Shanavas S എഴുതുന്നു 

ചോരകുടിക്കുന്ന സിഥ്വിയൻമ്മാർ എന്ന വർഗ്ഗം

 Shanavas S
Shanavas S

റഷ്യൻ സമതല പ്രദേശത്തെ നാടോടി വർഗ്ഗമായിരുന്നു സിഥ്വിയൻമ്മാർ.കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിൽ പേരുകേട്ട ഇവർ കുബേരൻമ്മാരും ക്രൂരൻമ്മാരും ആയിരുന്നു. ഇവർ വീര ശൂര പരാക്രമികൾ ആയിരുന്ന അവർ യോദ്ധാക്കൾ എന്ന നിലയിൽ പ്രസിദ്ധയിരുന്നു.
ക്രൂരതയുടെ പര്യായം ആയിരുന്നു സിഥ്വിയൻമ്മാർ ശത്രുക്കളുടെ തലയറുത്ത് ജീവനോടെ തൊലിയുരിക്കുമായിരുന്നു.സ്വന്തം ആൾക്കാരെ കഴുത്തു ഞെരിച്ചു കൊല്ലാൻ മടിക്കാത്ത അവർ ശത്രുക്കളുടെ രക്തം കുടിക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്നു.
ക്രൂരതയോടൊപ്പംതന്നെ അവർ യുദ്ധ തന്ത്രങ്ങൾക്കും കരകൗശലവസ്തുക്കളുടെ നിർമ്മാണത്തിനും പെരുകേട്ടവർ ആയിരുന്നു.അവർ സ്വർണം കൊണ്ട് ചീപ്പ് ,മർച്ചട്ട ,പാനപാത്രം, വാളുറ, പടത്തൊപ്പി, മോതിരം തുടങ്ങിയവ നിർമിക്കുന്നതിൽ വിദഗ്ധർ ആയിരുന്നു. ഇത്തരം സാധനങ്ങൾ രാജകീയ ശവകുടീരങ്ങൾക്കിടയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
No photo description available.2500 കൊല്ലം മുമ്പ് ജീവിച്ചിരുന്ന സിഥ്വിയന്മാരെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ചരിത്രകാരന്മാർക്കു ലഭിച്ചില്ല. എഴുത്തും വായനയും അറിയാത്ത ഒരു സമൂഹമായിരുന്നു കാരണം അവരുടെ ജീവിതരീതികളെ കുറിച്ചുള്ള രേഖകൾ ഒന്നും കണ്ടുകിട്ടിയിട്ടില്ല. ഭാഗ്യവശാൽ ചരിത്രത്തിലെ പിതാവായ ഹെരോടോട്ടസ് ‘പേർഷ്യൻ യുദ്ധങ്ങൾ’ സത്യങ്ങൾ എന്ന പുസ്തകത്തിൽസിഥ്വിയൻമ്മാരെസംബന്ധിച്ച് ചില വിവരങ്ങൾ നൽകുന്നുണ്ട്. അവരെ പറ്റിയുള്ള വസ്തുതകൾ ശേഖരിക്കാൻ അദ്ദേഹം ഡോൺ നദി,കാർത്തെനിയൻ മലകൾ, ഡാന്യുബ് നദി എന്നിവിടങ്ങളിൽ വളരെ പണിപ്പെട്ട് സഞ്ചരിക്കും ഉണ്ടായി.
