Entertainment
ഹിറ്റ്ലറിൽ ജഗദീഷിന്റെ നായികയാകാൻ പറ്റില്ലെന്ന് സുചിത്ര പറഞ്ഞതിന് കാരണമുണ്ടായിരുന്നു

ഒരുകാലത്തു മലയാളത്തിൽ തിളങ്ങി നിന്ന നടിയാണ് സുചിത്ര. സുചിത്ര മുരളി എന്ന സുചിത്ര 1990 ൽ നമ്പർ 20 മദ്രാസ് മെയിൽ എന്ന സിനിമയിലുടെ ആണ് അരങ്ങേറ്റം നടത്തിയത് . മലയാള ചിത്രങ്ങൾ അതുപോലെ തമിഴിൽ ഏതാനും ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ആ കാലഘട്ടത്തിൽ സുന്ദരിയായ നായിക ആയിരുന്നു സുചിത്ര. മലയാളത്തിൽ ഇറങ്ങിയ രണ്ടാം നിരചിത്രങ്ങളിൽ ആയിരുന്നു താരത്തിന്റെ സാന്നിധ്യം കൂടുതലും ഉണ്ടായിരുന്നത്. കൂടുതലും ജഗദീഷ്-സിദ്ദിഖ് എന്നിവരുടെ ജോഡിയായിട്ടായിരുന്നു സുചിത്ര പ്രത്യക്ഷപ്പെട്ടിരുന്നത്. 1990–2003 ആയിരുന്നു താരത്തിന്റെ സജീവകാലം .ഇപ്പോൾ താരം നടത്തുന്ന വെളിപ്പെടുത്തൽ ആണ് ശ്രദ്ധേയം.
ഹിറ്റ്ലർ എന്ന മമ്മൂട്ടി ചിത്രത്തിൽ ജഗദീഷിന്റെ നായികയാകാൻ താത്പര്യം ഇല്ലെന്നു സുചിത്ര സംവിധായകൻ സിദ്ദിഖിനോട് (സിദ്ദിഖ്ലാലിലെ സിദ്ദിഖ്) തുറന്നുതന്നെ പറഞ്ഞു. അതിനൊരു കാരണമുണ്ടായിരുന്നു. മേല്പറഞ്ഞതുപോലെ അക്കാലത്തു ജഗദീഷ്-സിദ്ദിഖ് എന്നിവരുടെ നായികയായി അനവധി ചിത്രങ്ങളിൽ സുചിത്ര അഭിനയിച്ചിരുന്നു. അതിൽ പലതും ഹിറ്റും ആയിരുന്നു.
എന്നിരുന്നാൽ തന്നെ വീണ്ടും ജഗദീഷിന്റെ ജോഡി ആയി അഭിനയിക്കുന്നതിനേക്കാൾ ഒരു ചേഞ്ച് വേണമെന്നും അദ്ദേഹത്തിന് മറ്റൊരു നായികയെ കാസ്റ്റ് ചെയ്യണമെന്നും സുചിത്ര പറഞ്ഞു. ആ തീരുമാനം ഒരിക്കലും ജഗദീഷിന്റെ കൂടെ അഭിനയിക്കാനുള്ള താത്പര്യക്കുറവ് കൊണ്ട് അല്ലെന്നും താരം പറയുന്നു. ജഗദീഷിനോടും സംവിധായകൻ സിദ്ദിഖിനോടും ചർച്ച ചെയ്താണ് ആ തീരുമാനം എടുത്തതെന്നും സുചിത്ര പറയുന്നു.
1,132 total views, 8 views today