ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യം -ഒരു വേറിട്ട വീക്ഷണം

473

Thomas George

ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യം -ഒരു വേറിട്ട വീക്ഷണം .

(പദാനുപദം കടംകൊണ്ടത് -തോമസ് ജോർജ്ജ് )

ഞാൻ വളരെ ചുരുക്കി കാര്യങ്ങൾ വ്യക്തമാക്കാം .

ഹൈന്ദവ സംസ്കാരം / മതം എന്നുപറയുന്നത് ഒരു അവതരിപ്പിക്കപെട്ട ,അല്ലെങ്കിൽ ഒരു വ്യക്തിത്വത്തെ ആധാരമാക്കി ഉടലെടുതതല്ല .അത് ഒരു വലിയ / നീണ്ട കാലഘട്ടത്തിൽ ഒരു ഭൂമിശാസ്ത്ര പരമായ സ്ഥലത്ത് അധിവസിച്ചിരുന്ന / അതിലേക്കു ഒഴുകിവന്ന ജനങ്ങളുടെ പരസ്പരമുള്ള സമ്പർക്കത്തിൽ നിന്നും ഉരുത്തിരിഞ്ഞ ഒരു ജീവിത രീതിയാണ്‌ / വിശ്വാസ സംഹിതൽകളാണ് / സാംസ്‌കാരിക ഉരുതിരിയലുകളാണ് .

അതായതു സിന്ധു നദീതടംമുതൽ (ഒരുപക്ഷെ അതിനും മുകളിലെക്കുണ്ടാകാം -പഠനങ്ങൾ നടക്കുന്നതേയുള്ളൂ ) കുമരികാണ്ടം വരെ വ്യാപിച്ചുകിടന്ന ഉപദീപിൽ അധിവസിച്ചിരുന്ന ദ്രമിളർ ആണ് ഈ സംസ്കാരത്തിന്റെ ഉപജ്ഞാതാക്കൾ .ഇതിനു ഇന്ന് വ്യക്തമായ തെളിവുകളുണ്ട് . സിന്ധു നദീതട സംസ്കാരം എന്നുപറയുന്നത് തന്നെ ഒരു ദ്രമിള സംസ്കാരമാണ് .അതിലേക്കു വിരല്ചൂണ്ടുന്ന വ്യക്തമായ തെളിവുകളുണ്ട് . അതു വഴിയെ പറയാം .

ഞാൻ പറഞ്ഞുവന്നത് സിന്ധു നതീതട സംസ്കാരത്തിൽ തുടങ്ങുന്ന തല്ല ദ്രമിള പാരമ്പര്യം .കാരണം ഒന്നാം ചംഗ സാഹിത്യം അതിലും അതിപുരതനമാണ് .അതിലേക്കുള്ള തെളിവുകൾ മൂന്നാം ചംഗ കാലഘട്ട കൃതികളിൽ നിന്നും നമുക്ക് ലഭിക്കുന്നു . അതായതു ഈ ദ്രമിള സംസ്കാരം എന്നത് എല്ലാ ലോക സംസ്കാരങ്ങളെക്കാലും പുരാതനമെന്നു സാരം .ഇതു കുറച്ചു കാല്പനിക ചിന്ത അല്ലെ എന്നു തോന്നാം ,പക്ഷെ തെളിവുകൾ അതിലേക്കു തന്നെയാണ് വിരൽ ചൂണ്ടുന്നത് .