മനുഷ്യ ചർമം കൊണ്ട് കുപ്പായം, തൊപ്പി, കുഷ്യനുകൾ എന്നിവ ഉണ്ടാക്കുന്നതായി ഹെറോഡോട്ടസ് രേഖപ്പെടുത്തിയിട്ടുണ്ട്. തലയോട് വൃത്തിയാക്കി അതിനെ കുടിക്കാനുള്ള പാത്രമായി ഉപയോഗിച്ചിരുന്നുവത്രെ.അതിഥികൾക്ക് തലയോട്ടിൽ പാനീയം വിളമ്പുബോൾ തങ്ങൾ നിർവഹിച്ച വീരശൂര പരാക്രമങ്ങൾ കുറിച്ച് വീമ്പ് ഇളക്കുക പതിവായിരുന്നു.ആദ്യം കൊന്ന ശത്രുവിനെ രക്തം കുടിക്കുക അന്തസ്സിന്റെ പതിവായിരുന്നു. ഒരു ഉത്സവത്തിന് മുൻപ് ഒരാളെ എങ്കിലും കൊന്നില്ലെങ്കിൽ അത് നാണക്കേട് എന്നായിരുന്നു അവരുടെ വിശ്വാസം. ശത്രുവിന്റെ ശിരോചർമം കൈലേസായി അവർ ഉപയോഗിച്ചിരുന്നു. ഒരുവന്റെ കയ്യിൽ എത്രയും കൈലേസു ഉണ്ടായിരുന്നുവോ അത്രയും വീരനായി അയാൾ പരിഗണിക്കപ്പെട്ടു. എന്നാൽ ശത്രുക്കളിൽ ചിലരെ ദൈവത്തിന് ബലിയർപ്പിക്കൽ ആയിരുന്നു പതിവ്. ബലിയർപ്പിക്കേണ്ട ആളെ ആദ്യം കൊന്ന് കയ്യും കാലും വെട്ടി മുറിച്ച് വേർപ്പെടുത്തും എന്നിട്ട് അവ വായുവിലേക്ക് വലിച്ചെറിയും.കുഴിഞ്ഞ കണ്ണുള്ളവരും നീണ്ട വൃത്തികെട്ട മുടികളോട് കൂടിയവരും അപൂർവമായി മാത്രം കുളിക്കുന്നവരും ആയ പ്രകൃതരായിരുന്നു എന്ന് ഹെരോടോട്ടസ് ചൂണ്ടി കാണിക്കുന്നു. പുരുഷൻമാർ ക്രൂരൻമ്മാരും നിരവധി ഭാര്യയുള്ളവരും ആയിരുന്നു.
പേർഷ്യൻ രാജാവായ ഡാരിയാസിന്റെ ഏഴ് ലക്ഷത്തോളം വരുന്ന കരുത്തുറ്റ സൈന്യത്തെ ഉജ്ജ്വലമായി ചെറുത്തു തോൽപ്പിച്ച് സിഥ്വിയൻമ്മാരുടെ ആരുടെ യുദ്ധവീര്യത്തെ കുറിചും ഹെരോടോട്ടസ് വിവരിക്കുന്നുണ്ട്.
സിഥ്വിയൻമ്മാർ കൃഷിക്കാർ ആയിരുന്നില്ല ഉപജീവനത്തിനുവേണ്ടി കന്നുകാലികളെ ആണ് അവർ ആശ്രയിച്ചിരുന്നത്. അവർക്ക് വീടുകൾ ഉണ്ടായിരുന്നില്ല വീടുപോലെ നിർമ്മിച്ചതും കാളകൾ വലിക്കുന്നതുമായ നാലുചക്ര വണ്ടിയാണ് അവർ ഉപയോഗിച്ചിരുന്നത്.
സിഥ്വിയൻമ്മാരുടെ ഉൽഭവത്തെക്കുറിച്ച് പരസ്പരവിരുദ്ധമായ കഥകളാണ് ഹെറോഡോട്ടസ് നമുക്ക് പറഞ്ഞു തരുന്നത് അവർ ഏഷ്യയിൽ നിന്നും വന്നു എന്നാണ് ഒരു കഥ. ടാർജറ്റൊസ് എന്ന വർഗ്ഗത്തിൽ നിന്നുംഉരുത്തിരിഞ്ഞു വന്നവരാണെന്ന് എന്നതാണ് മറ്റൊരു കഥ. സിഥ്വിയൻ കാടുകളിൽ ജീവിച്ചിരുന്ന ജ പകുതി മനുഷ്യസ്ത്രീയും പകുതിസർപ്പവുമായിരുന്ന ഹെറാകിൾസിൽ നിന്നാണ് ഇവരുടെ ഉത്ഭവം എന്നും ഒരു കഥ.
