ഒമാന്റെ ചരിത്രം (ലേഖനം)

415

ഒമാന്റെ ചരിത്രം (ലേഖനം)

By ഷെരീഫ് ഇബ്രാഹിം

———————–

GCC രാജ്യങ്ങള്‍ ഉള്‍പ്പെടെ മറ്റു ഗള്ഫ്‌ രാജ്യങ്ങൾക്ക് ഇല്ലാത്ത പല പ്രത്യേകതകളും വസ്ത്രധാരണത്തിലായാലും ഭൂപ്രുകൃതിയിലായാലും മറ്റും സുൽത്താനേറ്റ് ഓഫ് ഒമാനുണ്ട്.

കാരണം, ഒമാന്‍ഇപ്പോൾ രണ്ടു സ്ഥലങ്ങളിലായും കുറച്ചു സ്ഥലം UAEയുടെ ഉള്ളിൽ Enclave ആയും കിടക്കുന്നു. ഇതേ ഒമാന്റെ ഭരണമുള്ള, ഒമാന്റെ മറ്റൊരു സ്ഥലമായിരുന്നു സന്‍സിബാർ. ഒരുപാടകലെ അതും മറ്റൊരു ഭൂഖണ്ഡമായ ആഫ്രിക്കയിലാണത്. പിന്നീട് ആ രാജ്യം, അയൽരാജ്യമായ ടാങ്കാനിക്ക എന്ന രാജ്യവുമായി യോജിച്ചു ടാൻസാനിയ ആയി.

പ്രവാചകന്റെ കാലം മുതല് ഇസ്ലാം മതം വന്ന രാജ്യമാണ് ഒമാൻ എന്ന മസ്കത്ത്. ഗൾഫ് നാടുകളിലെ ഏറ്റവും പഴയ സ്വതന്ത്രരാജ്യം.

വാസ്കോഡി ഗാമ ഇന്ത്യയിലേക്ക്‌ വരുന്ന കപ്പൽ മാർഗത്തിലെ ഒരു പ്രധാന സ്റ്റോപ്പ് ആയിരുന്നു ഒമാൻ. ഫാർ ഈസ്റ്റ്‌, യൂറോപ്പ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിക്കുള്ള കപ്പൽ പാതയിലെ പ്രധാന സ്ഥലമായിരുന്നു ഒമാൻ. അതിന്റെ കുറച്ചു സൗകര്യം ഫുജൈറക്ക് കിട്ടിയിട്ടുണ്ടെന്ന് ഞാൻ മറക്കുന്നില്ല. അത് കൊണ്ടാണ് UAEയിലെ അബുദാബി ഒഴികെയുള്ള മിക്ക എമിരേറ്റ്കൾക്കും കൊച്ചു കൊച്ചു സ്ഥലങ്ങൾ ഈ ഭാഗങ്ങളിൽ ഉണ്ടായത്.

ഫുജൈറയും ഷാർജയുടെ ഖോർഫുക്കാൻ, കൽബ, റാസൽഖൈമയുടെ കുറച്ചു ഭാഗം ഒഴികെയുള്ള ബാക്കി എല്ലാം പേർഷ്യൻ ഉൾക്കടലിന്നടുത്താണ്. എന്നാൽ ഒമാനും ഫുജൈറയും അറബിക്കടലിന്നടുത്താണ്. 1514ലിലാണ് പോർട്ടുകഗീസ്‌കാർ ഒമാന്റെ ഹോർമൂസ് പിടിച്ചെടുത്തത്. അതാണെങ്കിൽ വളരെയധികം തന്ത്രപ്രാധാനമുള്ള സ്ഥലം. പേർഷ്യൻ ഉൾക്കടലും അറബിക്കടലും സംഘമിക്കുന്ന സ്ഥലം, നമ്മുടെ കന്യാകുമാരി പോലെ. 1650ല് പോർട്ടുഗീസുകാരിൽ നിന്നും ഇമാം (അന്ന് അധികാരപദവിക്ക് സുൽത്താൻ എന്ന് വിളിക്കാറില്ല) സുൽത്താൻ (പേരാണ്) ബിന് സൈഫ് ഹോർമൂസ് പിടിച്ചെടുത്തു. ഈ ഇമാമിന്റെ മകൻ ഇമാം സൈഫ് ബിൻ സുൽത്താൻ 1698ൽ സൻസിബാർ പിടിച്ചെടുത്തു.

1856ൽ സാൻസിബാർ ഒമാൻ ഇമാമിന്റെ കയ്യിൽ നിന്ന് കൈവിട്ടു പോവേണ്ടതായിരുന്നു. കാരണം ഒമാൻ ഇമാം സൈഫ് ബിൻ സുൽത്താന്റെ മരണം. എന്നാൽ ആ ഇമാമിന്റെ മകൻ ബ്രിട്ടീഷ് സഹായത്തോടെ സാൻസിബാർ കയ്യിൽ നിന്ന് പോകാതെ നിലനിർത്തി.

1741മുതലാണ് സുൽത്താൻ വാഴ്ച്ച തുടങ്ങിയത്. അത് തുടങ്ങി വെച്ചത് ഇമാം സൈദ് ബിൻ ബുസൈദി ആയിരുന്നു. 1775 മുതൽ ഇമാം സൈദിന്റെ മകൻ ഇമാം എന്നതിന് പകരം സുൽത്താൻ എന്ന സ്ഥാനപ്പേര് ഉപയോഗിച്ചു തുടങ്ങി. 1798ൽ ഒമാൻ ബ്രിട്ടീഷ്കാരുടെ സംരക്ഷിത പ്രദേശമായി (Protectorate) മാറി. മറ്റു ഇമാമീങ്ങൾ പ്രശ്നങ്ങൾ ഉണ്ടാക്കിയപ്പോൾ ബ്രിട്ടീഷ്കാരുടെ സഹായത്തോടെ ഇമാമുമാരുമായി സുൽത്താൻ ഒരു കരാർ ഉണ്ടാക്കി. ഒമാന്റെ നിസ്വ (Niswa) ഇമാമീങ്ങളുടെ സ്വയം ഭരണാവകാശ (autonomy) സ്ഥലമായി കരാർ ഉണ്ടായി.

