“ഹിറ്റ് – ദി സെക്കൻഡ് കേസിന്റെ’ മാരക ട്രെയ്‌ലർ പുറത്തിറങ്ങി, കേരളത്തിൽ റിലീസ് ഉണ്ടാകണേയെന്ന പ്രാർത്ഥനയോടെ ആരാധകർ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
42 SHARES
504 VIEWS

“ഹിറ്റ് – ദി സെക്കൻഡ് കേസിന്റെ’ കൊലകൊല്ലി ട്രെയ്‌ലർ പുറത്തിറങ്ങി. അദിവി ശേഷ് നായകനാകുന്ന ചിത്രം സൈലേഷ് കൊളാനു സംവിധാനം നിർവഹിക്കുന്നു. മീനാക്ഷി ചൗധരി നായികയായെത്തുന്ന ചിത്രത്തിൽ റാവു രമേഷ്, ശ്രീകാന്ത് മാഗന്തി, കോമലീ പ്രസാദ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രം 2022 ഡിസംബർ രണ്ടിന് തിയേറ്ററുകളിലെത്തും,ഡോ. സൈലേഷ് കൊളാനുവിന്റെ ഹിറ്റ് വേഴ്‌സിൽ നിന്നുള്ള രണ്ടാം ഭാഗമാണ് ഹിറ്റ് 2. ട്രെയ്ലറിൽ കാണാൻ സാധിക്കുന്നത് സ്ത്രീകളുടെ ശരീരഭാഗങ്ങൾ വെട്ടിമുറിച്ച് കൊലപ്പെടുത്തുന്ന ഒരു സീരിയൽ കില്ലറിനെ തേടിയിറങ്ങുന്ന പോലീസ് ഓഫീസർ ആയ അദിവിയുടെ കഥാപാത്രത്തെയാണ് . ഡൽഹിയിൽ അടുത്തിടെ നടന്ന ഒരു സ്ത്രീയെ കൊലപ്പെടുത്തി വികൃതമാക്കിയ സംഭവം സോഷ്യൽ മീഡിയകളിൽ അടക്കം ഏറെ ചർച്ചയായതാണ്.സംഭവത്തിന്‍റെ സാമ്യം ഉൾക്കൊള്ളുന്നതാണ് , ‘മേജർ’ ഫെയിമിന്റെ ഏറ്റവും പുതിയ ട്രെയിലർ.

കൃഷ്ണ ദേവ് എന്ന കൂൾ പോലീസുകാരന്റെ ജീവിതത്തിലെ സംഭവ വികാസങ്ങൾ ആണ് ട്രെയിലർ പറയുന്നത്. കെഡിയുടെ ജീവിതം, പ്രണയം, ജോലി, എന്നിവയെല്ലാം ഉൾക്കൊള്ളിച്ച് മനോഹരമായ ട്രെയിലർ ആണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥപറഞ്ഞ മേജർ എന്ന ചിത്രത്തിലൂടെയാണ് അദിവി ശേഷ് ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
പ്രശാന്തി തിപിർനേനി ചിത്രം നിർമ്മിക്കുമ്പോൾ വാൾ പോസ്റ്റർ സിനിമയുടെ അവതാരകൻ നാച്ചുറൽ സ്റ്റാർ നാനിയാണ്.. ഛായാഗ്രഹണം: മണികണ്ഠൻ എസ്. സംഗീതം: ജോൺ സ്റ്റുവാർട്ട് എദുരി. കല: മനീഷ എ ദത്ത്. എഡിറ്റിംഗ്: ഗാരി ബി എച്ച്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ് വെങ്കട്ട് രത്‌നം. പിആർഒ: ശബരി.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

വീട്ടുവേലക്കാരനെതിരെ മോഷണക്കുറ്റം ആരോപിച്ച പാർവതി നായർക്കെതിരെ വീട്ടുവേലക്കാരന്റെ അപവാദ ആരോപണം

നടി പാർവതി നായരുടെ ചെന്നൈ നുങ്കമ്പാക്കത്ത് വീട്ടിൽ നിന്ന് വാച്ചുകൾ, ലാപ്‌ടാപ്പ്, സെൽഫോൺ

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.

പഴയകാലത്തെ അപേക്ഷിച്ചു പുതിയകാലത്തെ തമാശ സീനുകൾ ആസ്വദിക്കാൻ നമുക്ക് പറ്റാത്തത് എന്തുകൊണ്ടാകും ?

പലരും പറയുന്നത് കേട്ടിട്ടുണ്ട് പുതിയ തലമുറയുടെ ഹ്യുമർ സെൻസും ചിന്താഗതികളും ആകെ മാറിയതുകൊണ്ടാണ്