fbpx
Connect with us

Entertainment

ഒരു നഴ്‌സറി പദ്യത്തിനൊക്കെ ഈ ജന്മത്തിൽ നിരൂപണമെഴുതുമെന്ന് സ്വപ്നേപി നിരീച്ചിരുന്നില്ല

Published

on

Jack and Jill
<spoilers ahead>

Hitha Venugopalan

അന്വേഷണാത്മകമായ മനസ്സാണ് മനുഷ്യരെ ഇതര ജീവികളിൽ നിന്ന് വ്യത്യസ്തരാക്കുന്നത്. ശാസ്ത്രസാങ്കേതികവിദ്യ(technology)യും നിർമിതബുദ്ധി(artificial intelligence)യുമൊക്കെ വളരെയധികം വികാസം പ്രാപിക്കുന്നതിനൊത്ത് മനുഷ്യർ തങ്ങൾക്ക് കൈവരിക്കാനായി പുതിയ ഉയരങ്ങൾ തേടിപ്പോകുന്നത് സ്വാഭാവികമാണ്. അത്തരത്തിലൊരു പുതിയ മേച്ചിൽപ്പുറം തേടുന്ന ശാസ്ത്രകുതുകികളുടെ അന്വേഷണത്വരയുടെ കൃത്യമായ അടയാളപ്പെടുത്തലാണ് Jack and Jill.

“എന്താണ് ശാസ്ത്രം കൊണ്ട് മനുഷ്യരാശിക്കുള്ള ഏറ്റവും വലിയ നേട്ടം?” എന്ന ചോദ്യത്തിന്റെ പരിസരത്തിൽ നിന്നുകൊണ്ട് ചിന്തിക്കുമ്പോഴേ ഈ സൃഷ്ടിയുടെ പ്രസക്തി നമുക്ക് മനസ്സിലാവൂ. തങ്ങൾ ജീവിക്കുന്ന കാലത്തെ സാങ്കേതികതയ്ക്കുമപ്പുറത്തേക്ക് ചിന്തിച്ചു കൊണ്ട്, ഇനി വരുന്ന തലമുറയ്ക്ക് തങ്ങളുടെ ദൈനംദിന ജീവിതത്തിലെ നിസ്സാരമായ ജോലികൾ തൊട്ട് അതികഠിനമായ പ്രവൃത്തികൾ വരെ അനായാസേന നിർവഹിക്കാൻ ആളുകൾ തങ്ങളുടെ ഇന്നത്തെ അറിവുകൾ യഥാതഥം പ്രയോഗിക്കുമ്പോഴാണ് ശാസ്ത്രം എല്ലാ വിധത്തിലും സാർത്ഥകമാവുന്നത്.

Advertisement

മറ്റൊരർത്ഥത്തിൽപ്പറഞ്ഞാൽ, കല്ലിലരയ്ക്കാവുന്ന ചമ്മന്തി ശാസ്ത്രസാങ്കേതികവിദ്യയുടെ സഹായത്തോടെ അനായാസം ഒരുക്കിയെടുക്കാൻ കഴിയുന്ന വിധം മിക്സർ-ഗ്രൈൻഡർ വികസിപ്പിക്കുന്ന ശാസ്ത്രവൃത്തിയുടെ മാനവികവശമാണ് ഹ്യൂമാനിറ്റീസ് പോലുള്ള മറ്റു പഠനവിഷയങ്ങളെ അപേക്ഷിച്ച് ശാസ്ത്രത്തിനൊരു മേൽക്കോയ്മ പ്രദാനം ചെയ്യുന്നതെന്നത് നിസ്തർക്കം സമ്മതിക്കാവുന്നതാണല്ലോ.

അതേ പരിസരത്തിലാണ് Jack and Jillന്റെ കഥയും നിർമ്മിച്ചിരിക്കുന്നത്. നാളിതുവരെ പ്രചാരത്തിലില്ലാത്ത ശാസ്ത്രവിദ്യയുപയോഗിച്ച് എല്ലാവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന പരീക്ഷണത്തിന് കഥാനായകൻ ഇറങ്ങിപ്പുറപ്പെടുന്നിടത്തുനിന്നാണ് കഥ തുടങ്ങുന്നത്. അതീതീവ്രമായ ചില സംഭവവികാസനകൾക്ക് ശേഷം കഥാതന്തുവിന്റെ പരിണാമഗുപ്തിയിലാണ് ഈ പരീക്ഷണം വിജയിച്ചോ ഇല്ലയോ എന്ന് ആസ്വാദകർ തിരിച്ചറിയുന്നത് എന്നതുതന്നെ ഇതിന്റെ സ്ക്രിപ്റ്റിന്റെ മികവാണ്. കൊച്ച് കുട്ടികൾ മുതൽ വലിയവർക്ക് വരെ എളുപ്പത്തിൽ മനസ്സിലാക്കാനും ആസ്വദിക്കാനും കഴിയുന്നുവെന്നതും ഇതിന്റെ മേന്മയാണ്.

