇന്ത്യൻ ഭാഷാ പത്രങ്ങളുടെ യുഗമായിരുന്നു സെറാംപൂർ മിഷനറിമാർ 1818 ബംഗാളിൽ പുറത്തിറക്കിയ ദിഗ് ദർശൻ ആണ് ആദ്യത്തേത് ഇതേവർഷം ബംഗാളിയിൽ സമാചാർ ദർപ്പൺ (samachar darpan)എന്ന പത്രവും പുറത്തിറങ്ങി തുടർന്ന് ഗുജറാത്തിയിൽ ബോംബെ സമാചാർ(1822) മറാത്തിയിൽ ദർപ്പൺ(1832) തെലുങ്കിൽ ഇതിൽ സത്യ ദൂത(1836) തുടങ്ങിയ ഒട്ടേറെ പഠനങ്ങൾ ഇന്ത്യൻ ഭാഷകളിലായി പ്രസിദ്ധീകരണം തുടങ്ങി.

Advertisements