ഇനി ഇന്ത്യ / ഹിന്ദു / സിന്ധു മുതലായ പേരുകൾ വൈദേശികർ നമുക്ക് തന്നതാണ് .അതുകൊണ്ട് അതിൽ തൂങ്ങി യുള്ള രചനകള്ക്ക് അത്രയുമേ പ്രസക്തിയുള്ളൂ .ദ്രമിള സംസ്കാരത്തിന്റെ ഉപവിഭാഗമായ സുമെരിയൻസ് നമ്മളെ വിളിച്ചിരുന്നത്‌ “മെലുഹ” എന്നാണ് .അതുകൊന്ടാണ്‌ പറയുന്നത് ചരിത്ര പന്ഥാവിൽ നാം പലപേരുകളിൽ അറിയപ്പെട്ടിരിക്കാം .നമുക്ക് പല ദേശങ്ങളും രാജ്യങ്ങളും ഉണ്ടായിരുന്നു .അവിടോയൊക്കെ ഈ ദ്രമിള സംസ്കാരം വളര്ന്നു പന്തലിച്ചിരുന്നു .കാല ക്രമത്തിൽ ഈ ദേശങ്ങലോക്കെയും പല പല രാജ്യങ്ങളായി പരിണമിച്ചു എന്നുമാത്രം .

ഈ സംസ്കാരത്തെ ക്കുറിച്ച് പറഞ്ഞും കെട്ടും അറിഞ്ഞ മറ്റുള്ളവർ ഇതിലേക്ക് ഒഴുകിയെത്തി .അക്കൂട്ടർ പലരുണ്ടായിരുന്നു .അവരൊക്കെ ഈ മഹാസമുദ്രത്തിൽ ലയിച്ചു ,വല്യ പ്രത്യാഖാതങ്ങൾ ഒന്നും ഇല്ലാതെ . ഇത് സംഭവിച്ചത് അതിർത്തികളിൽ വസിച്ചിരുന്ന ദ്രമിളരുടെ ഇടയിലേക്കാണ്‌ .അവിടങ്ങളിലൊക്കെ വൈജാത്യങ്ങൾ അല്ലെങ്കിൽ പുതിയ വിശ്വാസങ്ങൾ ഉടലെടുത്തു .പുതിയ ഭാഷകൾ ,ആചാരങ്ങൾ ,ആരാധനാരീതികൾ ഉടലെടുത്തു .അതായതു ഒരുതരം കൊടുക്കൽ വാങ്ങൽ .

എങ്കിലും അടിസ്ഥാന സംസ്കാരം ഈ ദ്രമിള സംസ്കാരമായിരുന്നു .ഇതിൽ ലയിച്ചു പുതിയ ദൈവങ്ങൾ ഉടലെടുത്തു .പുതിയ ചിന്താഗതികൾ രൂപംകൊണ്ടു . എങ്കിലും ദ്രമിളന്റെ അടിസ്ഥാന ദൈവങ്ങളും ,ഭാഷയും ,സംസ്കാരവും അതിന്റെ തെളിവുകൾ നിലനിര്ത്തി .

ഞാൻ പറഞ്ഞുവന്നത് ഇന്നുകാണുന്ന ബ്രാഹ്മണ മതം ഉടലെടുതതുതന്നെ ഈ സാംസ്‌കാരിക ലയനത്തിന് ശേഷമാണു . അതായതു ബ്രാഹ്മണ മതം തന്നെ ഒരുതരം പോളിടിക്കൾ എവൊലൂഷൻ ആണ് .അതിനു കാരണങ്ങൾ പലതാണ് . ഇന്ന് ബ്രാഹ്മണ മതം ഉയര്തിപ്പിടിക്കുന്ന വേദങ്ങളും മറ്റും തന്നെ ഈ ദ്രമിള സംസ്കാരത്തിൽ നിന്നും കടംകൊണ്ടിട്ടുണ്ട് . ഈ ഋഗ്വേദത്തിൽ തന്നെ പ്രൊടോ -ദ്രാവിഡ പദങ്ങളുടെ സ്വാധീനം കാണാം .
ഇനി താങ്കൾ ഇന്ന് ആര്യൻ എന്നവകാശപ്പെടുന്ന വിവിധ ബ്രാഹ്മണ ജനവിഭാഗങ്ങളുടെ DNA analysis ഒക്കെ പഠിക്കൂ .അപ്പോൾ കാണാം അതിനൊരൈക്യരൂപ്യം ഇല്ലായെന്ന് .എല്ലാവരിലും ഈ ദ്രമിള ജീനുകളുടെ സ്വാധീനം കണ്ടെത്താൻ സാധിക്കും .ഇതെങ്ങനെയാണ് നാം വിശദീകരിക്കുക ?