എന്നാലും ഇതിന്റെ ജൻഡർ പൊളിറ്റിക്സിന്റെ കാര്യത്തിൽ ആസ്വാദകയെന്ന നിലയ്ക്ക് ശക്തമായ വിയോജിപ്പുണ്ട്, കാരണം നായകൻറെ വെറും നിഴൽ മാത്രമായിപ്പോകുന്ന ടിപ്പിക്കൽ നായികയാണ് ഇതിലും നമുക്ക് കാണാൻ കഴിയുന്നത്. കുളത്തിൽ തൊട്ടിയിട്ടു വെള്ളം കോരി കുടിക്കുന്ന ജനങ്ങൾക്കിടയിൽ നിന്നും പാടെ മാറി ചിന്തിച്ചുകൊണ്ട് മലമുകളിലെ കിണറ്റിൽ നിന്നും കപ്പിയും കയറുമിട്ട് അടിസ്ഥാനലഘുയന്ത്രത്തിന്റെ പ്രവർത്തനം നോക്കാൻ കേറി മൂക്കും കുത്തി വീണ നായകൻ ജാക്ക് ചെക്കന്റെ വിവരക്കേട് മനസ്സിലാക്കാം, എന്നാൽ ഒരു കാര്യവുമില്ലാതെ കഥാനായിക ജില്ലിനെ കൂടെ ഉരുട്ടി വീഴ്ത്തിയത് എഴുത്തുകാരന്റെ വെറും ജൻഡർ bias ആണെന്നും പുരുഷമേധാവിത്തത്തിന്റെ അരക്കിട്ടുറപ്പിക്കൽ മാത്രമാണെന്നുമേ ഈ അവസരത്തിൽ എനിക്ക് അഭിപ്രായപ്പെടാനുള്ളൂ. അല്ലെങ്കിലും എല്ലാം തികഞ്ഞ ഒരു സൃഷ്ടിയെന്നൊന്നില്ലല്ലോ!! എന്നാലും, കിം? കിം കിം? ബട്ട് വൈ?!

<spoilers end>
(ഹോ, ഒരു നഴ്‌സറി പദ്യത്തിനൊക്കെ ഈ ജന്മത്തിൽ നിരൂപണമെഴുതുമെന്ന് സ്വപ്നേപി നിരീച്ചിരുന്നില്ല)

 824 total views,  24 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment4 hours ago

പുതുമ ആഗ്രഹിച്ച് തീയറ്ററിൽ എത്തുന്ന പ്രേക്ഷകന്റെ മനസ്സ് നിറക്കുന്ന സിനിമ

SEX4 hours ago

സെക്‌സിന് ശേഷം പുരുഷന്മാർ അങ്ങനെ ചെയ്താൽ സ്ത്രീകൾ വെറുത്തുപോകും

Entertainment4 hours ago

താൻ ഇതുവരെ വിവാഹം കഴിക്കാത്തതിന്റെ കാരണം വ്യക്തമാക്കി സുസ്മിത സെൻ

Entertainment4 hours ago

നമ്പി നാരായണന്റെ ജീവിതം തിരശ്ശീലയിൽ കാണാനെത്തിയത് വെറും 6 പേർ, കുറിപ്പ്

Entertainment5 hours ago

നടൻ മാധവന്റെ ഭാര്യയെ ചുംബിച്ച അജ്ഞാതൻ ആര് ? ഭാര്യാസഹോദരൻ ഫോട്ടൊകണ്ടു ഞെട്ടിയെന്ന് മാധവൻ

Entertainment5 hours ago

പൃഥ്വിരാജിന്റെ നായികയുടെ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു

Entertainment5 hours ago

അരങ്ങേറ്റം ഗായകനായിട്ട്, തുടർന്ന് അഭിനയത്തിലേക്ക് ചുവടുമാറ്റം, പിന്നീട് നിർമ്മാതാവിന്റെ റോളിൽ

Cricket6 hours ago

250 വിക്കറ്റുകൾ പലരും നേടിയിട്ടുണ്ടെങ്കിലും കെമർ റോച്ചിന്റെ നേട്ടം എടുത്തുപറയാൻ കാരണമുണ്ട്

Entertainment6 hours ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment7 hours ago

പൃഥ്വിരാജ് കടുവയെ കുറിച്ച് ‘തള്ളി’മറിക്കുന്നതിനെതിരെ അഡ്വ സംഗീത ലക്ഷ്മണയുടെ കുറിപ്പ്

SEX7 hours ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

knowledge7 hours ago

നമ്മൾ യാത്രചെയ്യുന്ന ഒരു ട്രെയിനുണ്ടാക്കാൻ എത്ര ചെലവ് വരും ? തുക കേട്ടാൽ ഞെട്ടും

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment2 months ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX4 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX1 day ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Entertainment6 hours ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment1 day ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment3 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment4 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured4 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment5 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment6 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy6 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment6 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Advertisement
Translate »