നമ്മുട ദേശീയ പതാകയുടെ ചരിത്രം
ഒരിക്കൽ രാഹുൽ ഈശ്വർ ഒരു സംവാദത്തിൽ പറഞ്ഞത് ആണ് ത്രിവർണ്ണ പതാകയുടെ കുങ്കുമം വർണം ഹിന്ദുക്കളെയും, വെള്ള ക്രിസ്ത്യാനികളെയും, പച്ച മുസ്ലിം വിഭാഗത്തെയും സൂചിപ്പിക്കുന്നു എന്ന് കേട്ടപ്പോൾ ചിരി തന്നെ ആണ് വന്നത് ആലോചിച്ചപ്പോൾ അങ്ങനെ ചിന്തിക്കുന്ന വളരെ ചുരുക്കം ആളുകൾ എങ്കിലും ഉണ്ടാവും എന്ന് കരുതി.എന്തയാലും നമുക്കു നമ്മുടെ ദേശിയ പതാകയുടെ ചരിത്രം നോക്കാം
എന്താണ് നമ്മുടെ ദേശിയ പതാക?
°°°°°°°°°°°°°°°°°°°°°°°°°°°°°°
ഇൻഡ്യയുടെ ത്രിവർണ്ണ പതാക ഭരണഘടനാ നിർമാണ സമിതി അംഗീകരിച്ചത് 1947ജൂലൈ 22നാണ്. ആന്ധ്ര സ്വദേശിയായ പിംഗലി വെങ്കയ്യയാണ് ഇൻഡ്യയുടെ ദേശീയ പതാകയുടെ ശില്പി. മുകളിൽകുങ്കുമം, നടുക്ക് വെളള, താഴെ പച്ച എന്നിങ്ങനെയാണ് നമ്മുടെ ദേശീയ പതാകയുടെ നിറങ്ങൾ. ദീർഘ ചതുരാകൃതിയിലുള്ള നമ്മുടെ ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2ആണ്. ദേശീയ പതാകയുടെ നടുക്ക് നാവിക നീല നിറമുള്ള ,24 ആരക്കാലുകളുള്ള അശോകചക്രം ഉണ്ട്. ഇതു ഉത്തർപ്രദേശിലെ സാരാനാഥിലെ അശോക സ്തഭത്തിൽ നിന്നാണ് സ്വീകരിച്ചിട്ടുളളത്.ധർമചക്രം എന്നും ഇതു അറിയപ്പെടുന്നു. ഖാദി തുണി കൊണ്ട് വേണം ദേശീയ പതാക നിർമ്മിക്കാൻ. ഇൻഡ്യയിലെ ഏക അംഗീകൃത പതാക നിർമാണശാല കർണാടകയിലെ ഹൂബ്ലി ആണ്.
ദേശീയ പതാകയുടെ ചരിത്രം
°°°°°°°°°°°°°°°°°°°°°°°°°°°°°
ഇൻഡ്യയുടെ ആദ്യ ദേശീയ പതാക ഉയർത്തിയത് 1906 ഓഗസ്റ്റ് 7ന് കൊൽക്കത്തയിലെ ഗ്രീൻ പാർക്കിലാണ്. അതേസമയം നമ്മുടെ ദേശീയ പതാക ഇന്ന് കാണുന്ന രീതിയിൽ ആയിരുന്നില്ല അന്ന് ചുവപ്പ് , മഞ്ഞ, പച്ച നിറങ്ങൾ സമാന്തരമായി ആലേഖനം ചെയ്തയായിരുന്നു ഈ പതാക. രണ്ടാമത്തെ പതാക ഉയർത്തിയത് ജർമനിയിലെ സ്റ്റഡ്ഗാർട്ടിൽ ആയിരുന്നു .ഉയർത്തിയത് മാഡം ബിക്കാജികാമയും.അന്നത്തെ പതാകയുടെ നിറം പച്ച, മഞ്ഞ,കാവി ആയിരുന്നു. പിന്നീട് 10 വർഷങ്ങൾക്ക് ശേഷം1917 -ൽ ഡോക്ടർ അനി ബസെന്റ്, ബാല ഗംഗാധര തിലകൻ എന്നിവർ ചേർന്ന് ഉയർത്തിയ മൂന്നാമത്തെ പതാകയിൽ മുകളിൽ ഇടത്മൂലയിൽ യൂണിയൻ ജാക്ക് ആലേഖനം ചെയ്തിരുന്നു. ചുവപ്പും പച്ചയും വരകൾ ഇടവിട്ടു രേഖപ്പെടുത്തിയിരുന്നു. നമ്മുടെ ഇന്ന് ത്രിവർണ്ണ ദേശീയ പതാക 1931ൽ ആണ് അംഗീകരിച്ചത്.കുങ്കുമം ,വെള്ള ,പച്ച നിറങ്ങളും നടുക്ക് ചർക്കയും ആയിരുന്നു ഉണ്ടായിരുന്നത്. ഇന്ന് കാണുന്ന ദേശീയ പതാക 1947 ജൂലൈ 22 ന് ഭരണഘടന അസംബ്ലി അംഗീകാരം നൽകി.
പതാകയിലെ വർണ്ണങ്ങൾ പ്രതിനിധാനം ചെയ്യുന്നത്.
°°°°°°°°°°°°°°°°°°°°°°°°°°°°°°
ദേശീയ പതാകയിൽ മുകളിലുള്ള കുങ്കുമനിറം രാജ്യത്തിന്റെ കരുത്തും നിർഭയത്വവുമാണ്. നടുവിലെ വെള്ള നിറം ശാന്തിയെയും സമാധാനത്തെയും ആണ് പ്രതിനിധാനം ചെയ്യുന്നത്.പച്ചനിറം ആണ് എങ്കിൽ പ്രത്യുത്പാദനനത്തെയും പുരോഗതിയെയും ആണ് സൂചിപ്പിക്കുന്നത്.
എന്താണ് ഫ്ലാഗ് കോഡ്?
°°°°°°°°°°°°°°°°°°°°°°°°°°°°
ദേശീയ പതാക ഉപയോഗിക്കുന്നതും ആരാധിക്കുന്നതും സംബന്ധിച്ച നിയമങ്ങളെ ആണ് ഫ്ലാഗ് കോഡ് എന്ന് പറയുന്നത്. ഇൻഡ്യയിൽ പുതിയ പതാക നിയമം നിലവിൽ വന്നത് 2002 ജനുവരി 26 ന് ആണ്. നിയമത്തിന്റെ സെക്ഷൻ രണ്ട് അനുസരിച്ച് എല്ലാ ഇന്ത്യൻ പൗരൻമാർക്കും എല്ലാ ദിവസങ്ങളിലും പതാക ഉയർത്താൻ അനുവാദമുണ്ട്.
പാടില്ലാത്തകാര്യങ്ങൾ
°°°°°°°°°°°°°°°°°°°°°°°°°°°
വർഗീയ കാര്യസാധ്യത്തിനോ ,വസ്ത്രം, കർട്ടൻ തുടങ്ങിയ രീതിയിലോ ദേശീയ പതാക ഉപയോഗിക്കാൻ പാടില്ല .സൂര്യോദയം മുതൽ സൂര്യ അസ്തമയം വരെയേ പതാക പാറിക്കാവൂ.പതാകയുടെ മുകളിൽ പൂക്കളോ ,മലകളോ ,മുദ്രകളോ ഉൾപ്പെടെ ഒന്നും സ്ഥാപിക്കാൻ പാടില്ല .ദേശീയ പതാകയെ അപമാനിക്കുന്നത് കുറ്റകരമാണ്