Football
പെനാൽട്ടി ഷൂട്ടൗട്ട് ചരിത്രം
പെനാൽട്ടി ഷൂട്ടൗട്ട് അഥവ മരണം.വിജയോൻമാദത്തിന്റെയും ദുരന്തത്തിന്റെയും കണ്ണീരിന്റയും ഇടയിലെ ആ 12 വാരകൾ.1994 ലോകകപ്പ് ഫൈനലിൽ ബാജിയോ,2017 ൽ കോപ്പയിൽ
271 total views, 1 views today

Krishna Das
പെനാൽട്ടി ഷൂട്ടൗട്ട് അഥവ മരണം.വിജയോൻമാദത്തിന്റെയും ദുരന്തത്തിന്റെയും കണ്ണീരിന്റയും ഇടയിലെ ആ 12 വാരകൾ.1994 ലോകകപ്പ് ഫൈനലിൽ ബാജിയോ,2017 ൽ കോപ്പയിൽ ലയണൽ മെസി,സീക്കോയുടെ 1986 ലോകകപ്പ് പെനാല്‍റ്റി നഷ്ടം,ബെക്കാമിന്റെ 2004 ലെ യൂറോ പെനാൽറ്റി ദുരന്തം ഘാനയുടെ അസമാവോ ഗ്യാൻ നഷ്ടമാക്കിയ ലോകകപ്പ് പെനാൽട്ടി എല്ലാം ടീമിന്റെ പുറത്താക്കലിൽ കലാശിച്ചു. ഒടുവിൽ യൂറോ പ്രീ ക്വാർട്ടറിൽ തികച്ചും അവിശ്വസനീയമായി സ്വിറ്റ്സർലെന്റിനെതിരെ എംബാപേയുടെ പെനാൽട്ടി നഷ്ട്ടം.മനോഹരമായി ഫുട്ബോൾ കളിച്ച ലോക ചാമ്പ്യൻമാരായ ഫ്രാൻസിന്റെ നഷ്ടമായി.യൂറോയിൽ ക്വാർട്ടർ കാണാതെ കരുതരായ ഫ്രാൻസ് പുറത്ത്.
ടൈബ്രേക്കർ എന്ന മരണകളിയിൽ ലക്ഷ്യം പിഴക്കുന്നവൻ മരണം വരെ പഴി കേൾക്കാനുള്ളവന്നത്രേ ഉന്നം പിഴക്കുന്നതോടെ അവന്റെ എല്ല മുൻ കാല പ്രകടനങ്ങളും,ഗോളുകളും എല്ലാം വിസ്മൃതിയിലേക്ക് നീങ്ങും ഒരു കുറ്റവാളിയെപ്പോലെ അവനെ കടുത്ത ആരാധകർപ്പോലും കാണും.
ഓർമ്മയിലെ 94- USA ലോകകപ്പ് ഫൈനലിലെ ദുരന്ത നായകൻ ഇറ്റലിയുടെ റോബർട്ടോ ബാജിയോ എന്ന് പോണി ടൈലുള്ള സുന്ദരനെ. തല താഴ്ത്തി അയാൾ സ്റ്റേഡിയം വിട്ടപ്പോൾ ബ്രസീൽ വിജയോൻമാദത്തിലായിരുന്നു. ഹൃദയബേധകമായിരുന്നു ആ കാഴ്ച്ച.ബാജിയോക്ക് കൂട്ടായി ഇന്നലെ യൂറോ കപ്പ് ക്വാർട്ടറിൽ ആധുനിക ഫുട്ബോളിലെ പ്രതിഭ ഫ്രാൻസിന്റെ എംബാപേ ദുരന്ത നായകനായി. ഒരു കുറ്റവും ചെയ്യാതെ അഞ്ചു വെടിയുണ്ടകൾ എറ്റുവാങ്ങുന്ന നിരപരാധിയെ നിങ്ങൾക്ക് കാണണമെങ്കിൽ ക്രോസ് ബാറിന് കീഴിൽ ടൈബ്രേക്കർ പെനാൽട്ടി കാത്ത് പോസ്റ്റിന്റെ എതെങ്കിലും സൈഡിലേക്ക് ഡൈവ് ചെയ്ത് ഭാഗ്യപരീക്ഷണം നടത്താൻ തയ്യാറായി അക്ഷമനായി നില്ക്കുന്ന ഏകാന്തനായ ഗോൾകീപ്പറെ ശ്രദ്ധിച്ചാൽ മതി. അയാൾ ചെയ്യ്ത കുറ്റം 120 മിനിറ്റ് അധിക ഗോൾ വഴങ്ങാതെ തന്റെ ടീമിനെ മത്സരത്തിൽ പിടിച്ചു നിർത്തി എന്നതത്രേ.
