INFORMATION
നിങ്ങൾക്കറിയാമോ ? വാക്സീൻ എന്ന വാക്ക് പശുവിൽ നിന്നത്രേ !
വാക്സീൻ എന്ന വാക്ക് ഉത്ഭവിച്ചിട്ടുള്ളത് പശു എന്നർത്ഥമുള്ള ‘വാക്ക’ എന്ന ലാറ്റിൻ പദത്തിൽ നിന്നാണ്. 1796 -ൽ അന്ന് ജനങ്ങളുടെ ജീവൻ അപഹരിച്ചു കൊണ്ടിരുന്ന
225 total views

വാക്സീൻ എന്ന വാക്ക് ഉത്ഭവിച്ചിട്ടുള്ളത് പശു എന്നർത്ഥമുള്ള ‘വാക്ക’ എന്ന ലാറ്റിൻ പദത്തിൽ നിന്നാണ്. 1796 -ൽ അന്ന് ജനങ്ങളുടെ ജീവൻ അപഹരിച്ചു കൊണ്ടിരുന്ന smallpox അഥവാ വസൂരി എന്ന രോഗത്തെ പ്രതിരോധിക്കാൻ പറ്റിയ മാർഗങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്ന എഡ്വേർഡ് ജെന്നർ എന്ന ബ്രിട്ടീഷ് ഡോക്ടറാണ് ആദ്യമായി വാക്സിനേഷൻ നടത്തുന്നത്. അന്ന് ഗോവസൂരി എന്നപേരിൽ പശുക്കളിൽ, അവയെ പരിചരിക്കുന്നവരിലേക്ക് പകരുന്ന ഒരു രോഗമുണ്ടായിരുന്നു. അത് ബാധിച്ചവരുടെ ദേഹത്തുണ്ടാകുന്ന കുരുക്കളിൽ നിന്നുള്ള ചലം. വസൂരിയില്ലാത്തവരുടെ ദേഹത്ത് കുത്തിവെച്ചാൽ, അവർക്ക് വസൂരിയുള്ളവരുമായി ഇടപെട്ടാലും പിന്നീട് രോഗം വരുന്നില്ല, പ്രതിരോധ ശേഷി കിട്ടുന്നുണ്ട് എന്ന് തന്റെ പഠനങ്ങളിലൂടെ ജെന്നർ കണ്ടെത്തുന്നു. അങ്ങനെ എഡ്വേർഡ് ജെന്നർ തെളിച്ച വഴിയിലൂടെ സഞ്ചരിച്ചാണ്, മോഡേൺ ഇമ്മ്യൂണോളജി പിന്നീടങ്ങോട്ട് പോളിയോ, ടെറ്റനസ്, റാബീസ്, തുടങ്ങിയ പല മാരക രോഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ, വാക്‌സിനുകൾ കണ്ടെത്തുന്നത്.
ഈ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നത് ഏതോ സർക്കാർ സ്ഥാപനത്തിന്റെ പേരാണ് എന്ന് ധരിച്ചിരിക്കുന്നവർ നിങ്ങളിൽ എത്രപേരുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നൊക്കെയുള്ള പേരിന്റെ ഒരു എടുപ്പോക്കെ കാരണം അങ്ങനെ ധരിക്കുന്നവർ കുറച്ചു പേരെങ്കിലും ഉണ്ടാവും എന്നുറപ്പാണ്. സത്യത്തിൽ ഇത് മഹാരാഷ്ട്രയിലെ പൂനവാല എന്ന ഒരു പാഴ്സി കുടുംബം വകയാണ്. അവർക്ക് കുതിരവളർത്തൽ ആയിരുന്നു ഉപജീവനം. ഇന്ത്യയിലെ, ഒരു പക്ഷെ ലോകത്തിലെ തന്നെ ഏറ്റവും നല്ല ‘സ്റ്റഡ് ഫാം’ പൂനവാല കുടുംബത്തിന് സ്വന്തമായിരുന്നു. ഇവരുടെ കുതിര ഫാമിൽ നിന്ന് വരുന്ന Thoroughbred പന്തയക്കുതിരകൾക്ക് ലോകമെമ്പാടുമുള്ള റേസുകളിൽ വലിയ ഡിമാണ്ടായിരുന്നു.
ഈ ഫാർമിൽ നിന്ന് പ്രായമായി ചാവാറായിരുന്ന കുതിരകളെ അവർ അന്ന് മുംബൈയിലെ ഹാഫ്കൈൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നുപേരുള്ള സർക്കാർ വാക്സീൻ നിർമാണ ശാലയ്ക്ക് ഹോഴ്സ് സെറം എടുക്കാൻ വേണ്ടി കൊടുക്കുമായിരുന്നു. സെറം എന്നുവെച്ചാൽ മേദസ്സ്. അന്ന് പലരോഗങ്ങൾക്കുമുള്ള വാക്സിൻ ഉത്പാദിപ്പിച്ചിരുന്നത് കുതിരമേദസ്സിൽ നിന്നായിരുന്നു.
പൂണവാല കുടുംബത്തിലെ അന്നത്തെ ഇളമുറക്കാരൻ സൈറസ്, ഒരു ദിവസം ഒരു വെറ്ററിനറി ഡോക്ടറെ കണ്ടുമുട്ടുന്നതാണ് കഥയിലെ വഴിത്തിരിവ്. ഈ വെറ്റിനറി ഡോക്ടറിൽ നിന്ന് വാക്സിൻ നിർമാണത്തിന്റെ ടെക്‌നോളജി മനസ്സിലാക്കിയ സൈറസിന്റെ മനസ്സിൽ ഒരു ലഡു പൊട്ടുന്നു. 1966 -ൽ അന്ന് 25 വയസ്സുണ്ടായിരുന്ന സൈറസ് പൂനവാല എന്നുപറയുന്ന ഇവരുടെ ഒരു ഇളമുറക്കാരൻ, അന്നത്തെ കഷ്ടിച്ച് മൂന്നര ലക്ഷം രൂപ മുതൽ മുടക്കിൽ തുടങ്ങിയ സ്ഥാപനമാണ് സെറം.
- കൂടുതൽ വിവരങ്ങൾ വീഡിയോയിൽ കാണാം
226 total views, 1 views today