ഇനി തെളിവുകളിലേക്ക്‌

ഈ ദ്രമിള സംസ്കാരത്തിന്റെ സ്വാധീനം തെളിയിക്കാൻ മൂന്നുതരത്തിലുള്ള തെളിവുകൾ ഇന്നുലഭ്യമാണ്

1) ദൈവങ്ങൾ

ഈ ആര്യ സാഹിത്യം എന്നു പറയപ്പെടുന്ന വേദങ്ങളിൽ (പ്രത്യേകിച്ച്ഋഗ്വേദത്തിൽ) ഉള്ള ദൈവങ്ങളെ നമുക്ക് എങ്ങും ഇന്നത്തെ ഹൈന്ദവ മതത്തിൽ കാണാൻ സാധിക്കുകയില്ല . എന്തുകൊണ്ട് ? എന്നാൽ ഏറ്റവും പുരാതന വേദം എന്നുപരയപ്പെടുന്ന ,ദെവഭാഷയായ സംസ്കൃതത്തിൽ എഴുതപ്പെട്ട ഋഗ്വേദത്തിൽ ദ്രമിള പദങ്ങൾ പണ്ഡിതന്മാർ കണ്ടെത്തിയിട്ടുണ്ട് . ഇവിടെയാണ് നാം യുക്തിയുടെ സഹായം തേടേണ്ടത് . അതായതു അങ്ങനെയൊരു ആര്യനുണ്ടയിരുന്നെങ്കിൽ അവൻ ദെവഭാഷ ഉപയോഗിച്ച് എഴുതപ്പെട്ട ദൈവങ്ങളെ എന്തിനു തോട്ടില്കളഞ്ഞു ദ്രമിളന്റെ ദൈവങ്ങളെ സ്വീകരിച്ചു ? ഇന്നുകാണുന്ന ശിവനും (സൈന്ധവന്റെ പശുപതി ),കറുത്ത കൃഷ്ണനും തുടങ്ങി ആയിരക്കണക്കിനു തനതു ദൈവങ്ങൾ എങ്ങനെ ഈ ഹൈന്ദവ മതത്തിൽ വന്നു ?

https://en.wikipedia.org/wiki/Pashupati_seal

2) ഭാഷ

സംസ്കൃതം പുരാതന ഭാഷ യാണെങ്കിൽ എങ്ങനെ proto -ദ്രാവിഡ പദങ്ങൾ ആര്യന്റെ പുരാതന വേദത്തിൽ വന്നു ? അതിൽ കൂടുതൽ അത്ഭുതമുള വാക്കുന്നത് വാക്യങ്ങളുടെ ഘടന ,Dental Retroflex Distinction മുതലായവയാണ് . ഇവിടുത്തെ അറിയപ്പെടുന്ന Indo -european ഭാഷ പണ്ഡിതർ ഇതു വിശദീകരിക്കാൻ ആവാതെ വെള്ളം കുടിക്കുന്നത് സർവസാധാരണമാണ് . അതായതു വാക്യ ഘടനയിലും ,Retroflex distinction ലും സംസ്കൃതം അടക്കം ഉള്ള വടക്കേ ഇന്ത്യൻ ഭാഷകൾ അനുകരിക്കുന്നത് ദ്രാവിഡ ഭാഷകളെയാണ് . അതായതു ആത്മാവിലും ,പരമാത്മവിലും ഈ പറയപ്പെടുന്ന ദേവ -ബ്രാഹ്മണ ഭാഷ അനുകരിക്കുന്നത് ,കടം കൊണ്ടിരിക്കുന്നത് latin ,greek തുടങ്ങിയവയോടല്ല മറിച്ചു എന്റെയും ,താങ്കളുടെയും സ്വകാര്യ അഹങ്കാരമായ ദ്രമിള ഭാഷയോടാണ് ! എങ്കിലും maxmullar breeds പറയും Indo -european,Aryan എന്നൊക്കെ .