1715ലാണ് സിഥ്വിയൻ മ്മാരെ കുറിച്ചു സത്യം വെളിച്ചത്തു വന്നത്. സൈബീരിയയിലെ ഒരു ഖനി ഉടമ റഷ്യയിലെ സാർ(ഭരണാധികാരി)ആയിരുന്ന പീറ്റർ ദി ഗ്രേറ്റിന് ഒരു സ്വർണ ഉപഹാരം സമ്മാനിച്ചു. ഈ ഉറവിടം തേടിയുള്ള യാത്ര സിഥ്വിയമ്മാരുടെ ശവകുടീരങ്ങൾ ഖനനം ചെയ്യുന്നതിൽ എത്തിച്ചേർന്നു.ശവകല്ലറകളിൽനിന്നു നിരവധി സ്വർണശേഖരങ്ങൾ കണ്ടെടുത്തിട്ടുണ്ട്. സിഥ്വി യൻമ്മാർ തങ്ങളുടെ രാജാവിന്റെ മൃതദേഹം തുറന്ന് ഉൾഭാഗം വൃത്തിയാക്കുകയും സുഗന്ധദ്രവ്യങ്ങൾ നിറക്കുകയും ചെയ്തിരുന്നു. പിന്നീട് മൃതദേഹം തുന്നിക്കെട്ടി മെഴുകു പൂശുമായിരുന്നു രാജാവിനെ അടക്കം ചെയ്യുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ വെപ്പാട്ടി, പാചകക്കാരൻ, പരിചാരകൻ, ഉന്നത ഉദ്യോഗസ്ഥൻ, എന്നിവരെയും കഴുത്തുഞെരിച്ചുകൊന്നു അദ്ദേഹത്തോടൊപ്പം മറവ് ചെയ്യും ആയിരുന്നത്രെ. മാത്രമല്ല കുതിരകളും സ്വർണകപ്പുകൾകൂടി ജഡത്തോടൊപ്പം അടക്കം ചെയ്തിരുന്നു. ശവസംസ്കാര ചടങ്ങിന് ശേഷം ശവംവച്ച സ്ഥലത്തിനു മുകളിൽ ഗോത്രത്തലവന്മാർ ഉയർത്തുമായിരുന്നു.
രാജാവിൻറെ ഓരോ ചരമവാർഷികദിനത്തിൽ അദ്ദേഹത്തിന്റെ 50 പരിചാരകരെയും 50 കുതിരകളെയും കഴുത്തുഞ്ഞെരിച്ചുകൊന്നു കുഴിച്ചുമൂടിയിരുന്ന തായി ഹെറോഡോട്ടസ് രേഖടുത്തിയിട്ടുണ്ട് 1971ൽ ക്രാസ് നോഡർ എന്ന സ്ഥലത്ത് 49 അടി ഉയരമുള്ള ശവക്കൂന മാറ്റി കിളച്ചു നോക്കിയപ്പോൾ 360 കുതിരകളുടെ അസ്തികൾ കണ്ടുകിട്ടുകയുണ്ടായി.
സിഥ്വിയൻമ്മാർ ഇത്രയും ക്രൂരമായ ഒരു വംശമായതിന്റെ രഹസ്യം ഇന്നേവരെ ആർക്കും പിടികിട്ടിയിട്ടില്ല ഭീകരാന്തരീക്ഷം സൃഷ്ടിച്‌ ശത്രുക്കളെ അകറ്റി നിർത്തുക ആയിരിക്കണം ഉദ്ദേശം എന്നും ചിലർ അനുമാനിക്കുന്നു. കാരണം അവർക്ക് ചുറ്റും ശത്രുക്കൾ ധാരാളമുണ്ടായിരുന്നു.
എന്നിട്ടും അവർ ആക്രമിക്കപ്പെട്ടു സൂറോമാത്തെ സിഥ്വിയൻമ്മാരെ തുരത്തിയോടിച്ചു. ചിലർ റുമാനിയലേക്ക് കടന്നു മറ്റുചിലർ റഷ്യയിൽ തന്നെ താമസിച്ചു ഭരിക്കുന്നവരും ആയി ഇണങ്ങി ജീവിച്ചു ബി.സി.106ൽ പൊന്തസിലെ രാജാവ് മിത്രദാത്തസ് ദി ഗ്രേറ്റ്, ഇവരെ ആക്രമിച്ചു പരാജയപ്പെടുത്തിയതോടെ അവരുടെ അന്ത്യം സംഭവിച്ചു. സിഥ്വിയൻമ്മാരുടെ ക്രൂരതയുടെ രഹസ്യങ്ങളെ കുറിച്ചും അതേ സമയം അവരുടെ ശിൽപചതുര്യത്തെ കുറിച്ചും ഇപ്പോളും ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്.

Image may contain: 2 people

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.