സേഫ്റ്റി പിൻ വന്ന വഴി

അറിവ് തേടുന്ന പാവം പ്രവാസി

നമ്മളിന്ന് കാണുന്ന തരത്തിലുള്ള സേഫ്റ്റി പിൻ എന്ന കണ്ടു പിടിത്തത്തിനു പിന്നിൽ ഒരു ചരിത്രമുണ്ട്‌….സേഫ്റ്റി പിൻ ഉ പയോഗിക്കാത്തവർ വിരളമായിരിക്കും കേരളത്തിൽ ചിലയിടത്ത് ഇതിനെ ഇതിനെ “മുള്ള്‌ തൂയി” എന്നു വിളിക്കാറുണ്ട്‌ …പേരു സൂചിപ്പിക്കും പോലെ തന്നെ സുരക്ഷിതത്വം ഉള്ള പിൻ തന്നെയാകുന്നു ഇത്‌… സാധാരണ ‘പിന്നിൽ’ നിന്നും വ്യത്യസ്തമായി ഒരു സ്പൃംഗ്‌ സംവിധാനത്തോടെ ഒരു കൊളുത്തോട്‌ കൂടിയുള്ളതാകുന്നു ഇത്‌ പ്രധാനമായും പിൻ ശരിക്കും കൊളുത്തി നിൽക്കാനും ഉപയോഗിക്കുന്ന ആളിനു പിൻ കൊണ്ട്‌ പരിക്കേൽക്കാതിരിക്കാനും സഹായിക്കുന്നു .

സേഫ്റ്റി പിൻ കൂടുതലായും വസ്ത്രങ്ങൾ കൂട്ടിയോജിപ്പിക്കാനാകുന്നു ഉപയോഗിക്കുന്നത്‌….പുതിയ കാര്യങ്ങൾ കണ്ടുപിടിക്കുന്നതിൽ അതീവ തൽപരനായിരുന്ന് അമേരിക്കയിലെ ഒരു മെക്കാനിക്കായിരുന്ന വാൾട്ടർ ഹണ്ട്‌ ആകുന്നു ഇന്ന് കാണുന്ന തരത്തിലുള്ള സേഫ്റ്റി പിന്നിനോട്‌ സാമ്യമുള്ള പിൻ കണ്ടുപിടിച്ചതായി പരിഗണിക്കപ്പെടുന്നത്‌….സ്നേഹിതനുമായി പതിനഞ്ചു ഡോളറിന്റെ കടം ഹണ്ടിനുണ്ടായിരുന്നു ഇത്‌ കൊടുത്ത്‌ വീട്ടുവാൻ പുതിയതെന്തെങ്കിലും കണ്ടുപിടിക്കാൻ വാൾട്ടർ ഹണ്ട്‌ തീരുമാനിച്ചു ഇതായിരുന്നു സേഫ്റ്റി പിന്നിന്റെ കണ്ടു പിടിത്തത്തിലേക്ക്‌ വഴിതെളിച്ചത്‌….അങ്ങനെ 1849 ൽ ഇതിന്റെ പേറ്റന്റ്‌ നേടുകയും ചെയ്തു.ഈ പേറ്റന്റ്‌ ഡബ്ല്യു ആർ ഗ്രേസ്‌ & കമ്പനിക്ക്‌ 400 ഡോളറിനു വിൽക്കുകയും ചെയ്തു….അത്‌ കൊണ്ട്‌ സ്നേഹിതന്റെ $15 കൊടുത്ത്‌ വീട്ടുകയും $385 ഹണ്ടിനു ലഭിക്കുകയും ചെയ്തു….പിന്നീടുള്ള വർഷങ്ങളിൽ തന്റെ കണ്ടുപിടുത്ത ത്തിൽ നിന്നും ഡബ്ല്യു ആർ ഗ്രേസ്‌ & കമ്പനി ലക്ഷക്കനക്കിന് ഡോളർ സമ്പാദിക്കുമെന്ന യാഥാർത്ഥ്യം ഹണ്ടിനു തിരിച്ചറിയാൻ കഴിയാതെ പോയി.

Leave a Reply
You May Also Like

ബെർമുഡ ട്രയാംഗിൾ അഥവാ ഡെവിള്‍സ് ട്രയാംഗിളിന് ആ പേര് വന്നത് എങ്ങനെ ?

ബെർമുഡ ട്രയാംഗിൾ അഥവാ ഡെവിള്‍സ് ട്രയാംഗിളിന് ആ പേര് വന്നത് എങ്ങനെ ? അറിവ് തേടുന്ന…

അതിരൂക്ഷ ഭാവത്തോടെ, കരയാൻ പോലും കൂട്ടാക്കാതെ കുഞ്ഞ് എവിടെയാണ് ജനിച്ചത് ?

അതിരൂക്ഷ ഭാവത്തോടെ കരയാൻ പോലും കൂട്ടാക്കാതെ കുഞ്ഞ് എവിടെയാണ് ജനിച്ചത് ? അറിവ് തേടുന്ന പാവം…

കേരളത്തില്‍‌ രാജഭരണം നിലവിലുള്ള ഏക ആദിവാസി സമൂഹം മന്നാന്‍‌ ആദിവാസികള്‍‌

തനതായ ആചാരങ്ങളും അനുഷ്ടാനങ്ങളും പാരമ്പര്യകലകളും ഉള്ളവരാണ്‌ മന്നാൻ‌ സമൂഹം. മധുരമീനാക്ഷിയാണ് മന്നാന്മാരുടെ ആരാധനാമൂർത്തി. കുടികളിലെല്ലാം മുത്തിയമ്മയേയും മലദൈവങ്ങളേയും വച്ചു പൂജിക്കുവാൻ പ്രത്യേകം സ്ഥലം കെട്ടിയുണ്ടാക്കും. കാലാവൂട്ട്‌ എന്ന പേരിലുള്ള ഉത്സവമാണ്‌ ഏറ്റവും പ്രധാന ഉത്സവം

‘ ധൃതരാഷ്ട്രാലിംഗനം ‘ എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നതെന്ത്?

‘ ധൃതരാഷ്ട്രാലിംഗനം ‘ എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നതെന്ത്? അറിവ് തേടുന്ന പാവം പ്രവാസി  സ്‌നേഹം…