////There are many Dravidian influences visible in the Vedic texts. If the Aryan language gradually replaced the Dravidian, features from Dravidian would form a “substratum” in Aryan. One of these features is the appearance of retroflex consonants in Indian languages, both Indo-European and Dravidian. In contrast, retroflex consonants do not appear in any other Indo-European language, not even Iranian ones which are closest to Indic///

///Another possible indication of Dravidian in the Indus texts is from structural analysis of the texts which suggests that the language underneath is possibly agglutinative, from the fact that sign groups often have the same initial signs but different final signs. The number of these final signs range between 1 to 3. The final signs possibly represent grammatical suffixes that modify the word (represented by the initial signs). Each suffix would represent one specific modification, and the entire cluster of suffixes would therefore put the word through a series of modifications. This suffix system can be found in Dravidian, but not Indo-European. Indo-European tongues tend to change the final sounds to modify the meaning of a word (a process called inflection), but repeated addition of sounds to the end of word is extremely rare. Often many suffixes in an agglutinative language correspond to a single inflectional ending in an inflectional language./////

http://www.ancientscripts.com/indus.html

3)സിന്ധു നദീതട സംസ്കാരത്തിന്റെ ദ്രമിള ബന്ധം .
സൈന്ധവ സംസ്കാരത്തിന്റെ ഭാഷ പ്രൊടോ-ദ്രമിള ഭാഷ യാണെന്നും ,അതു ഇന്നത്തെ ചെന്തമിഴ് കൊണ്ട് പൊരുൾ തിരിക്കമെന്നും പ്ണ്ടിതന്മാർ കണ്ടെത്തിയിരിക്കുന്നു .സൈന്ധവന്റെ പശുപതിയും ,ദ്രമിളന്റെ ശിവനും ഒരാള്തന്നെയാണ് എന്നു അതിനെക്കുറിച്ച് പഠിച്ചിട്ടുള്ളവർക്ക് തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല .ആര്യന്റെ പറയപ്പെടുന്ന ഒരു കുതിരയുടെ ശിൽപം പോലും കണ്ടെത്താൻ ഇതേവരെ ഗവേഷകര്ക്ക് കഴിഞ്ഞിട്ടില്ല .

////”There is no escape from the fact that the horse played a central role in the Vedic and Iranian cultures…” (Parpola, 1986) Sidenote: “Vedic” means from the time of the Vedas, the earliest text in India, and the Vedic culture is from around 1500 to 500 BC. However, no depiction of horses on seals nor any remains of horses have been found so far before 2000 BC. They only appear after 2000 BC. Very likely there were no Aryan speakers present before 2000 BC in the Indus Valley./////

Read the most accredited scholar on Indus script.

https://www.harappa.com/script/parpola0.html

സൈന്ധവഭൂമിയിൽ ആ സംസ്കൃതിയുടെ കാലത്തേ കുതിരയുടെ എല്ലിന്കഷണം കണ്ടെത്തിയെന്നുവാദിക്കുന്ന സ്യൂഡോ ശാസ്ത്രജ്ഞരുടെ അവകാശവാദത്തെ ഹാർവാർഡിലെ പ്രൊഫെസ്സറും ഇന്നറിയപ്പെടുന്നവരിൽ ഏറ്റവും പ്രമുഖനുമായ മിഖായേൽ വിറ്റ് സെലിന്റെ ചിന്തോദീപകമായ ലേഖനം വായിക്കുക .

http://www.thehindu.com/…/03/05/stories/2002030500130100.htm