പെനല്‍റ്റി കിക്ക് കാത്തുനില്ക്കുന്ന ഗോളിയുടെ ഏകാന്തതയെ വാഴ്ത്തിപ്പാടിയ എന്‍ എസ് മാധവന്റെ ഹിഗ്വിറ്റയൊക്കെ പഴംകഥ. ഇത് ഗോൾകീപ്പർമാരുടെ യുഗം. ആത്മവിശ്വാസത്തിന്റെ ആൾ രൂപമായി വരുന്ന ഗോൾ കീപ്പർമാർ.ഗോൾകീപ്പർ സൂപ്പർ നായകനാവുന്ന ആധുനിക ഫുട്ബോളിന്റെ ബ്രാൻഡ് അംബാസിഡർമാരാണ് ഇവർ.
പെനാൽട്ടി ഷൂട്ടൗട്ട് ചരിത്രം
ലോകകപ്പില്‍ പെനല്റ്റിഷൂട്ടൗട്ട് പ്രാബല്യത്തില്‍ വന്ന ആദ്യ മത്സരത്തില്‍ തന്നെ വിജയിച്ചു കൊണ്ടാണ് ജര്‍മനിയുടെ പെനാൽട്ടി ഷൂട്ടൗട്ടിലെ വിജയഗാഥ തുടങ്ങുന്നത്.1982 ല്‍ സ്പെയ്ന്‍ ആഥിത്യമരുളിയ ലോകകപ്പ് സെമിയിലാണ് ഷൂട്ടൗട്ട് ആദ്യമായി പരീക്ഷിക്കപ്പെട്ടത്. അന്നു ഫ്രാന്‍സിനെ ജര്‍മനി തകര്‍ത്തു.പിന്നീട് 1990 ലെ ഇറ്റാലിയന്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേയും ഷൂട്ടൗട്ട് വിജയം ജർമ്മനി നേടി.ഇതു കൂടാതെ 1996 ലെ യൂറോ കപ്പ് ചാംപ്യന്‍ഷിപ്പിലും ജര്‍മനിയോട് ഷൂട്ടൗട്ട് തോല്‍വി ഏറ്റുവാങ്ങാനായിരുന്നു ഇംഗ്ലണ്ടിന്റെ വിധി. ഷൂട്ടൗട്ടുകള കണ്ടുപിടിച്ചതിന്റെ ക്രെഡിറ്റ് ഒരു ജര്‍മന്‍കാരന്റെ പേരിലാണെന്നതും യാദൃച്ഛികം. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് സ്വദേശിയും ഫുട്ബോള്‍ റഫറിയുമായ കാള്‍ വാല്‍ഡാണ് 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെനല്‍റ്റി ഷൂട്ടൗട്ട് എന്ന ആശയം മുന്നോട്ടു വച്ചത്. അതുവരെ മത്സരം ടൈ ആയാല്‍ ടോസ് ഇട്ടുള്ള ഭാഗ്യപരീക്ഷണമാണു സ്വീകരിച്ചിരുന്നത്.വാല്‍ഡ് 1970 ല്‍ ഷൂട്ടൗട്ട് ആശയം മുന്നോട്ടു വയ്ക്കുമ്പോള്‍ ഫുട്ബോള്‍ അസോസിയേഷന്റെ ഭാഗത്തു നിന്ന് ശുഭസൂചന ലഭിച്ചിരുന്നില്ല. ഒടുവില്‍ വിവിധ അസോസിയേഷനുകളുടെ പ്രതിനിധികള്‍ ആശയത്തിനു പച്ചക്കൊടി കാണിച്ച ശേഷമാണ് ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന് ഷൂട്ടൗട്ടുകള്‍ മത്സരങ്ങളില ഏര്‍പ്പെടുത്തിത്തുടങ്ങി. പിന്നീട് യുവേഫയും ഷൂട്ടൗട്ടുകള്‍ സ്വീകരിച്ചു.
ഒടുവില്‍ 1976 ലാണ് ഫിഫ പെനല്‍റ്റി ഷൂട്ടൗട്ടുകള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കിയത്.1976 ലെ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ജര്‍മനി – ചെക്കോസ്ലൊവാക്യ മത്സരമാണ് പെനല്‍റ്റി ഷൂട്ടൗട്ടില്‍ വിധിനിര്ണയിക്കപ്പെട്ട ആദ്യത്തെ അന്താരാഷ്ട്ര മത്സരം. എന്നാല്‍ അന്ന് ചെക്കൊസ്ലൊവാക്യയോട് ജര്‍മനി പരാജയപ്പെട്ടു.
272 total views, 2 views today