അത് കൂടാതെ 1950ൽ സൗദിയുടെ സഹകരണത്തോടെ Nizwa ഒരു രാജ്യമാക്കാൻ ഇമാമീങ്ങൾ ശ്രമിച്ചു. 1960ൽ യെമെനിലെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് ഒമാന്റെ ദോഫാർ പിടിച്ചെടുക്കാൻ നോക്കി. കാരണം അന്ന് രണ്ടു യമൻ ആയിരുന്നു. PDRY – Peoples Democratic Republic of Yeman എന്ന തെക്കൻ യമനും Arab Republic of Yemen എന്ന വടക്കൻ യമനും പിന്നീട് രണ്ടു യെമെനുകളും ഒന്നായി Republic of Yemen ആയി. അതിൽ ഒമാനോട് തൊട്ടു കിടക്കുന്ന തെക്കൻ യമൻ കമ്മ്യൂണിസ്റ്റ് അനുഭാവഭരണമായിരുന്നു. ഇപ്പോൾ രണ്ട് യമനും ഒന്നായി കമ്മ്യൂണിസ്റ്റ് ഭരണം അവസാനിച്ചു.

1967 മുതലാണ് ഒമാനിൽ നിന്ന് പെട്രോൾ കയറ്റുമതി ചെയ്തു തുടങ്ങിയത്. ഇപ്പോഴും ബ്രിട്ടീഷുകാരുടെ വേലയാണെന്നു തോന്നുന്നു ബുറൈമി പ്രശ്നം. അതിന്റെ പേരിൽ ഒമാനും അബുദാബിയും പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. എന്തിനേറെ, ലോകത്തിൽ ഒരു പാട് രാഷ്ട്രങ്ങൾ സന്ദർശിച്ച, അതും രാജകുടുംബത്തിന്റെ പ്രൈവറ്റ് ഓഫീസ് മേനേജർ തസ്തികയുള്ളത് കൊണ്ട് ഇംഗ്ലണ്ടിലേക്ക് പോലും പെട്ടെന്ന് വിസ കിട്ടിയ എനിക്ക് ഒമാൻ വിസ നിഷേധിച്ചത് ഈ വിഷയം കൊണ്ടാവുമെന്ന് ഇന്നും ഞാൻ ഉറച്ച് വിശ്വസിക്കുന്നു. കാരണം ഞാൻ വിസ അപേക്ഷയോടൊപ്പം കൊടുത്ത ലെറ്റർ എന്റെ ബോസ് ആയ അബുദാബി രാജകുടുംബാംഗമായ ഷെയ്ഖ് ഹമദ് ബിൻ ഹംദാൻ അൽ നഹിയാന്റെ ആയിരുന്നു.

1970ലാണ് സുൽത്താന്റെ പാലസ് ആക്രമണം ഉണ്ടായത്. അപ്പോഴാണ് Sandhrust Trained Officer ഓഫിസർ ആയിരുന്ന സുൽത്താന്റെ മകൻ ഇപ്പോഴത്തെ സുൽത്താൻ ഖാബൂസ് ഭരണം പിടിച്ചെടുത്തത്. അങ്ങിനെ ബ്രിട്ടന്റെയും ജോർദാന്റെയും ഇറാന്റെയും സഹായത്തോടെ കമ്മ്യൂണിസ്റ്റ് വാദികളെ തോൽപ്പിച്ചു. 1996ൽ സുൽത്താനേറ്റ് ഓഫ് ഒമാൻ തികച്ചും രാജഭരണമായി (Monarchy) ആയി പ്രഖ്യാപിച്ചു.

Image may contain: 1 person, standing, walking and outdoor

ഈ ഫോട്ടോ ഇപ്പോഴത്തെ ഒമാൻ ഭരണാധികാരിയായ H.M. സുൽത്താൻ ഖാബൂസിന്റെ അമ്പത് വർഷം മുമ്പുള്ളതാണ്. എന്റെ അറിവിൽ ഗൾഫ് നാടുകളിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തി ജീവിച്ചിരിക്കുന്ന ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ്‌ ആണ്. രണ്ടാം സ്ഥാനം ഷാർജയിലെ ഭരണാധികാരി H.H. ഷെയ്ഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സഖർ അൽ ഖാസിമി ആണ്.

ഈ ഫോട്ടോ ഒമാനിലെ 1960ലെ ഒരു പെട്രോൾ പമ്പ് ആണ്. 

Image may contain: one or more people, sky and outdoor Trucial Oman Scout (TOS) പരേഡ് . TOS ബ്രിട്ടീഷ് അർദ്ധസൈന്യ യൂണിറ്റ് ആണ്. അവരുടെ യൂണിഫോം ശ്രദ്ധിക്കുക. തലയിലെ കെട്ട് അറബി രീതിയാണല്ലോ?

Advertisements
Previous articleചന്ദ്രയാൻ – രണ്ടു കഥകൾ
Next articleആരവങ്ങൾ കാത്തുനിൽക്കുന്ന അറുപത്തിയെട്ടേ…തുടരുക 
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.